തൃണാവർത്ത മോക്ഷം


 തൃണാവർത്ത മോക്ഷം


🍁🍁🍁🍁🍁🍁🍁🍁


    ഒരു ദിവസം കുഞ്ഞിനെ മടിയിൽ വച്ച് ഇരിക്കുകയായിരുന്ന യശോദക്ക് പ്രപഞ്ചത്തിന്റെ ഭാരം മുഴുവൻ അവൻ ഏറ്റുവാങ്ങിയതായി തോന്നി. അത്ഭുതപ്പെട്ട് യശോദ കുഞ്ഞിനെ താഴെക്കിടത്തിയ മാത്രയിൽ കംസന്റെ സേവകരിലൊരുവനായ തൃണാവർത്തൻ ഒരു ചുഴലിക്കാറ്റായി അവിടെ പ്രത്യക്ഷപ്പെടുകയും കുഞ്ഞിനെ തട്ടിയെടുക്കുകയും ചെയ്തു. ഗോകുലം എന്നറിയപ്പെടുന്ന പ്രദേശം മുഴുവൻ പൊടി കൊണ്ടു മൂടുകയും കുഞ്ഞെവിടെയെന്ന് ആർക്കും കാണാൻ പറ്റാതാവുകയും ചെയ്തു. ചുഴലിക്കാറ്റ് തട്ടിയെടുത്ത കുഞ്ഞിനെപ്പറ്റി ഗോപികമാർ പരിഭ്രാന്തരായി. പക്ഷേ ആകാശത്തേക്കുയർന്ന അസുരന് കുഞ്ഞിന്റെ ഭാരം കാരണം അധികദൂരം കൊണ്ടുപോകാൻ കഴിഞ്ഞില്ല. കുഞ്ഞ് തന്നെ 


    മുറുകെപ്പിടിച്ചിരിക്കുന്നതിനാൽ അവനെ താഴേയ്ക്കിടാനും പറ്റിയില്ല. തന്റെ ശരീരത്തിൽനിന്ന് വിടുവിക്കാ നാകാത്തവിധം മുറുക്കിയുള്ള പിടിത്തമായിരുന്നു അത്. തോളിൽ മുറുകെ പിടിച്ചിരിക്കുന്ന കുഞ്ഞുമായി വലിയ ഉയരത്തിൽനിന്ന് തൃണാവർത്തൻ താഴെ വീണ് ഉടനടി മരണമടഞ്ഞു. അസുരൻ താഴെ വീണപ്പോൾ കുഞ്ഞിനെ ഗോപികമാർ വീണ്ടെടുത്ത് യശോദയുടെ മടിയിലേക്ക് കൈമാറി. യശോദ അത്ഭുതപരവശയായെങ്കിലും യോഗമായയുടെ ശക്തി കാരണം ആർക്കും കൃഷ്ണനാരെന്നോ യഥാർത്ഥത്തിൽ എന്തു സംഭവിച്ചുവെന്നോ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വലിയൊരാപത്തിൽ നിന്ന് രക്ഷപ്പെട്ട കുഞ്ഞിന്റെ ഭാഗ്യത്തെ പുകഴ്ത്തുകയാണവർ ചെയ്തത്. 



    ശ്രീല ഭക്തി വിനോദ് ഠാക്കൂർ തന്റെ ചൈതന്യ ശിക്ഷാമൃതത്തിൽ തൃണാവർത്തനെ കൈതവ തത്ത്വശാസ്ത്രത്തിന് കാരണഭൂതമാകുന്നതും ദ്രവ്യാധിഷ്ഠിത പാണ്ഡിത്യത്തിൽ നിന്ന് ഉളവാകുന്നതുമായ മിഥ്യാഹങ്കാരത്തോടു ഉപമിച്ചിരിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more