ഭക്തവത്സലൻ



ന സാധയതി മാം യോഗോ ന സാംഖ്യം ധർമ്മ ഉദ്ധവ

ന സ്വാധ്യായ തപസ്ത്യാഗോ യഥാ ഭക്തിർമമോർജ്ജിതാ

വിവർത്തനം

🍁🍁🍁🍁🍁🍁🍁


എന്റെ പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഭക്തന്മാർ എനിക്കായി അനുഷ്ഠിക്കുന്ന കലർപ്പറ്റ ഭക്തിയുതസേവനം എന്നെ അവരുടെ നിയന്ത്രണത്തിലാക്കുന്നു. അഷ്ടാംഗയോഗം, സാംഖ്യ തത്ത്വശാസ്ത്രം, പുണ്യ പ്രവൃത്തികൾ, വൈദിക പഠനം, തപസ്സും പരിത്യാഗവും എന്നിവയിൽ മുഴുകുന്നവർക്ക് എന്നെ അങ്ങനെ നിയന്ത്രിക്കാനാവില്ല.

ഭാവാർത്ഥം

🍁🍁🍁🍁🍁🍁🍁


ഒരുവന് കൃഷ്ണനെ അഷ്ടാംഗയോഗം, സാംഖ്യ തത്ത്വശാസ്ത്രം തുടങ്ങിയവയുടെ ലക്ഷ്യമാക്കാം, പക്ഷേ അത്തരം പ്രവൃത്തികൾ, ഒരുവൻ ഭഗവാനെക്കുറിച്ചുള്ള ശ്രവണ കീർത്തനങ്ങളിലൂടെയും അദ്ദേഹത്തിന്റെ ദൗത്യ നിർവഹണത്തിലൂടെയും നേരിട്ട് ചെയ്യുന്ന പ്രേമപൂർണമായ സേവനത്തോളം ഭഗവാനെ സന്തോഷിപ്പിക്കുന്നില്ല. ശ്രീല രൂപ ഗോസ്വാമി പറയുന്നു, 'ജ്ഞാന കർമാദി-അനാവൃതം' ഒരു ഭക്തൻ കൃഷ്ണനെ മാത്രം ആശ്രയിക്കുകയും, അവന്റെ പ്രേമസേവനം ഫലേച്ഛാ കർമ്മത്തോടോ, മാനസീ കാഭ്യൂഹത്തോടോ ഉളള ചായ് വുകളാൽ അനാവശ്യമായി സങ്കീർണമാക്കാതിരിക്കുകയും ചെയ്യണം. വൃന്ദാവനവാസികൾ കൃഷ്ണഭഗവാനെ ആശ്രയിക്കുക മാത്രം ചെയ്യുന്നു. മഹാസർപ്പമായ അഘാസുരൻ വ്രജത്തിന്റെ പ്രാന്തത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ഗോപാല ബാലന്മാർ കൃഷ്ണഭഗവാന്റെ ചങ്ങാത്തത്തിലുള്ള അവരുടെ ദൃഢമായ ആത്ഥവിശ്വാസം കൊണ്ട് ആ ഘോരസർപ്പത്തിന്റെ ബൃഹത്തായ വായിലേക്ക് നിർഭയം നടന്നു കയറി .കൃഷ്ണനോടുള്ള അത്തരം പരിശുദ്ധ സ്നേഹം ഭഗവാനെ അദ്ദേഹത്തിന്റെ ഭക്തന്മാരുടെ നിയന്ത്രണത്തിലാക്കുന്നു.


(ശ്രീമദ് ഭാഗവതം.11.14.20)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more