നമ്മുടെ പദ്ധതികൾക്ക് തീ വയ്ക്കുന്ന പ്രകൃതിയുടെ നിയമം
🍁🍁🍁🍁🍁🍁🍁
ഒരു സാധാരണ മനുഷ്യന് ഭഗവാനെ മനസ്സിലാക്കാൻ കഴിയില്ല. മായാശക്തിയുടെ സ്വാധീനത്തിലകപ്പെട്ട സ്വന്തം ജീവിതസ്ഥിതിയെക്കുറിച്ചാണ് അയാൾ ആദ്യം അറിഞ്ഞിരിക്കേണ്ടത്. ലഭ്യമായ കർമങ്ങളാൽ മാത്രം സന്തോഷവാനായിരിക്കമെന്ന് ഓരോരുത്തരും കരുതുന്നു. പക്ഷേ അവർക്ക്, കർമങ്ങളുടെയും പ്രതികർമങ്ങളുടെയും വലയിൽ കൂടുതൽ കൂടുതൽ അകപ്പെട്ട്, കൂടുതൽ കൂടുതൽ സങ്കീർണതകളിലേക്ക് വീണ് നട്ടം തിരിയാനല്ലാതെ, ജീവിതത്തിന്റെ പ്രശ്നത്തിന് യഥാർഥ പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. ഇത് വ്യക്തമാക്കുന്ന അർഥവത്തായൊരു ഗാനമുണ്ട്: “ജീവിതം സന്തോഷപൂർണമാക്കണമെന്ന അതിയായ ആഗ്രഹത്താൽ ഞാനീ ഭവനം നിർമിച്ചു. പക്ഷേ, ദൗർഭാഗ്യത്താൽ അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധ ഇതിനെ ഒരു ചാരക്കൂമ്പാരമാക്കി". പ്രകൃതിയുടെ നിയമം അതാണ്. ഭൗതിക ലോകത്തിൽ സന്തോഷവാന്മാരായിരിക്കാൻ എല്ലാവരും പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. പക്ഷേ, പ്രകൃതിയുടെ നിയമം അവയ്ക്ക് തീ വയ്ക്കുന്നു. ഫലകാംക്ഷിയായ കർമി അയാളുടെ പദ്ധതികളിൽ സന്തോഷവാനല്ല. സന്തോഷവും സംതൃപ്തിയും ഭ്രമിച്ച് പരക്കം പായുന്ന അയാൾക്ക് അവ കിട്ടുന്നില്ല.
( ശ്രീമദ് ഭാഗവതം 3/5/2/ഭാവാർത്ഥം )
Comments
Post a Comment