ഉപാഖ്യാന ഉപദേശ


 ഉപാഖ്യാന ഉപദേശ

അരുളിച്ചെയ്തത് - ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഠാക്കൂർ



🍁🍁🍁🍁🍁🍁🍁🍁


ക്ഷേത്ര ഗണിതവുമായി ബന്ധപ്പെട്ട ഒരു പാഠം


🍁🍁🍁🍁🍁🍁🍁🍁


ഒരുകാലത്ത് ഒരു ദരിദ്രയായ വിധവ ഉണ്ടായിരുന്നു, വലിയ കഷ്ടപ്പാടുകളിലൂടെ, തന്റെ ഏക മകനെ വളർത്താൻ അവർ പാടുപെടുകയായിരുന്നു. ഭാവിയിലേക്കുള്ള തന്റെ ഏക പ്രതീക്ഷ അവനാണെന്ന് അവൾ തിരിച്ചറിഞ്ഞതിനാൽ, ട്യൂഷൻ ഫീസ് അടയ്ക്കാൻ ചിലപ്പോൾ പണം കടം വാങ്ങേണ്ടിവരുമെങ്കിലും അവൾ അവനുവേണ്ടി ഒരു അദ്ധ്യാപകനെ നിയമിച്ചു.

ഒരിക്കൽ, ഏഴാം തരത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം, ആൺകുട്ടിയെ അദ്ധ്യാപകൻ ഇംഗ്ലീഷിൽ ക്ഷേത്ര ഗണിതം പഠിപ്പിക്കുകയായിരുന്നു. “എബിസി  ഒരു ത്രികോണ മാണെന്ന് ഇരിക്കട്ടെ” എന്ന് കുട്ടി ഉറക്കെ വായിച്ചയുടനെ, കുട്ടിയുടെ അമ്മ ക്ലാസ് മുറിയിലേക്ക് ഓടിക്കയറി ടീച്ചറെ ഇങ്ങനെ വിളിച്ചുപറഞ്ഞു: ഏഴാം ക്ലാസിലേക്ക് എത്തിയതിനു ശേഷം ഈ കുട്ടി തന്റെ പഠനത്തിൽ മുന്നേറുകയാണ്, പക്ഷേ നിങ്ങൾ ഇപ്പോഴും അവനെ എബിസി പഠിപ്പിക്കുകയാണ് - അവൻ ഒരു ശിശുവായിരുന്നപ്പോൾ ഇതെല്ലാം പഠിച്ചതാണ് - കൂടാതെ ഞാൻ നിങ്ങൾക്ക് ഒരു മാസം 10 രൂപ നൽകുന്നുവെന്ന് ഓർക്കണം! ഇന്ന് മുതൽ നിങ്ങളെ ഇവിടെ ആവശ്യമില്ല. നിങ്ങൾക്ക് ആകെ പഠിപ്പിക്കാൻ കഴിയുന്നത്‌ എ ബി സി മാത്രം ആണെങ്കിൽ  നിങ്ങൾക്ക് അനുയോജ്യമായത് ഒരു പ്രൈമറി സ്കൂൾ ആണ്‌."

വിധവയുടെ പൊട്ടിത്തെറി വളരെ അക്രമാസക്തമായിരുന്നതിനാൽ അധ്യാപകന് തർക്കിക്കാൻ ഒരു സാധ്യതയും അവശേഷിച്ചില്ല, മാത്രമല്ല അയാൾ സ്ഥലം വിടാൻ നിർബന്ധിതനായി.  


ഭാവാർഥം


 കൃഷ്ണാവബോധമല്ലാതെ മറ്റു പലതും ആഗ്രഹിക്കുന്ന വ്യക്തികൾ- കർമ്മികൾ, ജ്ഞാനികൾ, യോഗികൾ, സന്ന്യാസിമാർ അതരത്തിലുള്ളവരോട് ചേർന്ന് ,  ചില മതവിഭാഗങ്ങളടക്കം മുന്നോട്ടു വയ്ക്കുന്ന വാദങ്ങൾ ഈ വിധവ പ്രകടിപ്പിച്ചതിന് സമാനമാണ്. അവർ പറയുന്നു, “എക്കാലത്തും ഈ ലോകത്തിന് സേവനം ചെയ്യുന്നതിലൂടെ ഞങ്ങൾ തീർത്തും വിലകെട്ടവരായിത്തീർന്നിരിക്കുന്നു”. ഇത്തരത്തിലുള്ള അടിമത്ത മനോഭാവമാണ്   എല്ലാ പ്രശ്‌നങ്ങൾക്കും ഉള്ള മൂലകാരണം. 

