ഭയം


 

നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

ഭയം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം നാല് / ശ്ലോകം 10

*************************************************


വീതരാഗഭയക്രോധാ മന്മയാ മാമുപാശ്രിതാഃ

ബഹവോ ജ്ഞാനതപസാ പൂതാ മദ്ഭാവമാഗതാഃ


  വീതരാഗഭയക്രോധാഃ - രാഗം, ഭയം, ക്രോധം എന്നിവ ഇല്ലാത്ത വരായി; മന്മയാഃ - എന്നിൽത്തന്നെ മുഴുകിയവരായി; മാം - എന്നെ; ഉപാശ്രിതാഃ – ആശ്രയിച്ചവരായി ; ജ്ഞാനതപസാ - ജ്ഞാനമയമായ തപസ്സുകൊണ്ട്; പൂതാഃ – വിശുദ്ധരായി ; ബഹവഃ - വളരെ ആളുകൾ; മദ്ഭാവം - എന്റെ അഭൗതികമായ പ്രേമത്തെ; ആഗതാഃ - പ്രാപിച്ചിട്ടുണ്ട്.


  രാഗം, ഭയം, ക്രോധം എന്നിവയിൽ നിന്ന് മോചിതരായി എന്നിൽത്തന്നെ മുഴുകി ശരണം പൂകിയ അനേകംപേർ - എന്നെപ്പറ്റിയുള്ള ജ്ഞാനത്താൽ ശുദ്ധീകൃതരായി - എന്നിൽ ദിവ്യപ്രേമബദ്ധരായിട്ടുണ്ട്.


ഭാവാർത്ഥം:


