വിശ്വരൂപദർശനം


 വിശ്വരൂപദർശനം


🍁🍁🍁🍁🍁🍁


ഒരു ദിവസം കൃഷ്ണന്റെ  സഖാക്കൾ യശോദ മാതാവിന്റെ അടുത്ത് ഒരു പരാതിയുമായി വന്നു. കൃഷ്ണൻ  മണ്ണു തിന്നുന്നു എന്നതായിരുന്നു അവരുടെ പരാതി. കൃഷ്ണന്റെ വായ തുറന്നുനോക്കി, അഥവാ മണ്ണുണ്ടെങ്കിൽ പുത്രനെ ശരിയാക്കണം എന്നു തിട്ടപ്പെടുത്തിയ യശോദ കൃഷ്ണനോട് വായ് തുറക്കാൻ പറഞ്ഞു. . യശോദാമാതാവിന്റെ ആജ്ഞപ്രകാരം കൃഷ്ണൻ വായ് മലർക്കെത്തുറന്നപ്പോൾ അമ്മ മകന്റെ വായ്ക്കുള്ളിൽ പർവ്വതങ്ങൾക്കും, ദ്വീപുകൾക്കും, സമുദ്രങ്ങൾക്കും, ഭൂമണ്ഡലത്തിനും, വീശുന്ന കാറ്റിനും, അഗ്നിക്കും, ചന്ദ്രനും, നക്ഷത്രങ്ങൾക്കുമൊപ്പം എല്ലാ ചരാചരങ്ങളെയും, ആകാശത്തേയും ദിക്കുകളെയും കണ്ടു. ഗ്രഹമണ്ഡലങ്ങളെയും, ജലത്തെയും, വെളിച്ചത്തെയും, വായുവിനെയും, ആകാശത്തെയും, അഹങ്കാരം പരിണമിച്ചുണ്ടായിട്ടുള്ള സൃഷ്ടികളെയും കണ്ടു. ഇന്ദ്രിയങ്ങളെയും, മനസ്സിനെയും, ഇന്ദ്രി യാനുഭവങ്ങളെയും, സത്ത്വരജസ്തമസ്സുകളായ ത്രിഗുണങ്ങളെയും കണ്ടു. ജീവായുസ്സും, പ്രകൃതിചോദനകളും, കർമ്മഫലവും, ആഗ്രഹങ്ങളും വിഭിന്നശരീരങ്ങളും, ചരാചരങ്ങളും അവർ കണ്ടു. പ്രത്യക്ഷ പ്രപഞ്ചത്തിന്റെ ഈ വകഭേദങ്ങൾക്കൊപ്പം വൃന്ദാവനധാമത്തെയും തന്നെ തന്നെയും കണ്ടപ്പോൾ യശോദാമാതാവ് സ്വപുത്രന്റെ യഥാർത്ഥ സ്വരൂപത്തെക്കുറിച്ച് ശങ്കാകുലയും ഭയാകുലയുമായിത്തീർന്നു.തന്റെ മകന്റെ വായ്ക്കുള്ളിൽ ഇത്തരമൊരു അത്ഭുതദൃശ്യം കണ്ടപ്പോൾ യശോദ ഇതൊരു സ്വപ്നമായിരുന്നോ എന്ന് സംശയിച്ചു.അവർ മനസ്സിൽ ഇപ്രകാരം  ചിന്തിച്ചു, “ഞാൻ സ്വപ്നം കാണുകയല്ല. കാരണം എന്റെ കണ്ണുകൾ തുറന്നിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ വാസ്തവത്തിൽ കാണുന്നുണ്ട്. ഞാൻ ഉറങ്ങുകയുമല്ല.