ശ്രീ ശ്രീ ഗുരു അഷ്ടകം



ശ്രീ ശ്രീ ഗുരു അഷ്ടകം 

രചന - ശ്രീല വിശ്വനാഥ ചക്രവർത്തി ഠാക്കൂർ

                    

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


ശ്ളോകം 1


🔅🔅🔅🔅🔅🔅🔅       

         

സംസാര - ദാവാനല - ലീഢ - ലോക

ത്രാണായ കാരുണ്യ - ഘനാഘനത്വം 

പ്രാപ്തസ്യ കല്ല്യാണ - ഗുണാർണ്ണവസ്യ 

വന്ദേ ഗുരോ ശീ - ചരണാരവിന്ദം 


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

മേഘങ്ങൾ മഴ ചൊരിഞ്ഞ് എപ്രകാരം കാട്ടുതീ അണക്കുന്നുവോ, അപകാരം, കരുണാസമുദ്രമായ ആത്മീയ ഗുരു, ഭൗതികാസ്തിത്വമാകുന്ന ആളിക്കത്തുന്ന തീ കെടുത്തുന്നു. അപ്രകാരമുള്ള മംഗളകരമായ ഗുണങ്ങളോടുകൂടിയ  ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു.


ശ്ളോകം 2

🔅🔅🔅🔅🔅🔅🔅 


മഹാപ്രഭോഃ  കീർത്തന - നൃത്യ - ഗീത 

വാദിത്ര - മാദ്യാൻ- മനസോ രസേന 

രോമാഞ്ച കമ്പാശ്രു - തരംഗ - ഭാജോ

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

തിരുനാമജപം, ആനന്ദനൃത്തം, സംഗീതോപകരണങ്ങളുടെ വാദനം എന്നിവ   ചെയ്യുക വഴി ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സങ്കീർത്തന പ്രസ്ഥാനത്താൽ ആത്മീയ ഗുരു എല്ലായ്പ്പോഴും ആനന്ദിക്കുന്നു. അദ്ദേഹം മനസ്സിൽ പരിശുദ്ധ ഭക്തി ആസ്വദിക്കുന്നതിനാൽ, ചിലപ്പോൾ രോമങ്ങൾ എഴുന്നേറ്റു നിൽക്കുക, ശരീരം വിറയ്ക്കുക, കണ്ണുനീർ പ്രവഹിക്കുക എന്നിവ പ്രകടമാകുന്നു. അപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു.                      


ശ്ളോകം 3

🔅🔅🔅🔅🔅🔅🔅 


ശ്രീ - വിഗ്രഹാരാധന - നിത്യ - നാനാ 

ശൃംഗാര - തൻ- മന്ദിര -മാർജനാദൗ

യുക്തസ്യ - ഭക്താംശ്ച നിയുഞ്ജതോ£ പി 

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം 


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

ആത്മീയ ഗുരു എല്ലായ്പ്പോഴും ക്ഷേത്രത്തിൽ രാധാകൃഷ്ണന്മാരുടെ ആരാധനയിൽ ഏർപ്പെടുകയും, തന്റെ ശിഷ്യന്മാരെ അതിൽ വ്യാപൃതരാക്കുകയും ചെയ്യുന്നു. അവർ വിഗ്രഹങ്ങൾ അലങ്കരിക്കുക, ക്ഷേത്രം വൃത്തിയാക്കുക തുടങ്ങിയ സേവനങ്ങളിൽ ഏർപ്പെടുന്നു. അപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു.                         


ശ്ളോകം 4 

🔅🔅🔅🔅🔅🔅🔅 


ചതുർ - വിധ - ശ്രീ ഭഗവത് - പ്രസാദ 

സ്വാദ്വന്ന - തൃപ്താൻ ഹരി - ഭക്ത സംഘാൻ 

കൃത്വൈവ തൃപ്തിം ഭജതഃ സദൈവ 

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

ആത്മീയ ഗുരു, ഭഗവാന് നാല് വിധത്തിലുള്ള ( അലിയിച്ചിറക്കേണ്ടവ, ചവച്ചിറക്കേണ്ടവ, കുടിക്കേണ്ടവ, വലിച്ചൂറ്റിക്കഴിക്കേണ്ടവ ) രുചികരമായ ഭക്ഷണ പദാർത്ഥങ്ങൾ സമർപ്പിക്കുന്നു. ഭക്തന്മാർ ഈ ഭഗവദ്പ്രസാദം ഭക്ഷിച്ച് തൃപ്തരാകുന്നത് കാണുമ്പോൾ ആത്മീയ ഗുരുവും തൃപ്തനാകുന്നു. ഇപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു.                      


