വിഷാദം

 


നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

വിഷാദം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട് / 

ശ്ലോകം 3

*************************************************


ക്ലൈബ്യം മാ സ്മ ഗമഃ പാർഥ നൈതത്ത്വയ്യുചപദ്യതേ

 ക്ഷുദ്രം ഹൃദയദൗർബല്യം ത്യക്ത്വോത്തിഷ്ഠ പരംതപ.


  വിവർത്തനം

 ഹേ പാർത്ഥാ, തരം താണ ഈ ആണത്തമില്ലായ്മയ്ക്ക് അധീനനാകരുത്. നിനക്ക് യോജിക്കുന്നതല്ല ഇത്, ശത്രുക്കളെ ജയിക്കുന്നവനേ, ക്ഷുദ്രമായ ഹ്യദയദൗർബല്യത്തെ ഉപേക്ഷിച്ച് എഴുനേൽക്കൂ.


ഭാവാർത്ഥം:

  അർജുനനെ ഇവിടെ 'പാർത്ഥൻ' അതായത് ' പൃഥയുടെ പുത്രൻ’ എന്നാണ് വിളിക്കുന്നത്. കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരിയാണ് പൃഥ അഥവാ കുന്തി. അങ്ങനെ കൃഷ്ണണനുമായി അർജുനന് രക്തബന്ധമുണ്ട്. ഒരു ക്ഷത്രിയന്റെ പുത്രൻ പൊരുതാൻ വിസമ്മതിക്കുന്ന പക്ഷം അയാൾ പേരിനു മാത്രമേ ക്ഷത്രിയനാകൂ. ഒരു ബ്രാഹ്മണപുത്രൻ നീചകർമ്മങ്ങൾചെയ്താൽ അയാളും പേരിനു മാത്രമേ ബ്രാഹ്മണനാകുന്നുള്ള. അത്തരം ക്ഷത്രിയരും ബ്രാഹ്മണരും സ്വപിതാവിന്റെ വില കുറഞ്ഞ സന്തതി കളാണ്. അർജുനനെ അങ്ങനെ പൈതൃക ശ്രേഷ്ഠത നഷ്ടപ്പെട്ടവനായി കാണാൻ കൃഷ്ണൻ ഇഷ്ടപ്പെട്ടില്ല. തന്റെ ആത്മ സുഹൃത്താണ് അർജുനൻ. തേരാളിയായിക്കൊണ്ട് കൃഷ്ണൻ അദ്ദേഹത്തെ നേരിട്ട് നയിക്കുകയുംചെയ്യുന്നു. ഈ മേന്മകളെല്ലാമുണ്ടായിട്ടും അർജുനൻ യുദ്ധത്തിൽ നിന്ന് പിന്മാറുകയാണെങ്കിൽ അത് ദുഷ്കീർത്തികരമായൊരു പ്രവൃത്തിയായിപ്പോകും. അതുകൊണ്ടാണ് ഈ മനോഭാവം അർജുനന്റെ വ്യക്തിപ്രഭാവത്തിന് യോജിച്ചതല്ലെന്ന് കൃഷ്ണൻ പറഞ്ഞത്. ബഹുമാന്യനായ ഭീഷ്മരോടും മറ്റു ബന്ധുക്കളോടുമുള്ള മഹത്വപൂർണ്ണമായ സമീപനരീതി മുൻനിർത്തിയാണ് ഇങ്ങനെ പിന്മാറുന്നതെന്ന് അർജുനൻ വാദിച്ചേയ്ക്കാം. പക്ഷേ, കൃഷ്ണൻ ഇത്തരം മഹാമനസ്കതയെ വെറും ഹ്യദയ  ദൗർബല്യമായാണ് കരുതിയത്. ഇത്തരം കപടമഹാമനസ്കത പ്രാമാണികന്മാരാൽ അംഗീ കരിക്കപ്പെട്ടിട്ടില്ല. 'അഹിംസാതത്ത്വം' ഈ കപട മഹാമനസ്കത കൃഷ്ണന്റെ നേരിട്ടുള്ള ഉപദേശപ്രകാരം അർജുനനെപ്പോലുള്ള ഒരു വ്യക്തി പാടേ ഉപേക്ഷിക്കേണ്ടതാണ്.

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more