ഭക്തി ലതയെ സംരക്ഷിക്കുന്ന വിധം


 ആധ്യാത്മികാചാര്യന്റെയും കൃഷ്ണന്റെയും കാരുണ്യത്താൽ ഒരാൾ ഭക്തിയുതസേവനത്തിന്റെ ബീജം നേടുന്നു. അയാൾ ആ വിത്തു തന്റെ ഹൃദയക്ഷേത്രത്തിൽ പാകിയാൽ മാത്രം മതി, ഒരു തോട്ടക്കാരൻ ഒരു മൂല്യവത്തായ വൃക്ഷത്തിന്റെ വിത്തു പാകുന്നതുപോലെ, ഈ വിത്തു നട്ടതിനു ശേഷം പരമപ്രഭുവിന്റെ തിരുനാമകീർത്തനത്തിന്റെയും ശ്രവണത്തിന്റെയുംസേവനത്തിന്റെ ശാസ്ത്രത്തെപ്പറ്റിയുള്ള ചർച്ചകളിൽ പങ്കെടുക്കുന്നതുവഴിയോഅവൻ അതിനു വെള്ളമൊഴിച്ചു കൊടുക്കണം. ഭക്തിയാകുന്ന ബീജത്തിൽനിന്നു ഭക്തിയുതസേവനമാകുന്ന ചെടി മുളച്ചു വരുമ്പോൾ അത് സ്വതന്ത്രമായി വളരുവാൻ തുടങ്ങുന്നു.പൂർണ വളർച്ചയെ ത്തു ന്ന തോടെ, അത് ഈപ്രപഞ്ചത്തിന്റെ ആയതിവിസ്താരങ്ങൾ അതിലംഘിക്കുകയും, എല്ലാംതന്നെ ബ്രഹ്മജ്യോതിസ്സിന്റെ ഉജ്വലപ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ആധ്യാത്മികാന്തരീക്ഷത്തിലേക്കു കടക്കുകയും ചെയ്യുന്നു. ആ ചെടി ഈ ബഹ്മജ്യോതിസ്സിനെത്തന്നെയും തുളച്ചുകടന്ന് ക്രമേണ ഗോലോകവൃന്ദാവനം എന്നറിയ പ്പെടുന്ന ഗ്രഹത്തിൽ കടക്കുന്നു. അവിടെ ആ ചെടി കൃഷ്ണന്റെ പാദാരവിന്ദങ്ങളെ ശരണം പ്രാപിക്കുന്നു. അതാണു ഭക്തിയുതസേവനത്തിന്റെ അന്തിമലക്ഷ്യം. ഈ പദവി നേടിയശേഷം ആ ചെടി കായണിയുന്നു, അതാണു ദൈവപ്രേമമെന്ന ഫലം. ഏതായാലും ഭക്തൻ, അഥവാ അതിഭൗതികനായ ഉദ്യാനപാലകൻ, ആ ചെടിക്കുമേൽ നാമകീർത്തനവും ശ്രവണവും മുഖേന അനുദിനം വെള്ളമൊഴിച്ചു കൊടുക്കേണ്ടതാവശ്യമാണ്. നാമകീർത്തനവും ശ്രവണവും വഴി ആ ചെടിക്കു വെള്ളം പകരാതിരുന്നാൽ അതുണങ്ങിപ്പോകാനുള്ള എല്ലാ സാധ്യതകളുമുണ്ട്.


ഭക്തിയാകുന്ന ചെടിയുടെ വേരിനു വെള്ളം നൽകുന്ന ഘട്ടത്തിൽ, അഭിമുഖീകരിക്കേണ്ടിവരുന്ന ഒരപകടം ഉള്ളതായി ചൈതന്യമഹാപ്രഭു രൂപഗോസ്വാമിയോടു പറഞ്ഞു. ആ ചെടി അല്പം വളർന്നു കഴിയുമ്പോൾ ഒരു മൃഗം വന്ന് അതു തിന്നുകയോ നശിപ്പിക്കുകയോ ചെയ്യാം. ഒരു ചെടിയുടെ പച്ചിലഒരു മൃഗം തിന്നുന്നതായാൽ ആ ചെടി നശിച്ചുപോകുകയാണു പതിവ്. ഏറ്റവും അപകടകാരിയായ ജന്തു ഒരു മദയാനയാണ്, എന്തെന്നാൽ ഒരു മദയാന ഒരു തോട്ടത്തിൽ പ്രവേശിച്ചാൽ അതു ചെടികൾക്കും മരങ്ങൾക്കും ഭയങ്കരമായനാശം വരുത്തിവയ്ക്കുന്നു. ഭഗവാന്റെ ഒരു വിശുദ്ധഭക്തനെതിരെയുള്ള അപരാധത്തെ വൈഷ്ണവാപരാധമെന്നു പറയുന്നു- മത്തഗജാപരാധം തന്നെ.ഭക്തിയുതസേവനത്തിന്റെ നിർവഹണത്തിൽ ഒരു വിശുദ്ധഭക്തന്റെ പാദങ്ങളോടുചെയ്യുന്ന അപരാധം സർവനാശം തന്നെ വരുത്തിയേക്കാം. അങ്ങനെ,ഒരുവൻ ഭക്തിയാകുന്ന ചെടിയെ ശുശ്രൂഷിച്ചും അപരാധങ്ങൾ ചെയ്യാതെ ശ്രദ്ധിച്ചും കാത്തുസൂക്ഷിക്കേണ്ടതാണ്. കരുതലുണ്ടായിരുന്നാൽ ആ ചെടിക്കു തഴച്ചു വളരുവാൻ സാധിക്കും.


(ചൈതന്യ ശിക്ഷാമൃതം . അദ്ധ്യായം 1)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more