  മുമ്പ് പറഞ്ഞപ്രകാരം ഭൗതികത അത്യധികമായി ബാധിച്ചവർക്ക് സർവ്വോത്കൃഷ്ടമായ കേവലസത്യത്തിന്റെ വ്യക്തിഗത സ്വഭാവം മനസ്സിലാക്കാൻ പ്രയാസമാണ്. ദേഹാത്മബോധത്തോടെ ജീവിക്കുന്നവർക്ക് ഭൗതികതയിൽ മുഴുകിപ്പോവുക കൊണ്ട് പരമോന്നതമായത് എങ്ങനെ ഒരു വ്യക്തിയാകുമെന്ന് മനസ്സിലാക്കാൻ സാദ്ധ്യമല്ല. അങ്ങനെയുള്ള ഭൗതികതാവാദികൾക്ക് അനശ്വരവും ജ്ഞാനസമ്പൂർണ്ണവും ശാശ്വതാനന്ദപൂർണ്ണവുമായ ഒരു ദിവ്യശരീര മുണ്ടെന്നു സങ്കല്പിക്കാൻപ്പോലും സാധിക്കുകയില്ല. ഭൗതികഭാവനയിൽ ദേഹം നശ്വരവും അജ്ഞാനഭരിതവും ദുരിതപൂർണ്ണവുമാണ്. ഭഗവാന്റെ രൂപത്തെപ്പറ്റി കേൾക്കുമ്പോഴും സാധാരണ ജനങ്ങൾക്ക് ശരീരത്തെ ക്കുറിച്ച് ഇതേ ധാരണയാണുണ്ടാവുന്നത്. ഭൗതികവാദികളായ അത്തരക്കാരുടെ ദൃഷ്ടിയിൽ അതിബൃഹത്തായ ഭൗതികപ്രപഞ്ചമാണ് പരമോന്നതമായത്. അതുകൊണ്ടവർ പരമസത്യത്തെ നിരാകാരമെന്ന് കരുതുന്നു. അത്രയേറെ ഭൗതികാസക്തരാകയാൽ ദേഹവിമുക്തിക്കു ശേഷവും വ്യക്തിത്വം പുലർത്തിപ്പോരുന്ന ആശയം തന്നെ അവർക്ക് ഭയാനകമാണ്. ആത്മീയജീവിതത്തിലും വ്യക്തിത്വം നിലനിൽക്കുന്നു എന്ന് പറഞ്ഞു കേൾക്കുമ്പോൾ, വീണ്ടും ഒരു വ്യക്തിയാകുമെന്ന ഭയം കൊണ്ട് അവ്യക്തിഗതമായ ശൂന്യതയിൽ ലയിക്കുന്നതാണത്തിലും ഭേദമെന്നവർ ആഗ്രഹിച്ചുപോകുന്നു. കടലിൽ ലയിക്കുന്ന കുമിളകളോടാണ് അവർ ജീവാത്മാക്കളെ ഉപമിച്ചിട്ടുള്ളത്. അവ്യക്തിഗത ഭാവനകൊണ്ട് നേടാവുന്ന ആദ്ധ്യാത്മികജീവിതത്തിന്റെ പരമകാഷ്ഠയാണിത്. ആത്മീയനിലനില്പിനെപ്പറ്റി പൂർണ്ണമായ അറിവ് കൈവന്നി ട്ടില്ലാത്ത ഈ ജീവിതഘട്ടം ഭയാനകമാണ്. ഇതിനു പുറമേ ആത്മീയ നിലനില്പിനെക്കുറിച്ച യാതൊന്നും മനസ്സിലാക്കാൻ കഴിയാത്തവരും അനേകമുണ്ട്. പല പല സിദ്ധാന്തങ്ങളിലും വൈരുദ്ധ്യങ്ങളിലും തത്ത്വ ജ്ഞാനപരമായ ഊഹാപോഹങ്ങളിലുംപെട്ട്  കുഴങ്ങി അവർക്ക് മനം മടുത്തുപോകുന്നു; അല്ലെങ്കിൽ ദേഷ്യപ്പെട്ട് പ്രപഞ്ചത്തിന് മൂലഹേതു വായി ഒന്നുമില്ലെന്നും എല്ലാം ശൂന്യതയിലവസാനിക്കുന്നുവെന്നുമുള്ള ബുദ്ധിശൂന്യമായ നിലപാടിലെത്തിച്ചേരുന്നു. രോഗാവിഷ്ടമായ മട്ടിലാണ് അത്തരക്കാരുടെ ജീവിതം. ഭൗതികാസക്തി കൂടുതലുള്ളതിനാൽ ചിലർ ആത്മീയജീവിതത്തിൽ ശ്രദ്ധിക്കാറില്ല. ചിലർക്ക് (ബഹ്മത്തിൽ ലയിക്കാനാണാഗ്രഹം. ചിലരാകട്ടെ, ആത്മീയമായ എല്ലാ ഊഹാപോഹങ്ങളിലും വെറുപ്പ് വന്ന് നിരാശമൂലം ഒന്നിനേയും വിശ്വസിക്കാതെയാവുന്നു. ഈ ഒടുവിൽ പറഞ്ഞ കൂട്ടരാണ് ലഹരിപദാർത്ഥങ്ങളെ അഭയം പ്രാപിക്കുക. അവരുടെ സ്മൃതിവിഭ്രമങ്ങൾ ചിലപ്പോൾ ദിവ്യദർശനങ്ങളെന്ന് വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഭൗതികാസക്തിയുടെ മൂന്നുഘട്ടങ്ങളേയും മനുഷ്യൻ പിന്നിടേണ്ടിയിരിക്കുന്നു. ആത്മീയ ജീവിതത്തോടുള്ള ഉപേക്ഷാഭാവം, ആത്മീയമായൊരു വ്യക്തിത്വത്തെ ക്കുറിച്ചുള്ള ഭയം, ജീവിതനൈരാശ്യത്തിൽ നിന്നുടലെടുക്കുന്ന ശൂന്യതാവാദം- ഭൗതികമായ ജീവിതസങ്കല്പത്തിന്റെ ഈ മൂന്നു ഘട്ട ങ്ങളേയും കടന്നുകിട്ടാൻ അഭിമതനായ ആദ്ധ്യാത്മികഗുരുവിന്റെ ഉപദേശപ്രകാരം ഭഗവാനിൽ പൂർണ്ണമായി അഭയം പ്രാപിക്കുകയും ഒരു ഭക്തനു വേണ്ടുന്ന ജീവിത്രപ്രമാണങ്ങളും ചര്യാക്രമങ്ങളും അംഗീകരിക്കുകയും വേണം. ഭാവം അല്ലെങ്കിൽ ദിവ്യമായ ഭഗവദ്പ്രേമമാണ് ഭക്തിസാധനയുടെ അവസാനഘട്ടം.


