അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🍁🍁🍁🍁🍁🍁🍁
കാർത്തിക മാസത്തിലെ അവസാനത്തെ അഞ്ച് ദിവസങ്ങൾ ഭീഷ്മ പഞ്ചകം അഥവാ വിഷ്ണു പഞ്ചകം എന്ന പേരിൽ അറിയപ്പെടുന്നു .ഭീഷ്മപിതാമഹൻ തന്റെ ദേഹം വെടിയുന്നതിന് തയ്യാറാകുവാനായി ഈ അഞ്ചു ദിവസം ഉപവാസമനുഷ്ഠിച്ചു. ഒരു വ്യക്തിക്ക് സാധിക്കുമെങ്കിൽ, പരമപുരുഷഭഗവാനയ ശ്രീ കൃഷ്ണനെ പ്രീതിപ്പെടുത്താനായി ഭീഷ്മപഞ്ചക ദിവസങ്ങളിൽ ചില ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കിക്കൊണ്ട് ഉപവാസം അനുഷ്ഠിക്കാമെന്ന് ഹരി ഭക്തിവിലാസം എന്ന ഗ്രന്ഥത്തിൽ നിർദ്ദേശിച്ചിരിക്കുന്നു.എന്നാൽ ഇത് തീർത്തും ഇച്ഛാനുസൃതമാണ് .
ഏകാദശി ദിവസം ഭീഷ്മ പിതാമഹനെ സ്മരിച്ചുകൊണ്ട് വ്രതം ആരംഭിക്കുകയും പൗർണമി ദിവസം വ്രതം അവസാനിപ്പിക്കുകയും വേണം. ഇത്തരം തപോ വ്രതങ്ങൾ അനുഷ്ഠിക്കുന്നത് മൂലം ഒരുവന് പരമപുരുഷനായ ശ്രീകൃഷ്ണ ഭഗവാനെ പ്രീതിപ്പെടുത്താനും ആത്മീയ പുരോഗതി നേടുവാനും കഴിയുമെന്ന് പത്മപുരാണം ഉദ്ഘോഷിക്കുന്നു. ശ്രീകൃഷ്ണഭഗവാൻ ഭീഷ്മ ദേവനിൽ സന്തുഷ്ടനാവുകയും ഈ അഞ്ചു ദിവസങ്ങളിൽ നാമജപം, കീർത്തനം , ഹരികഥാ ശ്രവണം , ഭാഗവതപാരായണം , ഭഗവദ് ആരാധന എന്നിവ ചെയ്യുകയും ഉപവസിക്കുകയും ചെയ്യുന്ന ഭാഗ്യശാലികളായ വ്യക്തികൾക്ക് ശുദ്ധ ഭക്തി പ്രദാനം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യ്തിരിക്കുന്നു.
കാർത്തിക വ്രതം കണിശമായി അനുഷ്ഠിക്കുന്ന ഒരാൾ , കാർത്തിക മാസത്തിലെ അവസാനത്തെ ഈ അഞ്ചു ദിവസം കൂടുതൽ തീവ്രമായി അനുഷ്ഠിക്കേണ്ടതാണ്. കാർത്തിക മാസം അനുഷ്ഠിക്കാനുള്ള ഉത്തമമായ മാർഗ്ഗം ഈ മാസം പൂർണമായും ധാന്യങ്ങൾ ഒഴിവാക്കുകയും അവസാനത്തെ അഞ്ച് ദിവസം പാലോ വെള്ളമോ മാത്രം കുടിക്കുകയും ചെയ്യുക എന്നതാണ് . ഒരു വ്യക്തി ഈ മാസം ധാന്യങ്ങൾ ആഹരിക്കുകയാണെങ്കിൽ അവസാനത്തെ അഞ്ച് ദിവസം അത് ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ ദിവസേന ഒരു നേരം മാത്രം കഴിക്കണം ഇതാണ് ഉചിതമായ രീതി (കർശനമായ വ്രതാനുഷ്ഠാനത്തിന് )
ആരംഭകാല ഭക്തർക്ക് ഈ അഞ്ചു ദിവസത്തെ ഉപവാസം ദുഷ്കരമായി തോന്നിയേക്കാം .എന്നാൽ ഒരുവൻ ഈ ഉപവാസം അനുഷ്ഠിച്ചാൽ എല്ലാതരം ഉപവാസങ്ങളും അനുഷ്ഠിച്ചതിന് തുല്യമായി കണക്കാക്കുന്നു. എന്തുകൊണ്ടെന്നാൽ ഇത് ശ്രേഷ്ഠമായതും ബൃഹത്തായ പാപങ്ങളിൽ നിന്നു പോലും ഒരുവനെ സ്വതന്ത്രമാക്കുന്ന തുമാണ്. ഒരുവൻ പഴങ്ങളും പച്ചക്കറികളും മാത്രം ഭക്ഷിച്ചു കൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കണം. ഒരുവൻ ഭക്ഷിക്കുകയാണെങ്കിൽ വൈകുന്നേരം മാത്രം കഴിക്കണം. സ്ത്രീകൾ വിധവകൾ മുതലായവർക്കുപോലും ഈ വ്രതമനുഷ്ഠിച്ച് മുക്തിയും അപരിമിതമായ ആനന്ദവും നേടാവുന്നതാണ്.
