പുഷ്യ അഭിഷേകം


 പുഷ്യ അഭിഷേകം


🍁🍁🍁🍁🍁🍁


 പൗഷം മാസം ,  പൗർണമി ദിവസം പുഷ്യ നക്ഷത്രത്തിൽ (പൂയം നക്ഷത്രം) ശ്രീകൃഷ്ണഭഗവാന്റെ പ്രീതിക്കു വേണ്ടി നടത്തുന്ന ഒരു ഉത്സവമാണ് പുഷ്യാഭിഷേകം . ഇന്നേദിവസം  പുരിയിലെ ജഗന്നാഥക്ഷേത്രത്തിൽ ഭഗവാൻ ജഗന്നാഥനെ മൂന്നുലോകത്തിന്റേയും രാജാവായി അഭിഷേകം ചെയ്യുന്ന ഒരു ചടങ്ങ് നടത്താറുണ്ട് .എല്ലാ ദേവതകളും ഇതിൽ പങ്കെടുക്കുവാൻ വരുമെന്നാണ്  വിശ്വാസം


 ശ്രീല പ്രഭുപാദർ പുഷ്യാഭിഷേകം ആഘോഷിക്കുന്നതിനെക്കുറിച്ച് ഇപ്രകാരം പറയുന്നു . " കൃഷ്ണൻ ഗോപികമാരുടെ കയ്യിലെ ഒരു കളിപ്പാവ മാത്രമാണ് . ഒരുദിവസം ഗോപികമാർ തീരുമാനിച്ചു , ' നമുക്ക് കൃഷ്ണനെ അണിയിച്ചൊരുക്കാം' ".  അർച്ചവിഗ്രഹങ്ങളെ വിവിധയിനം സുഗന്ധ പുഷ്പങ്ങളാലും ആഭരണങ്ങളാലും വസ്ത്രങ്ങളാലും സമൃദ്ധമായി അലങ്കരിക്കുക എന്നതാണ് പുഷ്യാഭിഷേകം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്."


 " അതിനുശേഷം സമൃദ്ധമായി പ്രസാദ സദ്യ നൽകുകയും കൃഷ്ണൻ എത്രമാത്രം അഴകുള്ളവനാണ് എന്നത് പൗരജനങ്ങൾ ദർശിക്കുവാനായി ഭഗവാനെ എഴുന്നള്ളിച്ച് നഗരപ്രദക്ഷിണം നടത്തുകയും വേണം. " .


 മായാപൂരിലെ പുഷ്യാഭിഷേകം


 സാധാരണയായി ശ്രീധാമ മായാപൂരിൽ വർഷത്തിൽ ആദ്യമായി ആഘോഷിക്കപ്പെടുന്ന മുഖ്യമായ ഒരു ഉത്സവമാണ് പുഷ്യാഭിഷേകം . ഇത് ആനന്ദത്തിന്റെ ഉത്സവമാണ് .  എല്ലാ ഭക്തർക്കും ശ്രീ രാധാമാധവ വിഗ്രഹങ്ങൾക്ക് വ്യക്തിപരമായ രീതിയിൽ സേവനങ്ങൾ അർപ്പിക്കാനായിട്ടുള്ള ഒരു അവസരം ഈ ഉത്സവം പ്രദാനം ചെയ്യുന്നു . ആദ്ധ്യാത്മിക ലോകത്തിൽ എപ്രകാരം സേവന വിനിമയങ്ങൾ നടക്കും എന്നതിന്റെ ഒരു നേർക്കാഴ്ചയാണിത്.  ഗോലോക വൃന്ദാവനത്തിലെ ഭക്തിയുത സേവനത്തിന്റെ യഥാർത്ഥ പ്രകൃതി എന്താണെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു .  ഭക്തന്മാർ ഭക്തിപൂർവ്വം തയ്യാറാക്കി എടുക്കുന്ന നൂറുകണക്കിന് കിലോഗ്രാം സുഗന്ധ പുഷ്പങ്ങളാൽ ശ്രീ രാധാമാധവർക്കും അഷ്ട സഖിമാർക്കും അഭിഷേകം നടത്തുന്നു . ഇപ്രകാരം രാധാകൃഷ്ണൻമാരുടെ ആദ്ധ്യാത്മിക ലീലകളുമായി ബന്ധപ്പെട്ട ഉത്സവങ്ങളെല്ലാം വളരെ ഗംഭീരമായും വർണ്ണശബളമായും നടത്തണമെന്ന് ശ്രീല പ്രഭുപാദർ അദ്ദേഹത്തിന്റെ ശിഷ്യനും മായാപൂർ ചന്ദ്രോദയ മന്ദിരത്തിന്റെ മുഖ്യപൂജാരിയുമായ ജനന്നിവാസ പ്രഭുവിന് നിർദ്ദേശം നൽകിയിരുന്നു.