  ഭക്തിയുത സേവനത്തിന്റെ ശാസ്ത്രമായ ഭക്തിരസാമൃത സിന്ധു(4.15.16)വിൽ പറഞ്ഞതനുസരിച്ച്,


ആദൗ ശ്രദ്ധാ തതഃ സാധുസംഗോഥ ഭജനക്രിയാ

തതോ ഽനർഥ നിവൃത്തിഃ സ്യാത് തതോ നിഷ്‌ഠാ രുചിസ്തതഃ


അഥാസക്തി സ്തതോ ഭാവഃ തതഃ പ്രേമാഭ്യുദഞ്ചതി

സാധകാനാമയം പ്രേമ്ണഃ പ്രാദുർഭാവേ ഭവേത് ക്രമഃ


  "തുടക്കത്തിൽ, ആത്മസാക്ഷാത്കാരത്തിനുള്ള പ്രാഥമികമായ ആഗ്രഹം വേണം. അത് ആത്മീയോത്കർഷം നേടിയവരുമായുള്ള സമ്പർക്കത്തിന് ശ്രമിക്കുന്ന അവസ്ഥയിലേയ്ക്കക്കെത്തിക്കും. അടുത്ത ഘട്ടത്തിൽ ശ്രേഷ്ഠനായ ഒരു ആദ്ധ്യാത്മികഗുരുവിൽ നിന്ന് ദീക്ഷ ലഭിക്കുകയും അദ്ദേഹത്തിന്റെ കീഴിൽ സാധകൻ ഭക്തിപരമായ സേവനകർമ്മങ്ങളിലേർപ്പെട്ടു തുടങ്ങുകയുംചെയ്യും. ഗുരുവിന്റെ മേൽനോട്ടത്തിൽ സേവന കർമ്മം അനുഷ്ഠിക്കുന്നതുകൊണ്ട് ആസക്തി ആകമാനം നീങ്ങി ആത്മസാക്ഷാത്കാരത്തിൽ സ്ഥിരമതിയാകുന്നു. പരമപുരുഷനായ ഭഗവാൻ കൃഷ്ണന്റെ കഥാശ്രവണത്തിൽ ഔത്സക്യം ജനിക്കുകയുംചെയ്യുന്നു. ഈ ഔത്സുക്യം ഒരാളെ കൃഷ്ണാവബോ ധത്തോടുള്ള മമതാബന്ധത്തിലെത്തിക്കുകയും അതിന്റെ ‘ഭാവം' എന്ന പരിപക്വമായ അവസ്ഥയിൽ, അല്ലെങ്കിൽ കൃഷ്ണനോടുള്ള അതിരറ്റ സ്നേഹത്തിൽ എത്തിക്കുകയുംചെയ്യുന്നു. ഭഗവാനോട് തോന്നുന്ന ഈ യഥാർത്ഥ സ്നേഹത്തെ പ്രേമം അഥവാ മനുഷ്യജീവിതത്തിന്റെ സമ്പൂർണ്ണാവസ്ഥ എന്നു പറയുന്നു.” ഈ പ്രേമാവസ്ഥയിൽ ജീവാത്മാ ക്കൾ നിരന്തരം ദിവ്യമായ ഭഗവത്തേസവനത്തിലേർപ്പെടുന്നു. അതുകൊണ്ട്, ഒരു വിശ്വാസ്യനായ ആദ്ധ്യാത്മിക ഗുരുവിന്റെ കീഴിൽ കമേണ ഭക്തിയുതസേവനമനുഷ്ഠിച്ചുകൊണ്ട് ഒരാൾക്ക് ഭൗതികാസക്തികളിൽ നിന്നും ആദ്ധ്യാത്മിക വ്യക്തിത്വത്തെക്കുറിച്ചുള്ള ഭയത്തിൽ നിന്നും ശൂന്യതാവാദത്തിൽ നിന്നുമുളവായ ഇച്ഛാഭംഗങ്ങളിൽ നിന്നും മുക്തനായി പരമമായ പദം പ്രാപിക്കാൻ കഴിയും. അപ്പോൾ ഒരാൾക്ക് സർവ്വേശ്വരന്റെ ധാമത്തിൽ നിഷ്പ്രയാസം ചെന്നെത്താം.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more