അത്ഭുതങ്ങളുടെ ഒരു കൂടാരം - "പുരി ജഗന്നാഥ് ക്ഷേത്രം


 അത്ഭുതങ്ങളുടെ ഒരു കൂടാരം - "പുരി ജഗന്നാഥ് ക്ഷേത്രം".




കാറ്റിന്റെ എതിർദിശയിൽ പറക്കുന്ന കൊടിയുള്ള അത്ഭുതക്ഷേത്രം.!
ഭാരതത്തിലെ ഹൈന്ദവ വിശ്വാസികള്ക്കിടയില് പുരിയുടെയത്രയും പ്രശസ്തമായിട്ടുള്ള ഒരു ക്ഷേത്രം ഉണ്ടോ എന്ന കാര്യം സംശയമാണ്. അത്രയധികം പേരുകേട്ടതാണ് ഒഡീഷയിലെ തീരദേശമായ പുരിയില് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ധാരാളം പ്രത്യേകതകള് നിറഞ്ഞതുകൂടിയാണ്. ഒരുപക്ഷേ, പ്രകൃതി നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലുള്ള സംഭവങ്ങള് അരങ്ങേറുന്ന പുരി ജഗന്നാഥ് ക്ഷേത്രത്തിന്റെ വിശേഷങ്ങള്....

ഒരിക്കലും അവസാനിക്കാത്ത അത്ഭുതങ്ങളുടെ ഒരു കൂടാരം തന്നെയാണ് "പുരി ജഗന്നാഥ് ക്ഷേത്രം".

1- ശബ്ദം നിലയ്ക്കുന്ന കടൽ.......!

കടലിനോട് ചേർന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും ക്ഷേത്രത്തിനുള്ളിൽ കടലിന്റെ ഒരു ശബ്ദവും കേൾക്കാൻ സാധിക്കില്ല. പുറത്തെ കവാടത്തിൽ നിന്നും ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുമ്പോൾ തന്നെ കടലിന്റെ സ്വരം ഇല്ലാതാകുന്നതായി അനുഭവപ്പെടും.. പകൽ സമയത്തെ അപേക്ഷിച്ച് വൈകുന്നേരങ്ങളിലാണ് ഇത് കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുക.പിന്നീട് ക്ഷേത്രത്തിനുള്ളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഈ ശബ്ദം തിരിച്ചു വരുകയും ചെയ്യുന്നു. ഇതുവരെയും ശാസ്ത്രീയമായ വിശദീകരണങ്ങൾ ഒന്നും നൽകാൻ ആർക്കും സാധിച്ചിട്ടില്ല.

2- കാറ്റിന്റെ എതിർദിശയിൽ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രം.!!

ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളിർ ഉയർത്തി കെട്ടിയിരിക്കുന്ന പതാക കാറ്റിന്റെ എതിർദിശയിലാണ് പാറുന്നത്.
എന്നാൽ ഇതിന് ശാസ്ത്രീയമായ ഒരു വിശദീകരണവും നൽകാൻ ആർക്കും ഇതുവരെയും സാധിച്ചിട്ടില്ല.

3- എവിടെനിന്നു നോക്കിയാലും കാണുന്ന സുദർശന ചക്രം.!!

‎പുരി നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ക്ഷേത്രത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സുദർശന ചക്രം കാണുവാൻ സാധിക്കും. ഇതിൽ പ്രത്യേകത എന്താണെന്നാൽ ഏതു ദിശയിൽ നിന്നു നോക്കിയാലും ഒരേ പോലെയാണ് ഇത് കാണുവാൻ പറ്റുക. ക്ഷേത്രത്തിന്റെ മധ്യഭാഗത്തെ ഗോപുരത്തിന്റെ മുകളിലാണ് ഈ സുദർശന ചക്രം ഉള്ളത്. 12-ാം നൂറ്റാണ്ടിൽ നിൻമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ മുകളിൽ ഒരു ടണ്ണിലേറെ ഭാരമുള്ള സുദർശന ചക്രം ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ എങ്ങനെ കയറ്റി എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

4- ക്ഷേത്രത്തിനു മുകളിലൂടെ ഒരു പക്ഷി പോലും പറക്കില്ല.!!

ക്ഷേത്രത്തിനു മുകളിലൂടെ പറക്കുവാൻ യാതൊരു വിധ തടസ്സങ്ങളും ഇല്ലെങ്കിൽ പോലും അവ അതുവഴി പറക്കാറില്ല. ക്ഷേത്രത്തിൻറെ സമീപമെത്തിയാൽ ഈ പക്ഷികൾ പ്രധാന ഗോപുരത്തിനു മുകളിലൂടെ പറക്കാതെ സമീപത്തുകൂടി താഴ്ന്നു പറക്കുമത്രെ.!!

5- ദിവസവും നിറം മാറുന്ന പതാക.!