 അഭിഷേകത്തിന്റെ തലേന്നാൾ എല്ലാ ഭക്തരും ഒത്തുചേർന്ന് അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. ഇരുന്നൂറിലധികം ഭക്തന്മാർ വിവിധയിനം പുഷ്പങ്ങളെ നന്നാക്കി ഇതളുകൾ വേർതിരിച്ചെടുക്കുന്നു . ചന്ദ്ര മല്ലിക ,  ചെണ്ടുമല്ലി , പനിനീർ പുഷ്പങ്ങൾ തുടങ്ങി വിവിധ ഇനം പുഷ്പങ്ങൾ ഇതിനായി ഉപയോഗിക്കുന്നു . ഇതിനായി രാജ്യത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് പുഷ്പങ്ങൾ ഇവിടെയെത്തുന്നു


 രാത്രി സമയങ്ങളിൽ പോലും ഭക്തന്മാർ ഉറക്കമൊഴിച്ച് ഈ സേവകൾ ചെയ്യുന്നതായി കാണാം. അഭിഷേകത്തിനു പുറമേ ,  ഇപ്രകാരം തയ്യാറാക്കുന്ന വർണ്ണപുഷ്പങ്ങൾ ഉപയോഗിച്ച് വിഗ്രഹങ്ങളെ അണിയിക്കുന്നതിനായി അതിമനോഹരങ്ങളും വിസ്മയകരങ്ങളുമായ വസ്ത്രങ്ങൾ നിർമ്മിക്കപ്പെടുന്നു . മംഗളാരതിക്ക് ശേഷം  ഈ വസ്ത്രങ്ങൾ വിഗ്രഹങ്ങളെ അണിയിക്കുന്നു .ഓരോ വർഷവും വ്യത്യസ്തമായ തരത്തിലുള്ള രൂപരേഖയാണ്  വസ്ത്രങ്ങക്കുണ്ടാകുക. ആഭരണങ്ങൾ , കിരീടം തുടങ്ങി എല്ലാം പുഷ്പങ്ങൾ കൊണ്ട് നിർമ്മിക്കുന്നു . ശ്രീ മാധവൻ ,  ശ്രീമതി രാധിക , അഷ്ട സഖിമാർ എന്നിവരെയെല്ലാം കേശാദിപാദം പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുന്നു.

 

മംഗളാരതിക്ക് ശേഷം എല്ലാ ഭക്തന്മാരും ഭഗവാൻറെ വിസ്മയകരമായ ഈ ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു . ഭക്തന്മാരുടെ ഈ കൂട്ടായ പരിശ്രമങ്ങളെ ശ്രീരാധാമാധവ വിഗ്രഹങ്ങൾ അവരുടെ കാരുണ്യമാർന്ന അരവിന്ദ നേത്രങ്ങളാൽ ദർശിക്കുകയും,  അതിന് തങ്ങളുടെ നിരുപാധികവും അളവറ്റതുമായ കാരുണ്യം നൽകാനായി എപ്പോഴും സന്നദ്ധരായിരിക്കുകയും ചെയ്യുന്നു . ഈ ഉത്സവം ഒരിക്കലും വിട്ടു കളയാവുന്നതല്ല.


 പുഷ്പാഭിഷേകം വിജയിക്കട്ടെ !!!


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com


Comments

Post a Comment

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more