ശ്ളോകം 5

🔅🔅🔅🔅🔅🔅🔅 


 ശീ - രാധികാ -മാധവയോർ അപാര - 

മാധുര്യ - ലീലാ - ഗുണ - രൂപ നാമ്നാം 

പ്രതി - ക്ഷണാസ്വാദന - ലോലുപസ്യ 

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം 


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

ആത്മീയ ഗുരു എല്ലായ്പ്പോഴും ശ്രീരാധിക - മാധവന്മാരുടെ അസംഖ്യങ്ങളായ മാധുര്യലീലകൾ, ഗുണങ്ങൾ, നാമങ്ങൾ, രൂപങ്ങൾ എന്നിവ കേൾക്കുന്നതിലും ആസ്വദിക്കുന്നതിലും ഉത്സുകനായിരിക്കുന്നു. ഇപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. 


 ശ്ളോകം 6

🔅🔅🔅🔅🔅🔅🔅 

            

നികുഞ്ജ - യൂനോ രതി - കേളി സിദ്ധ്യൈ

യാ യാലിഭിർ യുക്തിർ അപേക്ഷണീയ 

തത്രാതി ദക്ഷ്യാദ് അതി - വല്ലഭസ്യ

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

വൃന്ദാവനത്തിലെ നികുഞ്ജങ്ങളിൽ, രാധാകൃഷ്ണന്മാരുടെ മാധുര്യ പ്രേമവ്യവഹാരങ്ങൾക്കാവശ്യമായ സജ്ജീകരണങ്ങൾ ചെയ്യുന്ന ഗോപികമാരെ സഹായിക്കുന്നതിൽ ആത്മീയ ഗുരു നിപുണനാണ്. അതിനാൽ, ആത്മീയ ഗുരു, ഭഗവാന് അത്യന്തം പ്രിയങ്കരനാണ്. ഇപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. 


  ശ്ളോകം 7

🔅🔅🔅🔅🔅🔅🔅 


സാക്ഷാദ് - ധരിത്വേന സമസ്ത ശാസ്ത്രൈർ

ഉക്തസ് തഥാ ഭാവ്യതയേവ സദ്ഭിഃ

കിന്തു പ്രഭോർ യഃ പ്രിയയേവ തസ്യ 

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

ആത്മീയ ഗുരു ഭഗവാന്റെ വിശ്വസ്ത സേവകനാകയാൽ, ഭഗവാന് തുല്യം ആദരണീയനാണ്. ഇത് എല്ലാ സാധു - ശാസ്ത്രങ്ങളും അംഗീകരിക്കുന്നു. ഇപ്രകാരം, ഭഗവാൻ ഹരിയുടെ ആധികാരികനായ പ്രതിനിധിയായ ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. 


 ശ്ളോകം 8

🔅🔅🔅🔅🔅🔅🔅 


യസ്യ പ്രസാദാദ് ഭഗവത് - പ്രസാദോ 

യസ്യ£ പ്രസാദാൻ ന ഗതിഃ കുതോ£ പി 

ധ്യായൻ സ്തുവംസ് തസ്യ യശസ് ത്രിസന്ധ്യം 

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

ആത്മീയ ഗുരുവിന്റെ കാരുണ്യത്താലാണ് ഒരുവന് കൃഷ്ണന്റെ അനുഗ്രഹം ലഭിക്കുന്നത്. ആത്മീയ ഗുരുവിന്റെ കാരുണ്യമില്ലാതെ ഒരുവന് ആത്മീയ പുരോഗതി കൈവരിക്കാനാകില്ല. അതിനാൽ, ഒരുവൻ ദിവസവും മൂന്ന് നേരമെങ്കിലും ആത്മീയ ഗുരുവിനെ സ്മരിക്കുകയും സ്തുതിക്കുകയും ചെയ്യേണ്ടതാണ്. ഇപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു.




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more