ലോകത്തിന്റെ സമാധാനത്തിന് ഒരേയൊരു മാർഗം ശ്രീമദ് ഭാഗവതം മാത്രമാണ്


 ലോകത്തിന്റെ സമാധാനത്തിന് ഒരേയൊരു മാർഗം ശ്രീമദ് ഭാഗവതം മാത്രമാണ്


🍁🍁🍁🍁🍁🍁🍁🍁


അത്യന്തം മോശപ്പെട്ടതിൽനിന്നും ശ്രേഷ്ഠമായതിനെ പടിപടിയായി അഭിവൃദ്ധിപ്പെടുത്തുക മഹാ ചിന്തകന്മാരുടെ യോഗ്യതയാകുന്നു. വിവേകമതികൾ വിഷസംഭരണിയിൽ നിന്ന് അമൃതത്തെ വീണ്ടെടുക്കുകയും, അശുദ്ധമായ സ്ഥലത്തുനിന്നും ശേഖരിച്ച കാഞ്ചനത്തെ അംഗീകരിക്കുകയും, അപ്രസിദ്ധമായ കുടുംബത്തിൽനിന്നുള്ള സദ്ഗുണസമ്പന്നരും യോഗ്യരുമായവരെ പത്നിയായി സ്വീകരിക്കുകയും, തൊട്ടുകൂടാത്തവയും തീണ്ടിക്കൂടാത്തവയുമായ ജാതികളിൽ നിന്നുള്ള അധ്യാപകൻ, അഥവാ വ്യക്തിയിൽനിന്നും ഉചിതങ്ങളായ ശിക്ഷണങ്ങൾ സ്വീകരിക്കുകയുമൊക്കെ ചെയ്യുന്നുവെന്ന് തറപ്പിച്ച് പ്രസ്താവിക്കപ്പെടുന്നു. സർവയിടങ്ങളിലുമുള്ള സകലമാന ജനങ്ങൾക്കുമുള്ള നീതിശാസ്ത്രപരമായ ചില നിർദേശങ്ങളാണിവ. ഇതിന് അപവാദമായി ഒന്നുംതന്നെയില്ല. എന്നാൽ, ഒരു ദിവ്യൻ, സാമാന്യ വ്യക്തിയുടെ തലത്തിൽനിന്നും അത്യന്തം ഉന്നതതലത്തിലാകുന്നു. പരമഭഗവാന്റെ ദിവ്യമായ നാമങ്ങളെയും, കീർത്തി കളെയും വ്യാപിപ്പിക്കുന്നതിനാൽ അദ്ദേഹം പരമദിവ്യോത്തമപുരുഷനായ അത്യുന്നത ഭഗവാനെ മാഹാത്മ്യപ്പെടുത്തുന്നതിൽ സദാ ലീന മായിരിക്കുന്നു. അപ്രകാരം ലോകത്തിന്റെ ദുഷിച്ച അന്തരീക്ഷം പവിത്രമാകുന്നു. അനന്തരം, അതീന്ദ്രിയ സാഹിത്യങ്ങളായ ശ്രീമദ് ഭാഗവതം പോലുള്ളവ പ്രചരിക്കുന്നതിന്റെ ഫലമായി ജനങ്ങൾ അവരുടെ നടപടികളിൽ സുബുദ്ധിയുള്ളവരായിത്തീരുന്നു. ശ്രീമദ് ഭാഗവതത്തിലെ ഈ സവിശേഷ പദ്യശകലത്തിന്റെ ഈ പ്രത്യേക വ്യാഖ്യാനം തയ്യാറാക്കുമ്പോൾ നമ്മുടെ മുന്നിൽ ഒരു പ്രതിസന്ധി ഉണ്ടായി. സൈനിക മനോഭാവ ആവേശത്തോടെ നമ്മുടെ അയൽമിത്രമായ ചൈന, ഭാരതത്തെ ആക്രമിച്ചു. രാഷ്ട്രീയ മേഖലയിൽ നമുക്ക് പ്രായോഗികമായി യാതൊരു താത്പര്യവുമില്ല എങ്കിലും, പണ്ടും ഭാരതവും ചൈനയും നിലനിന്നിരുന്നുവെങ്കിലും, ഇരു രാജ്യങ്ങളും നൂറ്റാണ്ടുകളായി യാതൊരു വിദ്വേഷവും കൂടാതെ സമാധാനപരമായി കഴിഞ്ഞു പോന്നിരുന്നു. അതിന്റെ മുഖ്യകാരണ മെന്തെന്നാൽ, ആ കാലഘട്ടങ്ങളിൽ അവർ ഈശ്വരാവബോധമുള്ള അന്തരീക്ഷത്തിൽ ജീവിച്ചിരുന്നു. ഓരോ രാജ്യവും അഖില ഭുവനത്തിങ്കലും ഈശ്വരഭയമുള്ളവരും, ശുദ്ധഹൃദയരും, സൗമ്യ ജീവിതം നയിക്കുന്നവരുമായിരുന്നു. മാത്രവുമല്ല, രാഷ്ട്രീയ നയം എന്ന ആശയം തന്നെയില്ലായിരുന്നു. ജനവാസ യോഗ്യമല്ലാത്ത ആ ഭൂമിക്കു വേണ്ടി ഇരു രാജ്യങ്ങളും ( ഇന്ത്യയും ,ചൈനയും) തമ്മിൽ ശണ്ഠ കൂടേണ്ട യാതൊരു കാരണവുമുണ്ടായിരുന്നില്ല. എന്നാൽ, മുമ്പ് പ്രസ്താവിച്ച കലിയുഗ പ്രഭാവത്താൽ, അൽപമാത്രമായ പ്രകോപനത്താൽ സദാ കലഹത്തിന് അവസരമുണ്ടാകുന്നു. എന്നാൽ, ഈ യുഗത്തിലെ ദുഷിച്ച അന്തരീക്ഷത്തിൽ, പരമപുരുഷനായ പരമഭഗവാന്റെ നാമത്തെയും യശസ്സിനെയും പ്രകീർത്തിക്കുന്നത് നിർത്തലാക്കാൻ ഒരു വിഭാഗം ജനങ്ങളുടെ ക്രമനിബദ്ധമായ പ്രചാരണസമിതിതന്നെയുണ്ട്. ആകയാൽ, അഖില ഭുവനവും ശ്രീമദ് ഭാഗവത സന്ദേശങ്ങളെ പ്രസരിപ്പിക്കേണ്ടത് ഒരു മഹത്തായ ആവശ്യം തന്നെയാണ്. സ്പൃഹണീയമായ സമാധാനം ലോകത്തിൽ നിലവിൽ വരുത്താനും, സർവ പരമശ്രേഷ്ഠമായ നന്മ പ്രചരിപ്പിക്കുവാനുമായി ശ്രീമദ് ഭാഗവതത്തിന്റെ അതീന്ദ്രിയ സന്ദേശങ്ങളെ ലോകം മുഴുവൻ വിസ്തരിക്കേണ്ടത് ഓരോ ഭാരതീയന്റെയും കർത്തവ്യമാകുന്നു.

(ശ്രീമദ് ഭാഗവതം 1.5.11/ ഭാവാർത്ഥം)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more