പ്രലംബാസുര വധം


 പ്രലംബാസുര വധം


🔆🔆🔆🔆🔆🔆🔆


ശ്രീകൃഷ്ണനും ബലരാമനും ലീലകളാടിയ ശ്രീവൃന്ദാവനം വേനൽക്കാലത്തുപോലും വസന്തത്തിന്റെ സവിശേഷതകൾ നിറഞ്ഞ് ഹൃദ്യമായിരുന്നു. അക്കാലത്ത് കൃഷ്ണഭഗവാൻ സദാ ബലരാമനും ഗോപബാലന്മാരുമൊത്ത് വിവിധതരം കളികളിലേർപ്പെടും. ഒരു ദിവസം അവർ പാടിയുമാടിയും കളിക്കുമ്പോൾ ഗോപബാലനെപ്പോലെ വേഷം കെട്ടി അവർക്കിടയിൽ പ്രലംബനെന്നു പേരായ ഒരസുരൻ പ്രത്യക്ഷനായി. സർവ്വജ്ഞനായ ഭഗവാൻ കൃഷ്ണൻ അവനെ തിരിച്ചറിഞ്ഞുവെങ്കിലും, എങ്ങനെയാണവനെ കൊല്ലുകയെന്നാലോചിച്ചുകൊണ്ട് അവനോട് സ്നേഹിതനെപ്പോലെ തന്നെ പെരുമാറി,ഇരുസംഘങ്ങളായി തിരിഞ്ഞ് പരസ്പരം പൊരുതുന്ന ഒരു കളി കളിക്കാമെന്ന് കൃഷ്ണൻ ബലരാമനോടും മറ്റു കുട്ടുകാരോടും പറഞ്ഞു. അതനുസരിച്ച് കൃഷ്ണന്റെയും ബലരാമന്റെയും നേതൃത്വത്തിലുള്ള രണ്ടുസംഘങ്ങളായി അവർ തിരിയുകയും തോൽക്കുന്നവർ ജയിക്കുന്നവരെതോളിലേറ്റി നടക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു. അങ്ങനെ ബലരാമന്റെ സംഘത്തിലെ ശ്രീരാമനും വൃഷഭനും വിജയികളായപ്പോൾ കൃഷ്ണനും ആ സംഘത്തിലെ മറ്റൊരു കുട്ടിയും അവരെ തോളിലേറ്റി. അജയ്യനായ കൃഷ്ണഭഗവാൻ,തനിക്കെതിരിടാനാവുന്നതിനെക്കാൾ ശക്തനാണെന്ന് പ്രലംബാസുരന് തോന്നി. അതിനാലവൻ പകരം ബലരാമനുമായിപോരടിക്കുകയും തോറ്റുപോകുകയും ചെയ്തു. ബലരാമനെ മുതുകിലേറ്റി പ്രലംബാസുരൻ അതിവേഗം നടന്നകന്നു. പക്ഷേ ബലരാമനു സുമേരുപർവതം പോലെ കനം വർദ്ധിക്കുകയും, ഭാരം താങ്ങാനാവാതെ അസുര തന്റെ സ്വന്തം അസുരരൂപം വെളിപ്പെടുത്തേണ്ടിവരികയും ചെയ്തു, ആ ഭീകരരൂപം ദർശിച്ചതും ബലരാമൻ മുഷ്ടി ചുരുട്ടി അവന്റെ തലക്കൊരുഗ്രൻ ഇടി വെച്ചു കൊടുത്തു. ദേവേന്ദ്രന്റെ ഇടിമിന്നലേറ്റ് പർവ്വതങ്ങൾ തകരുന്നതുപോലെ ആ ഇടി പ്രലംബാസുരന്റെ ശിരസ്സിനെ തകർത്തു.അവൻ രക്തം ഛർദ്ദിച്ചു നിലത്തു വീണു. ബലരാമൻ മടങ്ങിവരുന്നതു കണ്ട ഗോപകുമാരന്മാർ ആനന്ദപൂർവ്വം അദ്ദേഹത്തെ ആലിംഗനം ചെയ്ത് അഭിനന്ദിക്കുകയും ദേവന്മാർ ആകാശദേശത്തു നിന്ന് പുഷ്പമാല്യങ്ങൾ ചൊരിഞ്ഞ് വാഴ്ത്തുകയും ചെയ്തു.

(ശ്രീമദ് ഭാഗവതം/അദ്ധ്യായം 18ന്റെ ചുരുക്കം)

🔆🔆🔆🔆🔆🔆🔆


പ്രലംബാസുരൻ നമ്മുടെ ഉള്ളിൽ കുടി കൊണ്ടിരിക്കുന്ന കാമതൃഷ്ണകളെയും, പദവിയും പ്രശസ്തിയും നേടുവാനുള്ള ഇച്ഛയേയും സൂചിപ്പിക്കുന്നുവെന്ന് ഭക്തി വിനോദ് ഠാക്കൂർ തൻറെ ചൈതന്യ ശിക്ഷാമൃതത്തിൻറെ ഭാവാർത്ഥത്തിൽ വിശദീകരിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more