പരിശുദ്ധ ഭക്തൻമാരുടെ ലക്ഷണങ്ങൾ



പരിശുദ്ധ ഭക്തൻമാരുടെ ലക്ഷണങ്ങൾ


🍁🍁🍁🍁🍁🍁🍁🍁🍁


യത്രോത്തമശ്ളോക ഗുണാനുവാദഃ
പ്രസ്തൂയതേ ഗ്രാമ്യകഥാ വിഘാതഃ
നിഷേവ്യമാണോfനുദിനം മുമുക്ഷോർ-
മതീം സതീം യച്ഛതി വാസുദേവേ.

വിവർത്തനം

🍁🍁🍁🍁🍁🍁🍁🍁


പരിശുദ്ധ ഭക്തന്മാർ എന്ന് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത് ആരെയൊക്കെയാണ്? പരിശുദ്ധ ഭക്തന്മാരുടെ ഒരു സഭയിൽ രാഷ്ട്രീയവും സാമൂഹിക ശാസ്ത്രവും പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രശ്നമേ ഉദിക്കുന്നില്ല .പരിശുദ്ധ ഭക്തന്മാരുടെ സഭയിൽ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ ഗുണങ്ങളും, രൂപങ്ങളും, ലീലകളും മാത്രമേ ചർച്ചചെയ്യപ്പെടുകയുള്ളൂ .അദ്ദേഹം വളരെ ശ്രദ്ധാപൂർവ്വം സ്തുതിക്കപ്പെടുകയും,ആരാധിക്കപ്പെടുകയും ചെയ്യുന്നു. പരിശുദ്ധ ഭക്തന്മരുടെ സഹവാസത്തിൽ അത്തരം വിഷയങ്ങൾ ആദരവോടെ നിരന്തരം ശ്രവിക്കുന്ന,,ആത്യന്തീക സത്യത്തിൽ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി പോലും ക്രമേണ വാസുദേവന്റെ സേവനത്തിലേക്ക് ആകർഷിക്കപ്പെടും.


ഭാവാർത്ഥം

🍁🍁🍁🍁🍁🍁🍁🍁


പരിശുദ്ധ ഭക്തൻമാരുടെ ലക്ഷണങ്ങൾ ഈ ശ്ളോകത്തിൽ വിവരിച്ചിരിക്കുന്നു . പരിശുദ്ധനായ ഒരു ഭക്തന് ഭൗതിക വിഷയങ്ങളിൽ ഒരിക്കലും താൽപര്യം ഉണ്ടായിരിക്കില്ല . ശ്രീ ചൈതന്യ മഹാപ്രഭു അദ്ദേഹത്തിൻറെ ഭക്തന്മാരെ ഭൗതീകവിഷയങ്ങൾ സംസാരിക്കുന്നതിൽ നിന്ന് കർശനമായി വിലക്കിയിട്ടുണ്ട് .ഗ്രാമ്യ -വാർത്ത നാ കഹിബേഃ ഒരുവൻ അനാവശ്യമായി ഭൗതിക ലോകത്തിൻറെ വർത്തമാനങ്ങളിൽ ഏർപ്പെടരുത് .ഈ രീതിയിൽ അവൻ സമയം പാഴാക്കരുത്.ഭക്തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത് .ഒരു ഭക്തന് കൃഷ്ണനെ പരമ ദിവ്യ പുരുഷനായ ഭഗവാനെ സേവിക്കുക എന്നതല്ലാതെ മറ്റൊരാഗ്രഹവുമില്ല .ഭഗവാനെ 24 മണിക്കൂറും സേവിക്കുന്നതും മഹത്വീകരിക്കുന്നതിലും ജനങ്ങളെ മുഴുകിപ്പിക്കാൻ വേണ്ടിയാണ് ഈ കൃഷ്ണ ബോധ പ്രസ്ഥാനം ആരംഭിച്ചത് .ഈ സ്ഥാപനത്തിലെ ശിഷ്യഗണങ്ങൾ രാവിലെ 5 മണിക്ക് ആരംഭിക്കുന്ന കൃഷ്ണ ബോധ പരിപോഷണം രാത്രി പത്തുമണിവരെ തുടരുന്നു. വാസ്തവത്തിൽ അവർക്ക് അനാവശ്യമായ രാഷ്ട്രീയവും,സാമൂഹിക ശാസ്ത്രവും ആനുകാലിക കാര്യങ്ങളും ചർച്ച ചെയ്യാൻ അവസരം ഇല്ല.അവ അവയുടെ വഴിയിലൂടെ സഞ്ചരിക്കും. കൃഷ്ണനെ നിഷ്കർഷയോടെയും ഗൗരവ പൂർണമായും സേവിക്കുക എന്നതുമാത്രമാണ് അവൻറെ താല്പര്യം.

(ശ്രീമദ് ഭാഗവതം.5.12.13)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more