ഭീഷ്മ പഞ്ചക ഉപവാസത്തിൽ വിവിധ തലങ്ങൾ രീതികൾ
രീതി - ഒന്ന്
🍁🍁🍁🍁
ഭീഷ്മ പഞ്ചകത്തിലെ ഈ അഞ്ചു ദിവസം ഒരുവന് പശുവിന്റെ ഉൽപ്പന്നങ്ങൾ ഓരോ ദിവസവും ഒരു ചെറുകരണ്ടി കഴിക്കാവുന്നതാണ്
🌷ഒന്നാം ദിവസം -ഗോമയം (പശുവിൻറെ ചാണകം)
🌷രണ്ടാം ദിവസം - ഗോമൂത്രം
🌷മൂന്നാം ദിവസം
ഗോക്ഷീരം - പശുവിൻപാൽ
🌷 നാലാം ദിവസം - തൈര്
🌷 അഞ്ചാംദിവസം - പശുവിന്റെ എല്ലാ ഉൽപ്പന്നങ്ങളും കലർത്തിയത് (പഞ്ചഗവ്യം - ഗോമയം, ഗോമൂത്രം , പാല് , തൈര് , നെയ്യ്)
രീതി 2
🍁🍁🍁
ഒന്നാം രീതിയിലുള്ള വ്രതാനുഷ്ഠാനം സാധ്യമല്ലെങ്കിൽ ഒരുവന് പഴങ്ങൾ , കിഴങ്ങുകൾ എന്നിവ കഴിക്കാവുന്നതാണ്.
🌷വിത്തുകൾ നിറയെ ഉള്ള പഴവർഗ്ഗങ്ങൾ , ഉദാഹരണത്തിന് മാതളനാരങ്ങ , വെള്ളരിക്ക , പേരക്ക,അത്തിപഴം തുടങ്ങിയവ ഒഴിവാക്കുക.
🌷 കിഴങ്ങുവർഗ്ഗങ്ങൾ, വാഴക്ക മുതലായവ ആവിയിൽ വേവിച്ച് കഴിക്കാവുന്നതാണ്
🌷സൈന്ധവ ലവണം അഥവാ കടലിൽ നിന്ന് ലഭിക്കുന്ന ഉപ്പ്, കിഴങ്ങുകൾ വേവിക്കുന്നതിനായി ഉപയോഗിക്കാം.
🌷 കശുവണ്ടി മുതലായ വിവിധ ഇനം പരിപ്പുകളും, ഉണക്കമുന്തിരി, ഈന്തപ്പഴം മുതലായ ഉണങ്ങിയ പഴങ്ങളും കഴിക്കാവുന്നതാണ്
🌷പാലും പാലുൽപ്പന്നങ്ങളും പൂർണ്ണമായും ഒഴിവാക്കുക
രീതി മൂന്ന്
🍁🍁🍁🍁
രണ്ടാം രീതിയിലുള്ള വ്രതാനുഷ്ഠാനം സാധ്യമല്ലെങ്കിൽ ഹവിസ്സ് ഭക്ഷിച്ച് വ്രതം അനുഷ്ഠിക്കാവുന്നതാണ്
ഹവിസ്സ് പാചകം ചെയ്യാൻ ആവശ്യമായ ചേരുവകൾ
🍁🍁🍁🍁🍁🍁
പച്ചരി
സൈന്ധവ ലവണം (കടലിലെ ഉപ്പ്)
ശുദ്ധമായ പശുവിൻ നെയ്യ്
ശുദ്ധമായ പശുവിൻ പാൽ
വാഴപ്പഴം
ഗോതമ്പ്
പഴങ്ങൾ വളരെ (ചെറിയ വിത്തുകൾ അഥവാ വളരെ കുറച്ചു വിത്തുകൾ ഉള്ള) മാത്രം ഉപയോഗിക്കണം
മാമ്പഴം
ചക്കപ്പഴം
അരിനെല്ലിപഴം
തിപ്പലി
ഹരിതകി (കടുക്ക)
ശർക്കര മൊളാസസ് എന്നിവ ഒഴിച്ചുള്ള കരിമ്പിൽ നിന്ന് ഉല്പാദിപ്പിക്കുന്ന മറ്റ് ഉൽപന്നങ്ങൾ
എണ്ണ പാചകത്തിന് ഉപയോഗിക്കാതിരിക്കുക
ഹവിസ്സിന്റെഭാഗമാണെങ്കിൽ പോലും താഴെ പറയുന്ന ചേരുവകൾ കാർത്തികമാസത്തിൽ ഒഴിവാക്കുക
ചെറുപയർ പരിപ്പ്
നല്ലെണ്ണ അഥവാ എള്ളെണ്ണ
മുള്ളങ്കി
ജീരകം
പുളി
ഈ ഭക്ഷണപദാർത്ഥങ്ങൾ എല്ലാം ഭഗവാൻ ശ്രീകൃഷ്ണന് നിവേദ്യം സമർപ്പിച്ചതിനു ശേഷം പ്രസാദം മാത്രം കഴിക്കുക.
