ഭഗവാൻ ജഗന്നാഥന്റെ അസാധാരണമായ രൂപത്തിന്റെ കാരണം





ശിഖി മഹതിയുടെ “മഹാഭാവ പ്രകാശം എന്ന പുസ്തകത്തിൽ ഭഗവാൻ ജഗന്നാഥന്റെ  അസാധാരണമായ രൂപത്തിനു പിന്നിലുള്ള രഹസ്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഗംഭീരയിൽ (ചൈതന്യ മഹാപ്രഭുവിന്റെ പുരിയിലെ വാസസ്ഥലം ) സ്വരൂപദാമോദരനും, രാമാനന്ദന്ദരായരും  മഹാപ്രഭുവിനോട് ജഗന്നാഥ്, ബലദേവ്, സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങളുടെ അസാധാരണമായ രൂപത്തിന് കാരണമെന്തെന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു :


"ഒരിക്കൽ ഭഗവാൻ ബലരാമന്റെ അമ്മയായ രോഹിണീ ദേവി, ദ്വാരക സന്ദർശിച്ചപ്പോൾ ഭഗവാൻ കൃഷ്ണന്റെ ഭാര്യമാർ അവർക്കുചുറ്റും കൂടി നിന്നു. വിവാഹത്തിന് മുമ്പ് വൃന്ദാവനത്തിൽ വച്ച് നടന്ന കൃഷ്ണന്റെ ലീലകളെക്കുറിച്ച് സംസാരിക്കുവാൻ അവർ ആവശ്യപ്പെട്ടു. കൃഷ്ണന്റെ ഭാര്യമാർ പറഞ്ഞു, "ചിലപ്പോൾ കൃഷ്ണൻ ഉറക്കത്തിൽ സംസാരിക്കുന്നതു ഞങ്ങൾ കേൾക്കാറുണ്ട്. മധുരമുള്ള സ്വരത്തിൽ അദ്ദേഹം, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ശ്രീധാമന്റേയും, സുബലയുടേയും, അദ്ദേഹത്തിന്റെ പശുക്കളുടേയും, പേരുകൾ വിളിക്കാറുണ്ട്. ചിലപ്പോൾ അദ്ദേഹം "ഓ ലളിതാ, വിശാഖാ, ഓ ശ്രീ രാധേ" എന്നും വിളിക്കാറുണ്ട്, മറ്റു ചിലപ്പോൾ അദ്ദേഹം പറയും, "അമ്മേ എനിക്ക് പുതിയ വെണ്ണ തരൂ', ചിലപ്പോൾ അദ്ദേഹം കരയും. എന്നിട്ട് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് മണിക്കൂറുകളോളം ഏങ്ങലടിച്ച് കരയും. വ്രജവാസികളായ അവരെത്രമാത്രം സവിശേഷതയുള്ളവരാണ് ! ദയവായി അവരെ കുറിച്ച് ഞങ്ങളോടു പറയൂ ." രോഹിണിദേവി  പറയാമെന്നു സമ്മതിച്ചു. പക്ഷെ കൃഷ്ണൻ അവരുടെ സംഭാഷണം കേൾക്കാനിടയാകരുതെന്ന്  രോഹിണി മാതാവ് പറഞ്ഞു. കാരണം അത് കേട്ടാൽ കൃഷ്ണൻ വികാരഭരിതനായിട്ട് വൃന്ദാവനത്തിലേക്ക് ഓടിപ്പോകും. അതുകൊണ്ട് കൃഷ്ണന്റെ സഹോദരിയായ സുഭദ്രാദേവിയെ മുറിയുടെ വെളിയിൽ കാവൽ നിൽക്കുവാൻ ഏർപ്പെടുത്തി. അടച്ചിരുന്ന വാതലിനോട് കാതോർത്തിരുന്ന സുഭദ്ര വ്രജവാസികളുമായുള്ള കൃഷ്ണന്റെ ആശ്ചര്യം ജനിപ്പിക്കുന്ന