45 നില കെട്ടിടത്തിന്റ ഉയരത്തിലുള്ള ദിവസവും നിറം മാറുന്ന പതാക ഇവിടുത്തെ വളരെ വിചിത്രമായ ആചാരങ്ങളിലൊന്നാണ് എല്ലാ ദിവസവും നിറം മാറുന്ന കൊടികൾ. ഏകദേശം ഒരു 45 നിലകെട്ടിടത്തിന്റെ അത്രയും ഉയരം ഈ ക്ഷേത്രത്തിലെ കൊടിമരത്തിനുണ്ട്. അതിനു മുകളിൽ കയറി എന്നും കൊടി മാറ്റി ഇടണം എന്നാണ് നിയമം. ക്ഷേത്രത്തിൽ പൂജകൾ തുടങ്ങിയ അന്നു മുതലുള്ള ആചാരമാണിത്. എന്നെങ്കിലും ഒരു ദിവസം ഇത് ചെയ്യാൻ വിട്ടു പോയാൽ പിന്നെ തുടർന്നുള്ള 18 വർഷത്തേക്ക് ക്ഷേത്രം അടച്ചിടണമെന്നാണ് ജഗനാഥ ക്ഷേത്ര നിയമങ്ങളിൽ പറയുന്നത്.

6- നിഴൽ വീഴാത്ത ഗോപുരം.!!

നിഴൽ നിലത്തു വീഴാത്ത കുംഭഗോപുരമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. എത്ര വലിയ വെയിലാണെങ്കിലും ഒരു ചെറിയ നിഴൽ പോലും ഇവിടെ കാണാൻ സാധിക്കില്ല. എന്നാൽ ചിലർ പറയുന്നത് ക്ഷേത്രത്തിന്റെ നിഴൽ നിലത്തു വീഴുന്നുണ്ടെന്നും മനുഷ്യ നേത്രങ്ങൾക്ക് അത് കാണാൻ സാധിക്കുകയില്ല എന്നുമാണ്.

7- രണ്ടായിരമോ രണ്ടുലക്ഷമോ ആയിക്കോട്ടെ, പ്രസാദം എന്നും ഒരേ അളവിൽ.!!

ഒരിക്കലും ക്ഷേത്രത്തിൽ എത്തുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ചല്ല ഇവിടെ പ്രസാദം വയ്ക്കുന്നത്. പകരം എന്നും ഒരേ അളവിലാണ് വയ്ക്കാറ്. എത്ര കുറവ് ആളുകള് വന്നാലും എത്ര അധികം ആളുകള് വന്നാലും ഇവിടെ തയ്യാറാക്കുന്ന പ്രസാദം ഒട്ടും മിച്ചം വരികയില്ല എന്നു മാത്രമല്ല, കൃത്യമായ അളവില് എല്ലാവര്ക്കും ലഭിക്കുകയും ചെയ്യും. ഒരു ചെറിയ അളവില് പോലും ഇവിടെ പ്രസാദം കളയുന്നില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം. ക്ഷേത്രത്തിലെ പാചകപ്പുരയില് പാചകം ചെയ്യുമ്പോള് ഏഴു കുടങ്ങള് ഒന്നിനു മീതേ ഒന്നായി വെച്ചാണ് ചെയ്യുന്നത്. വിറക് അടിപ്പില് ഇത് ചെയ്യുമ്പോള് ഏറ്റവും മുകളിലുള്ള കലത്തിലെ ഭക്ഷണമാണത്രെ ആദ്യം വേവുക. അതിനുശേഷം മാത്രമേ ഏറ്റവും താഴെയുള്ള കുടത്തിലെ ഭക്ഷണം കാലമാകുകയുള്ളൂ.

8 - രഥോത്സവം...!!!

പുരി ജഗനാഥ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ രഥോത്സവമാണ്. ജൂണ് അല്ലെങ്കില് ജൂലൈ മാസത്തിൽ നടക്കുന്ന രഥോത്സത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി എട്ടു ലക്ഷത്തിലധികം ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ രഥത്തില് കയറ്റി ഇവിടെ നിന്നും രണ്ടു മൈല് അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. ഒരാഴ്ചയ്ക്കു ശേഷം ഇവ തിരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. ഗോകുലത്തില് നിന്നും മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയുടെ ഓർമ്മ പുതുക്കലാണ് ഈ യാത്ര വഴി നടക്കുന്നത് എന്നാണ് വിശ്വാസം.

9 - അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവങ്ങളെപ്പറ്റി നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ഭക്തരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും അവരുടെ പ്രാർഥനകൾക്ക് ഉത്തരം നല്കുകയും ഒക്കെ ചെയ്യുന്ന കഥകൾ നമുക്കറിയാം. എന്നാൽ ഇവിടെ ഒഡീഷയിലെ ഈ ക്ഷേത്രത്തിന് പറയുവാനുള്ളത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. എന്നാൽ ക്ഷേത്രത്തിൽ നിന്നും കാണാതായ നിലവറയുടെ താക്കോൽ വർഷങ്ങൾക്കു ശേഷം എടുത്തു നല്കിയ ദൈവത്തിന്റെ കഥ അറിയുമോ... ദൈവത്തിന്റെ വികൃതി എന്ന് ഭക്തർ വിശേഷിപ്പിക്കുന്ന ഈ സംഭവം നടന്നത് ഒഡീഷയിലെ പുരി ജഗന്നാഥ് ക്ഷേത്രത്തിലാണ്. ഏതൊരു വിശ്വാസിയെയും അതിശയിപ്പിക്കുന്ന സംഭവങ്ങൾ നടക്കുന്ന പുരി ജഗന്നാഥ് ക്ഷേത്രം..!!! 

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more