സ്വപ്നം കാണുകയുമല്ല. ദേവമായ സൃഷ്ടിച്ച മായിക ദൃശ്യമായിരിക്കുമോ? പക്ഷേ അതും സംഭവ്യമല്ല. ദേവന്മാർക്കിത്തരം കാഴ്ചകൾ എനിക്കു കാണിച്ചിട്ടെന്താണ് കാര്യം? അവരുമായി ബന്ധമില്ലാത്ത ഒരു നിസ്സഹായയായ സ്ത്രീയല്ലേ ഞാൻ? എന്നെ ദേവമായയിൽപ്പെടുത്താൻ അവരെന്തിനു വൃഥാ പരിശ്രമിക്കണം ? അതിനും സാധ്യതയില്ല തന്നെ.” ഇനി തന്റെ മതിഭ്രമം കൊണ്ടായിരിക്കുമോ ഇങ്ങനെയൊരു ദൃശ്യം കണ്ടിട്ടുണ്ടാകുക??. ഞാൻ രോഗിയല്ല .സാമാന്യം ആരോഗ്യമുണ്ട് താനും. എങ്ങനെ മതിഭ്രമമുണ്ടാകാൻ? സാമാന്യമായ ചിന്താശേഷിയുള്ള എനിക്ക് ബുദ്ധിക്കു ഭ്രമമുണ്ടാകാനും വഴിയില്ല. എങ്കിൽപ്പിന്നെ ഗർഗ്ഗമുനി പ്രവചിച്ചതുപോലെ എന്റെ മകന്റെ യോഗശക്തി കൊണ്ടു കണ്ടതാവണം ഈ കാഴ്ച” ഒടുവിൽ തന്റെ മകന്റെ എന്തോ വിദ്യകൊണ്ടു തന്നെയാണ് ആ കാഴ്ച കണ്ടതെന്ന് നിഗമനത്തിൽ അമ്മ എത്തിച്ചേർന്നു.ഭഗവാന്റെ അനുഗ്രഹത്താൽ യശോദാമാതാവിന് പരമാർത്ഥം മനസ്സിലാക്കാൻ കഴിഞ്ഞു. പക്ഷേ വീണ്ടും പരമാധികാരിയായ ഭഗവാൻ തന്റെ ആന്തരികശക്തിയായ യോഗമായയുടെ സ്വാധീനം കൊണ്ട് യശോദാമാതാവിൽ തീവ്രമായ മാതൃവാത്സല്യമുണർത്തിയപ്പോൾ ദേവി അതിൽ മുഴുകിപ്പോയി. യശോദാമാതാവ് ജീവിതത്തിന്റെ തത്ത്വം മുഴുവൻ മനസ്സിലാക്കിയെങ്കിലും അടുത്ത നിമിഷം യോഗമായയുടെ സ്വാധീനം നിമിത്തം ദേവി പുത്രസ്നേഹം കൊണ്ട് പരവശയായി. ഞാനെന്റെ പുത്രൻ കൃഷ്ണനെ പരിചരിച്ചില്ലെങ്കിൽ എങ്ങനെ അവൻ സുരക്ഷിതനാകും എന്നായി യശോദയുടെ ചിന്ത. മറ്റൊരു തരത്തിൽ ചിന്തിക്കാൻ അവർക്കായില്ല. അങ്ങനെ അതുവരെ നടത്തിയ താത്ത്വിക വിചിന്തനങ്ങളൊക്കെ അവർ മറന്നു. യോഗമായയുടെ ശക്തി നിമിത്തമാണ് ഈ വിസ്മൃതിയുണ്ടായതെന്ന് ശ്രീല വിശ്വനാഥ ചക്രവർത്തി ഠാക്കൂർ വിവരിക്കുന്നു (മോഹന സാധർമ്മ്യാൻ മായാം). ഭൗതികതയിൽ മുഴുകിയ മനുഷ്യരെ കീഴടക്കുന്നത് മഹാമായയാ ണ്. പക്ഷേ ഭഗവാന്റെ ആത്മീയശക്തിയുടെ സംവിധാനത്തിൽ, ഭക്തരെ സ്വാധീനിക്കുന്നത് യോഗമായയാണ്.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more