ലീലകളിലേക്ക് ആകർഷിക്കപ്പെട്ടു. ആ ലീലകൾ വികാരഭരിതമായ സ്നേഹം കൊണ്ട് നിറഞ്ഞതായിരുന്നതിനാൽ കൃഷ്ണനും ബലരാമനും സമീപിച്ചുകൊണ്ടിരിക്കുന്നത് സുഭദ്ര ശ്രദ്ധിച്ചില്ല. വാസ്തവത്തിൽ സുഭദ്ര അത്യാനന്ദകരമായ ഹർഷോൻമാദത്തിന്റെ പരമകോടിയിലെത്തിയിരുന്നതിനാൽ  തന്റെ സ്വന്തം ശരീരത്തിലെ മാറ്റങ്ങളെ കുറിച്ച് അറിഞ്ഞില്ല. തീവ്രമായ ആദ്ധ്യാത്മിക വികാരം കാരണം സുഭദ്രയുടെ കണ്ണുകൾ വിസ്തൃതമാവുകയും, കൈകാലുകൾ കബന്ധത്തിലേക്ക് ചുരുങ്ങിച്ചേരുകയും ചെയ്തു.  ഇത്തരത്തിലുള്ള ആദ്ധ്യാത്മിക വികാരങ്ങൾ തിരിച്ചറിയുന്നതിൽ സമർത്ഥരായ  ബലരാമനും, കൃഷ്ണൻ നും സുഭദ്രയുടെ ഈ അവസ്ഥ കണ്ടപ്പോൾ മുറിയിൽ അസാധാരണമായ എന്തോ ഒന്ന് നടക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയും അവർ രോഹിണി മാതാവിന്റെ വിവരണങ്ങൾ കാതോർത്ത് കേൾക്കാൻ തുടങ്ങുകയും ചെയ്തു.അൽപസമയം കഴിഞ്ഞപ്പോൾ അവർ ആദ്ധ്യാത്മിക വികാരങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ (മഹാഭാവം) എത്തിയപ്പോൾ കൃഷ്ണനും ബലരാമനും ഭാവമാറ്റങ്ങൾ അനുഭവപ്പെട്ടു. അവരുട കണ്ണുകൾ വിസ്തൃതമാവുകയും, കൈകാലുകൾ കബന്ധത്തിലേക്ക് ചുരുങ്ങിച്ചേരുകയും ചെയ്തു (കൂർമ്മാവസ്ഥ)  സന്ദർഭവശാൽ അവിടെയെത്തിച്ചേർന്ന നാരദമുനി ഈ ദൃശ്യം കണ്ട് ആശ്ചര്യപ്പെട്ടു. അദ്ദേഹം ആഹ്ലാദഭരിതനായി പാടുവാനും നൃത്തം ചെയ്യുവാനും തുടങ്ങി. ജഗന്നാഥനും, ബലദേവനും, സുഭദ്രയും അവരുടെ ബഹിർവർത്തിയായ ബോധം വീണ്ടെടുത്തപ്പോൾ നാരദ മുനി ആശ്ചര്യത്താൽ ഉദ്ഘോഷിച്ചു, ഹേ ഭഗവാൻ ! അങ്ങയുടെ പല അസാമാന്യരൂപങ്ങൾ ഞാൻ കണ്ടിട്ടുണ്ട് . പക്ഷേ ഒരിക്കലും മഹാഭാവത്തിന്റെ ഇത്രയും ആകർഷകമായ രൂപം ഞാൻ ദർശിച്ചിട്ടില്ല. ഹേ ഭഗവാൻ ! ദയവായി എല്ലാവർക്കും ദർശനം കിട്ടുന്ന രീതിയിൽ ഈ അസാധാരണമായ രൂപം പ്രകടമാക്കൂ.ഭഗവാൻ അതിന് സമ്മതമരുളി.


അങ്ങനെ ഭഗവാന്റെ ഒരു വലിയ ഭക്തന്റെ കരുണയാൽ നമ്മൾക്ക് ജഗന്നാഥന്റെയും, ബലദേവന്റെയും, സുഭദ്രയുടേയും വിഗ്രഹങ്ങളെ ദർശിക്കുവാനും, അവർക്ക് സേവനമർപ്പിക്കുവാനും സാധിക്കുന്നു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more