💐ഈ അഞ്ചു ദിവസവും ഗംഗയിലോ മറ്റേതെങ്കിലും പുണ്യ നദികളിലോ സ്നാനം ചെയ്തതിനുശേഷം ഒരുവൻ താഴെപ്പറയുന്ന മന്ത്രങ്ങൾ ചൊല്ലി ഭീഷ്മപിതാമഹന് അ മൂന്നുതവണ തർപ്പണം ചെയ്യണം.
തർപ്പണം
🍁🍁🍁🍁
ഓം വൈയാഗ്ര പാദ ഗോത്രായ
സംസ്കൃതി പ്രവരായ ച
അപുത്രായ ദാദാമ്യേതദ്
സലിലം ഭീഷ്മവർത്മനേ
അർഘ്യം
🍁🍁🍁🍁
വസൂനാമാവതരായ
ശന്തനോരാത്മജായ ച
അർഘ്യം ദദാമി ഭീഷ്മമായ
ആജന്മ ബ്രഹ്മചാരിണേ
പ്രണാമം
🍁🍁🍁
ഓം ഭീഷ്മ ശന്തനവേ ഭീരഃ
സത്യ വാദി ജിതേന്ദ്രിയഃ
ആഭിരാദ് ഭീരവപ്നാതു
പുത്രപൗത്രോചിതം ക്രിയം
ഭീഷ്മ പഞ്ചക ദിനങ്ങളിൽ ഭഗവാന് അർപ്പിക്കേണ്ട വസ്തുക്കൾ
🍁🍁🍁🍁🍁🍁🍁
ഭീഷ്മ പഞ്ചക ദിനങ്ങളിൽ താഴെക്കൊടുത്തിരിക്കുന്ന പുഷ്പങ്ങൾ ഓരോ ദിവസവും ഭഗവാന് സമർപ്പിക്കാവുന്നതാണ്
🌷 ഒന്നാം ദിവസം -താമരപ്പൂക്കൾ -ഭഗവാൻറെ തൃപ്പാദങ്ങളിൽ അർപ്പിക്കുക
🌷രണ്ടാം ദിവസം - കൂവളത്തില - ഭഗവാൻറെ തുടകൾക്ക് സമർപ്പിക്കുക
🌷മൂന്നാം ദിവസം - ഗന്ധം (സുഗന്ധ ദ്രവ്യങ്ങൾ) ഭഗവാൻറെ തിരുനാഭിക്ക് സമർപ്പിക്കുക
🌷നാലാംദിവസം - ചുവന്ന ചെമ്പരത്തി - ഭഗവാൻറെ തിരുതോളുകൾക്ക് സമർപ്പിക്കുക
🌷അഞ്ചാം ദിവസം - മുല്ലപ്പൂ അല്ലെങ്കിൽ പിച്ചകം ഭഗവാൻറെ ശിരസ്സിൽ സമർപ്പിക്കുക
പരാമർശം -പദ്മപുരാണം/ ബ്രഹ്മ കാണ്ഡം /അദ്ധ്യായം 23.
സ്കന്ദപുരാണം / വിഷ്ണു കാണ്ഡം / കാർത്തിക മാഹാത്മ്യം/ അദ്ധ്യായം 32.
ഗരുഡപുരാണം / പൂർവ്വ കാണ്ഡം/ അധ്യായം .123
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Comments
Post a Comment