കാർത്ത്യായനി വ്രതം


 കാർത്ത്യായനി വ്രതം

🍁🍁🍁🍁🍁🍁🍁


വൈദിക സംസ്കാരമനുസരിച്ച്, പത്തിനും പതിനാലിനുമിടയ്ക്ക് പ്രായമുള്ള കന്യകമാർ നല്ല ഭർത്താക്കന്മാരെ കിട്ടാനായി ശിവനേയോ ദുർഗ്ഗാദേവിയേയോ ആരാധിക്കണമെന്നാണു ചട്ടം. എന്നാൽ വൃന്ദാവനത്തിലെ കന്യകമാരൊക്കെ കൃഷ്ണനോടു പ്രേമത്തിലായിരുന്നു. എങ്കിലും ഹേമന്ത കാലത്തെ ആദ്യത്തെ മാസത്തിൽ അവർ ദുർഗ്ഗാരാധന തുടങ്ങി. അഗ്രഹായണം (ഒക്ടോബർ - നവംബർ) എന്നാണ് ഹേമന്തത്തിലെ ആദ്യ മാസത്തിന്റെ പേര്. അന്ന് വൃന്ദാവനത്തിലെ കന്യകമാർ മുഴുവൻ ഒരു  വ്രതമെന്ന നിലയിൽ ത്തന്നെ ദുർഗ്ഗാപൂജ ആരംഭിച്ചു. സുഗന്ധ വ്യഞ്ജനങ്ങളോ പുളിയോ ചേർക്കാതെ അരിയും പരിപ്പും മാത്രമിട്ടു വേവിച്ച ഹവിഷ്യാന്നമാണ് അവരുടെ ഭക്ഷണം. ഏതെങ്കിലും അനുഷ്ഠാന കർമ്മം തുടങ്ങുന്നതിനു മുമ്പ് ശരീരം ശുദ്ധീകരിക്കാൻ ഇത്തരം ഭക്ഷണമാണ് വേദങ്ങളിൽ വിധിച്ചിരിക്കുന്നത്. പ്രഭാതത്തിൽ യമുനാസ്നാനം കഴിച്ച് വൃന്ദാവനത്തിലെ കന്യകമാർ എന്നും കാർത്യായനീ ദേവിയെ പൂജിക്കാറുണ്ട്. ദുർഗ്ഗാദേവിയുടെ മറെറാരു പേരാണ് കാർത്യായനി. യമുനാതീരത്ത് മണലു കൊണ്ടു നിർമ്മിച്ച് വിഗ്രഹം പ്രതിഷ്ഠിച്ചാണവർ ദേവിയെ പൂജിച്ചിരുന്നത്. ലോഹം, രത്നം, മരം, മണ്ണ്, കല്ല് എന്നിവ കൊണ്ടൊക്കെ വിഗ്രഹം നിർമ്മിക്കാമെന്ന് വേദ്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ചിത്രം വച്ചും ആരാധിക്കാം. ഇതൊന്നുമല്ലെങ്കിൽ ആരാധനാമൂർത്തിയെ ഹൃദയത്തിൽ സങ്കല്പ്പിച്ചും പൂജ നടത്താം , ഇത്തരം പ്രതിഷ്ഠാ രൂപങ്ങൾ സാങ്കല്പിക മാണെന്ന് അദ്വൈതവാദികൾ കരുതുന്നു. എന്നാൽ അവയൊക്കെ എല്ലാ തരത്തിലും പരംപൊരുളായ ഭഗവാന്റെയോ ദേവന്മാരുടെയോ തനി രൂപങ്ങളായി വേദഗ്രന്ഥങ്ങൾ അംഗീകരിക്കുന്നുണ്ട്. വിഗ്രഹം നിർമ്മിച്ച് അതിൽ ചന്ദനവും പുഷ്പമാല്യങ്ങളും ചാർത്തി ധൂപദീപാദികളാൽ അലങ്കരിച്ച് ധാന്യങ്ങൾ, പഴങ്ങൾ, ഇലകൾ തുടങ്ങിയവ കാഴ്ചവച്ചാണ് അവർ ആരാധന നടത്താറ്. പൂജ കഴിയുമ്പോൾ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കും. വൃന്ദാവനത്തിലെ കന്യകമാർ ഭക്തിപൂർവ്വം പ്രാർത്ഥിച്ചിരുന്നത് ഇപ്രകാരമാണ്: “ഹേ കാർത്യായനി, പരാശക്തി, മഹാമായേ, യോഗേശ്വരി, സമസ്ത ലോകേശ്വരി, ദേവീ, എന്നിൽ കാരുണ്യമുണ്ടായി നന്ദകുമാരനായ കൃഷ്ണൻ എനിക്ക് ഭർത്താവായിവരാൻ അനുഗ്രഹിക്കണമേ.' വൈഷ്ണവർ സാധാരണമായി ദേവന്മാരെ ആരാധിക്കാറില്ല. നിർമ്മലമായ ഭക്തിയുതസേവന പുരോഗതി നേടാനാഗ്രഹിക്കുന്നവരാരും ദേവന്മാരെ പൂജിക്കരുതെന്ന് ശ്രീല നരോത്തമ ദാസ് ഠാക്കൂർ പറഞ്ഞിട്ടുണ്ട്.


കൃഷ്ണപ്രേമത്തിൽ ആരെക്കാളും മുമ്പിൽ നിൽക്കുന്ന ഗോപികമാർ ദുർഗ്ഗയെ പ്രാർത്ഥിക്കുന്നതായി പറയുന്നു. ദേവന്മാരെ ആരാധിക്കുന്നവർ ഇക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ ഗോപികമാരുടെ ലക്ഷ്യമെന്താണെന്ന് നാം മനസ്സിലാക്കണം. സാധാരണമായി എന്തെങ്കിലും ഭൗതികലാഭത്തിനു വേണ്ടിയാണ് ദുർഗ്ഗയെ പൂജിക്കുന്നത്. ഇവിടെ ഗോപികമാർ ദുർഗ്ഗയെ ആരാധിച്ചത് കൃഷ്ണനെ ഭർത്താവായി കിട്ടാനാണ്. കർമ്മങ്ങളുടെ കേന്ദ്രം കൃഷ്ണനാണെങ്കിൽ ആ ലക്ഷ്യപ്രാപ്തിക്കു വേണ്ടി ഏതു മാർഗ്ഗവും സ്വീകരിക്കാമെന്നു സാരം. കൃഷ്ണനെ സേവിക്കാനും തൃപ്തിപ്പെടുത്താനും ഗോപികമാർക്ക് ഏതു മാർഗ്ഗവും സ്വീകരിക്കാം. അതാണ് ഗോപികമാരുടെ സർവ്വശ്രേഷ്ഠമായ ലക്ഷണം. കൃഷ്ണനെ ഭർത്താവായിക്കിട്ടാനാണ് ഒരു മാസം മുഴുവൻ അവർ ദുർഗ്ഗയെ പൂജിച്ചത്. നന്ദകുമാരനായ കൃഷ്ണൻ ഭർത്താവായി വരണമെന്നാണ് എന്നും അവർ പ്രാർത്ഥിച്ചിരുന്നത്.



അദ്ധ്യായം 22 / ശ്രീകൃഷ്ണ - പരമദിവ്യോത്തമ പുരുഷൻ



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more