വൃത്രാസുരന്റെ പ്രാർത്ഥനകൾ


 

ശ്രീമദ് ഭാഗവതം

സ്കന്ദം 6 / അദ്ധ്യായം 11 / ശ്ലോകം 23-27

*******************************************************************************************

ശ്ലോകം 24

അഹം ഹരേ തവ പാദൈകമൂല -

ദാസാനുദാസോ ഭവിതാസ്മി ഭൂയ :

മനഃ സ്മരെതാസുപതേർഗുണാംസ്തേ

ഗൃണീത  വാക് കർമ്മ കരോതു കായ :

വിവർത്തനം

അല്ലയോ എന്റെ പ്രിയപ്പെട്ട ഭഗവാനേ , അല്ലയോ പരമദിവ്യോത്തമ പുരുഷനായ ഭഗവാനേ ,  അങ്ങയുടെ പാദാരവിന്ദങ്ങളിൽ മാത്രം ശരണം തേടുന്ന അവിടുത്തെ ശാശ്വത ദാസന്മാരുടെ ഒരു ദാസനായി ഭവിക്കാൻ എനിക്ക് വീണ്ടും സാധിക്കുമോ? എന്റെ ജീവനാഥനായ അല്ലയോ ഭഗവാനേ, ഞാൻ വീണ്ടും അവരുടെ ദാസനായി ഭവിക്കട്ടെ, അങ്ങനെ എന്റെ മനസ്സ് എല്ലായ്പ്പോഴും അവിടുത്തെ അതീന്ദ്രിയ ഗുണങ്ങൾ സ്മരിക്കുകയും, എന്റെ വാക്കുകൾ എല്ലായ്പ്പോഴും ആ ഗുണങ്ങളെ സ്തുതിക്കുകയും, എന്റെ ശരീരം എല്ലായ്പ്പോഴും അങ്ങയുടെ ഭഗവദ് പദത്തിന്റെ സേവനത്തിൽ മുഴുകുകയും ചെയ്യട്ടെ.

 

ശ്ലോകം 25

  നാഗപൃഷ്ഠം ന ച പാരമേഷ്ട്ട്യം

ന സാർവ്വഭൗമം ന രസാധിപത്യം

ന യോഗ സിദ്ധിര പുനർഭവം വാ

സമഞ്ജസ  ത്വ വിരഹയ കാംക്ഷേ

വിവർത്തനം

അല്ലയോ എന്റെ പ്രിയപ്പെട്ട ഭഗവാനേ , എല്ലാ അവസരങ്ങളുടെയും പ്രഭവമേ , ധ്രുവലോകമോ , സ്വർഗ്ഗീയ ഗ്രഹങ്ങളോ , ബ്രഹ്മലോകമോ ആസ്വദിക്കുവാനോ , ഭൂമിയുടെയോ പാതാളത്തിന്റെയോ പരമാധികാരിയാകാനോ ഞാൻ ആഗ്രഹിക്കുന്നില്ല. നിഗൂഢ യോഗശക്തികളുടെ യജമാനനാകാനോ , അങ്ങയുടെ പങ്കജപാദങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നപക്ഷം മോക്ഷം തന്നെയോ ഞാൻ കാംക്ഷിക്കുന്നില്ല.

 

ശ്ലോകം 26

അജാതപക്ഷ ഇവ മാതരം ഖഗാ :

സ്തന്യം യഥാ വാത്സതരാ: ക്ഷുധാർത്താ:

പ്രിയം പ്രിയവേ  വ്യൂഷിതം വിഷണ്ണാ

മനോ അരവിന്ദാക്ഷ: ദിദൃക്ഷതേ ത്വാം

വിവർത്തനം

അല്ലയോ പങ്കജലോചനനായ ഭഗവാനേ, ചിറകു മുളയ്ക്കാത്ത പക്ഷിക്കുഞ്ഞുങ്ങൾ തങ്ങളുടെ മാതാക്കൾ ഭക്ഷണം കൊണ്ടുവന്ന്  കൊടുക്കാൻ കാത്തിരിക്കുന്നത് പോലെ, കയറിൽ ബന്ധിച്ചിട്ടിരിക്കുന്ന പശുക്കിടാങ്ങൾ അവയ്ക്ക് മാതാക്കളുടെ പാൽ കുടിക്കാൻ അവസരം കിട്ടുന്ന കറവ സമയത്തിനു വേണ്ടി അക്ഷമരാകുന്നതുപോലെ, അല്ലെങ്കിൽ ഗൃഹത്തിൽ നിന്നും പുറത്ത് പോയ ഭർത്താവ് മടങ്ങിവന്ന് എല്ലാവിധത്തിലും തന്നെ സന്തോഷിപ്പിക്കാൻ കാത്തിരിക്കുന്ന ഭാര്യയെ പോലെ ഞാൻ എപ്പോഴും അങ്ങേയ്ക്കു വേണ്ടി ഭക്തിയുത  സേവനം ചെയ്യാൻ അവസരം അഭിലഷിക്കുന്നു.

 

ശ്ലോകം 27

"മമോത്തമ ശ്ലോകജനേഷു സഖ്യo

സംസാരചക്രേ ഭ്രമത: സ്വകർമ്മഭി :

ത്വൻമായയാ ആത്മാത്മജദാരഗേഹേ -

ഷ്വാസക്തചിത്തസ്യ    നാഥ ഭൂയാത്"

വിവർത്തനo

അല്ലയോ എന്റെ ഭഗവാനെ, എന്റെ ഫലേച്ഛ കർമങ്ങളുടെ ഫലമായി ഞാൻ ഈ ലോകത്തിലുടനീളം അലയുകയാണ്. അതുമൂലം ഞാൻ അങ്ങയുടെ പുണ്യവാൻമാരും  ശ്രേഷ്ഠരുമായ ഭക്തരുടെ സഹവാസം തേടുന്നു.  എന്റെ ശരീരം,  പത്നി, സന്താനങ്ങൾ, ഗൃഹം എന്നിവകളോടുള്ള എന്റെ ആസക്തി അങ്ങയുടെ ബാഹ്യശക്തിയുടെ വശീകരണം നിമിത്തം തുടരുന്നു. പക്ഷേ മേലിൽ ആ മമത ഞാൻ ഇച്ഛിക്കുന്നില്ല.  എന്റെ മനസ്സും,  അവബോധവും, എല്ലാംതന്നെയും അങ്ങയിൽ മാത്രo ആസക്തി ഉള്ളവയായി ഭവിക്കട്ടെ.

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more