എന്റെ ശുദ്ധഭക്തന്മാരുടെ ചിന്ത എന്നിൽ കുടികൊള്ളുന്നു.


എന്റെ ശുദ്ധഭക്തന്മാരുടെ ചിന്ത എന്നിൽ കുടികൊള്ളുന്നു.

,🌼🌼🌼🌼🌼🌼🌼🌼🌼🌼🌼


മച്ചിത്താ മദ്ഗതപ്രാണാ
ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം
തുഷ്യന്തി ച രമന്തി ച



എന്റെ ശുദ്ധഭക്തന്മാരുടെ ചിന്ത എന്നിൽ കുടികൊള്ളുന്നു. അവരുടെ ജീവിതം തികച്ചും എന്റെ സേവനത്തിനായി സമർപ്പിതമായിരിക്കും. എന്നെക്കുറിച്ചുള്ള സംഭാഷണങ്ങളിലേർപ്പെട്ട് പരസ്പരം ബോധ ദീപ്തരാവുക വഴി അവർ സംതൃപ്തിയും ആനന്ദവും അനുഭവിക്കുന്നു.


ഭാവാർത്ഥം

🌼🌼🌼🌼🌼🌼🌼🌼

    ഇവിടെ വിവരിച്ചിട്ടുള്ള സ്വഭാവത്തോടുകൂടിയ ശുദ്ധ ഭക്തന്മാർ ഇന്ദ്രിയാതീതമായ പ്രേമത്തോടുകൂടിയ ഭഗവതേസവനത്തിൽ തികച്ചും വ്യാപൃതരായിരിക്കും. അവരുടെ മനസ്സുകളെ കൃഷ്ണന്റെ ചരണകമലങ്ങളിൽ നിന്ന് പിൻതിരിപ്പിക്കാൻ കഴിയില്ല. അവരുടെ സംഭാഷണം ആദ്ധ്യാത്മിക വിഷയങ്ങളെക്കുറിച്ചു മാത്രമായിരിക്കും. ശുദ്ധഭക്തന്മാരുടെ ലക്ഷണങ്ങൾ ഈ ശ്ലോകത്തിൽ പ്രത്യേകിച്ച് വിവരിച്ചിട്ടുണ്ട്. കൃഷ്ണഭക്തന്മാർ ദിവസേന ഇരുപത്തിനാലു മണിക്കൂറും ഭഗവാന്റെ ഗുണങ്ങളേയും ലീലകളേയും കീർത്തിച്ചുകൊണ്ടിരിക്കും. അവരുടെ ജീവനും മനസ്സും സദാ കൃഷ്ണനിൽ മുഴുകിക്കിടക്കുകയാണ്. മറ്റു ഭക്തന്മാരുമായി ഭഗവാനെപ്പറ്റി ചർച്ചചെയ്യുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു.