  ഈശ്വര വിശ്വാസത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കുകിലും, നാം ദാസ്യ മനോഭാവം സ്വീകരിക്കേണ്ടി വരികയും, മുക്തിക്കു ശേഷവും പരിപൂർണ്ണമായ സേവന മനോഭാവത്തോടെ പരമ പുരുഷന് സേവനമനുഷ്ഠിക്കുകയും ചെയ്യുമ്പോൾ  എപ്രകാരമാണ് നാം പുരോഗമിക്കുക?നാം അജ്ഞരായിരിക്കുകയും മായക്ക് അധീനരായിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ നമ്മുടെ അടിമത്ത മനോഭാവം രൂക്ഷമാകൂ. എന്നാൽ മുക്തിക്ക് ഉപരി "അഹം ബ്രഹ്മാസ്മി" അതായത് “ഞാൻ ബ്രഹ്മമാണ്” എന്ന തിരിച്ചറിവ് വികസിപ്പിക്കണം. അത്തരമൊരു വാദം കേൾക്കുമ്പോൾ, പരിശുദ്ധഭക്തർ, പരമപുരുഷനോടുള്ള ഭക്തിയോ സേവനമോ ആണ് എല്ലാ സചേതന  ജീവജാലങ്ങളുടെയും ശാശ്വത  ധർമ്മമെന്ന് വാദിക്കും. ഭക്തിയുതസേവനം (സാധന ഭക്തി), ഹർഷോന്മാദ ഭക്തി (ഭാവ ഭക്തി), സ്നേഹപൂർവമായ ഭക്തി (പ്രേമ ഭക്തി) എന്നിവ വിവിധ ഘട്ടങ്ങളിലൂടെ വളർത്തിയെടുക്കുമ്പോൾ അത്തരം ഭക്തി തീർച്ചയായും ഭക്തിയുടെ ശാശ്വതമായ മേന്മയെ സ്ഥിരീകരിക്കുന്നു.ഭക്തിനിർഭരമായപ്രവർത്തനങ്ങൾ നടത്തുമ്പോൾ ഭഗവാൻ ശ്രീകൃഷ്ണനോടുള്ള ദാസ്യമനോഭാവം സാധന ഭക്തി (ഭക്തി നിർവഹിക്കൽ) എന്നറിയപ്പെടുന്നു, അതേസമയം സ്വതന്ത്രമായ സാക്ഷാൽക്കാരത്തിനു ശേഷം  ശ്രീകൃഷ്ണ ഭഗവാനോടുള്ള അഗാധമായ (വളരെ അടുത്ത) ദാസ്യ  മനോഭാവമോ സേവനമോ പ്രേമഭക്തി (സ്നേഹപൂർവമായ ഭക്തി) ആണ്. മുക്താവസ്ഥയിൽ  പരമ പുരുഷനായുള്ള സേവനം പ്രതിബന്ധങ്ങളില്ലാത്ത( തടസ്സമില്ലാത്ത) സേവനമാണ് (അപ്രതിഹത സേവ).


     പ്രാഥമിക തലത്തിൽ അക്ഷരമാല പഠിക്കുമ്പോൾ എ, ബി, സി, ഡി അല്ലെങ്കിൽ ക-ഖ-ഗ- ഘ പരിശീലിക്കാം; അക്ഷരങ്ങളിൽ ഏറ്റവും മികവുറ്റവനായി തീർന്നതിനുശേഷവും, ആ അക്ഷരമാലയിലെ വൈവിധ്യവും കലാപരമായ സ്വാദും വളർത്തിയെടുക്കേണ്ടതുണ്ട്. എ, ബി, സി, ഡി എന്നിവ പ്രാഥമിക തലത്തിലുള്ള കുട്ടികൾ മാത്രമേ പരിശീലിക്കാവൂ എന്നും ഈ അക്ഷരങ്ങൾ ഏതെങ്കിലും പഠിച്ച വ്യക്തിക്ക് പ്രയോജനകരമല്ലെന്നും വാദിച്ചുക്കൊണ്ട് മായാവാദികളായവർ, ഈ കഥയിൽ വിവരിച്ചിരിക്കുന്ന വിധവയെപ്പോലെ ഊഹാ പോഹങ്ങൾ നടത്തുന്നു.


   ഭക്തിയുത നിർവ്വഹണത്തിനിടയിൽ മാത്രമേ ശ്രീകൃഷ്ണനോടുള്ള ദാസ്യമനോഭാവം സമർപ്പിക്കാവൂ എന്നല്ല, മറിച്ച് ശ്രീകൃഷ്ണനുവേണ്ടിയുള്ള സേവനം നമ്മുടെ ശാശ്വതമായ ധർമ്മമായത്തിനാൽ മോക്ഷത്തിലൂടെ പരിപൂർണത കൈവരിക്കുമ്പോഴും അത് പുതുക്കപ്പെടണം. ശ്രീകൃഷ്ണന് സമർപ്പിക്കുന്ന ദാസ്യ മനോഭാവമോ സേവനമോ നമ്മുടെ ശാശ്വത ധർമ്മമാണ്. മുക്തിപദത്തിലെത്തിയ ശേഷം ശ്രീകൃഷ്ണന് സമർപ്പിക്കുന്ന ദാസ്യ മനോഭാവമോ സേവനമോ യഥാർത്ഥവും ഏറ്റവും മികച്ചതുമായ സേവനമായി കണക്കാക്കുന്നു. മായ(ഇല്ലാത്തത്‌) യോടുള്ള ദാസ്യ മനോഭാവവും


 ഭഗവാൻ ശ്രീകൃഷ്ണനോടുള്ള ദാസ്യ മനോഭാവവും ഒരിക്കലും തുല്യമായി കണക്കാക്കരുത്.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more