ഹരിനാമശ്രവണമാത്രയിൽ കരച്ചിൽ നിർത്തുന്ന നിമായ്




 ഹരിനാമശ്രവണമാത്രയിൽ കരച്ചിൽ നിർത്തുന്ന നിമായ്

   

🍁🍁🍁🍁🍁🍁🍁🍁


മഹാപ്രഭു തന്റെ മടിയിലിരുന്ന് കരഞ്ഞപ്പോൾ, ചുറ്റും കൂടിനിന്ന സ്ത്രീകൾ കരഘോഷം മുഴക്കിക്കൊണ്ട്, ഭഗവാന്റെ ദിവ്യനാമങ്ങളെ ശ്രവണമധുരമായി പ്രകീർത്തിച്ചു. ഉടൻതന്നെ കുഞ്ഞ് തന്റെ കരച്ചിൽ നിർത്തി. ഈ സവിശേഷ സംഭവം അയൽക്കാർ സംഭ്രമത്തോടും, ആദ രവോടെയുമാണ് വീക്ഷിച്ചത്. ചിലപ്പോഴൊക്കെ യുവതികൾ മഹാപ്രഭുവിനെ കരയിപ്പിച്ചശേഷം ദിവ്യനാമജപത്താൽ കരച്ചിൽ നിർത്തിച്ച് ആനന്ദിച്ചിരുന്നു. അങ്ങനെ നന്നേ ചെറുപ്രായത്തിൽത്തന്നെ ചൈതന്യ മഹാ പ്രഭു ഭഗവദ്നാമ മാഹാത്മ്യം പ്രചരിപ്പിക്കാൻ ആരംഭിച്ചു. ബാല്യകാലത്ത് ശ്രീ ചൈതന്യ മഹാപ്രഭു ‘നിമായ്' എന്ന നാമത്താൽ അറിയപ്പെട്ടിരുന്നു. ഭവനാങ്കണത്തിലെ നിംബ (വേപ്പ്) വൃക്ഷച്ചുവട്ടിൽ ജനിച്ചതാകയാൽ മഹാ പ്രഭുവിന്റെ സ്നേഹസമ്പന്നയായ അമ്മ നല്കിയ നാമമാണ് ‘നിമായ്'.


    നിമായിക്ക് ആറു മാസം പ്രായമുള്ളപ്പോൾ ‘അന്ന-പ്രാശന' ചടങ്ങ് (ചോറൂണ്) നടത്തിയ വേളയിൽ നിമായ് തന്റെ ഭാവി കർമങ്ങളുടെ സൂചന നല്കി. കുഞ്ഞിന്റെ ഭാവി താത്പര്യങ്ങളെക്കുറിച്ചുള്ള സൂചന ലഭിക്കാനായി നാണയങ്ങളും, ഗ്രന്ഥങ്ങളും നൽകുന്ന ആചാരം അക്കാലത്ത് നിലനിന്നിരുന്നു. മഹാപ്രഭുവിന്റെ ഒരു വശത്ത് നാണയങ്ങളും, മറുവശത്ത് ശ്രീമദ് ഭാഗവതവും വെച്ചിരുന്നു. നിമായിയാകട്ടെ ഭാഗവതമാണ് തെരഞ്ഞെടുത്തത്.


( ശ്രീമദ് ഭാഗവതം / അവതാരിക )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more