    ഭക്തിയുതസേവനത്തിന്റെ പ്രഥമഘട്ടത്തിൽ അതിൽ നിന്ന് ലഭ്യമായ ദിവ്യമായ ആനന്ദത്തെ അവരാസ്വദിക്കുന്നു; പരിപക്വാവസ്ഥയിൽ അവർ ഭഗവത്പ്രേമത്തിൽ സ്ഥിതിചെയ്യുന്നു. ആ അതീന്ദ്രിയാവസ്ഥയിലെത്തിയവർക്ക് സ്വധാമസ്ഥനായ ഭഗവാന്റെ നിതാന്തപൂർണ്ണത അനുഭവവേദ്യമാകും. ആദ്ധ്യാത്മികഭക്തിയുതസേവനത്തെ, ജീവാത്മാവിന്റെ ഹൃദയത്തിൽ ചെയ്യുന്ന ഒരു ബീജാവാപത്തോടാണ് ചൈതന്യ മഹാ പ്രഭു ഉപമിക്കുന്നത്. ഈ വിശ്വത്തിലെ ഗ്രഹയൂഥങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജീവസത്തകൾക്ക് എണ്ണമില്ല. അവരിൽ നന്നേ കുറച്ചുപേർക്കേ ഒരു ശുദ്ധഭക്തന്നെ കണ്ടുമുട്ടാനും അങ്ങനെ ഭക്തിയുതസേവനത്തെക്കുറിച്ചറിയാനും ഭാഗ്യമുണ്ടാകാറുള്ള. ഒരു വിത്തു പോലെയാണ് ഈ ഭക്തിയുതസേവനം. ജീവസത്തയുടെ ഹൃദയത്തിൽ ഈ ബീജം നട്ടുകഴിഞ്ഞശേഷം ആ ജീവാത്മാവ് "ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന മന്ത്രോച്ചാരണം ചെയ്തതു കൊണ്ടും കേട്ടുകൊണ്ടിരുന്നാൽ ആ വിത്ത് മുളച്ചു വരും. ഒരു വിത്ത് പതിവായി നനച്ചുകൊണ്ടിരുന്നാലെന്നതുപോലെ ഭക്തിയുതസേവനത്തിന്റെ ആദ്ധ്യാത്മികമായ ചെടിയും ക്രമേണ വളർന്ന് ഭൗതികലോകത്തിന്റെ തോട് തുളച്ച് പരവ്യോമത്തിലെ ബ്രഹ്മജ്യോതിസ്സോളമെത്തും. ആ പരവ്യോമത്തിലും അത് വളർന്ന് ഗോലോകവൃന്ദാവനമെന്ന് പേരുള്ള കൃഷ്ണന്റെ സർവ്വോത്കൃഷ്ടലോകത്തോളമുയരുന്നു. അവസാനം അത് കൃഷ്ണന്റെ പാദാരവിന്ദങ്ങളെ ആശ്രയിച്ച് വിശ്രമിക്കുകയുംചെയ്യുന്നു. ഈ വിധത്തിൽ ഒരു വൃക്ഷത്തിന് (കമേണ പൂക്കളും കായകളും ഉണ്ടാകുന്നതുപോലെ ഭക്തിയുതസേവനമാകുന്ന ലതയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. അപ്പോഴും ശ്രവണകീർത്തനങ്ങളാലുള്ള ജലസേചനം തുടർന്നു പോരണം. ചൈതന്യചരിതാമൃതത്തിൽ ഈ ലതയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. (മദ്ധ്യലീല, അദ്ധ്യായം. 19) ഭക്തിയുതസേവനമാകുന്ന ഈ ലത ഭഗവച്ചരണങ്ങളിൽ എത്തിച്ചേരുമ്പോൾ ഭക്തൻ ഭഗവത്പ്രേമത്തിൽ ലയിക്കുമെന്നും പിന്നീടയാൾക്ക്, മത്സ്യത്തിന് വെള്ളം കൂടാതെ ജീവിക്കാൻ കഴിയാത്തതുപോലെ, ഭഗവത്സന്നിധിയിൽ നിന്നകന്ന് ജീവിക്കാനാവില്ലെന്നുമാണ് അതിൽ പറയുന്നത്. ഈ നിലയിൽ, ഭക്തന് പരമപ്രഭുവുമായുള്ള സമ്പർക്കത്താൽ ആദ്ധ്യാത്മിക ഗുണവിശേഷങ്ങളെല്ലാം കൈവരുന്നു.


    ഭാഗവതം മുഴുവനും ഭഗവാനും ഭക്തന്മാരും തമ്മിലുള്ള ബന്ധത്തിന്റെ വിവരണങ്ങളാണ്. അതിനാൽത്തന്നെ ശ്രീമദ് ഭാഗവതം ഭക്തന്മാർക്ക് എത്രയും പ്രിയങ്കരമാണ്. ഇത് ഭാഗവതത്തിൽത്തന്നെ പറഞ്ഞിട്ടുണ്ട്. (12.13.18) ശ്രീമദ് ഭാഗവതം പുരാണമമലം യദ്വൈഷ്ണവാനാം പ്രിയം. ഭൗതികകർമ്മങ്ങളെക്കുറിച്ചോ സാമ്പത്തികോന്നതിയെക്കുറിച്ചോ ഇന്ദ്രിയസുഖാനുഭോഗങ്ങളെക്കുറിച്ചോ മുക്തിയെപ്പറ്റിത്തന്നെയോ (ധർമം, അർഥം, കാമം, മോക്ഷം) അല്ല ഇതിൽ പ്രതിപാദിക്കുന്നത്. ഭഗവാന്റേയും ഭക്തന്മാരുടേയും ആദ്ധ്യാത്മിക സ്വഭാവത്തെ പൂർണ്ണമായി വിശദീകരിക്കുന്ന ഒരൊറ്റ ഗ്രന്ഥമേയുള്ളൂ; ശ്രീമദ്ഭാഗവതം. അതു കൊണ്ട് കൃഷ്ണാവബോധത്താൽ ഭഗവത്സാക്ഷാത്കാരം നേടിയവർ അത്തരം ഉത്ക്ക്യഷ്ടഗ്രന്ഥത്തിന്റെ ശ്രവണത്തിൽ ആനന്ദം കൊള്ളുന്നു; യുവമിഥനങ്ങൾക്ക് അന്യോന്യസമ്പർക്കത്തിൽ അനുഭൂതമാകാറുള്ളതുപോലെ ഒരാനന്ദം.


( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പത്ത്/ വിഭൂതിയോഗം / ശ്ലോകം 9 )

ഹരേ കൃഷ്ണ 🙏


🍁🍁🍁🍁🍁🍁

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

🍁🍁🍁🍁🍁🍁🍁🍁🍁🍁

https://t.me/joinchat/SE9x_uS_gyO6uxCc

വെബ്സൈറ്റ്

🍁🍁🍁🍁🍁🍁


https://suddhabhaktimalayalam.com


 

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more