ഭഗവാന്റെ സ്പർശനം


 ഭഗവാന്റെ സ്പർശനം




    ഒരുവന്റെ സ്ഥൂലശരീരം പരമദിവ്യോത്തമ പുരുഷനായ ഭഗവാൻറെ സ്പർശത്താൽ അനുഗ്രഹിക്കപ്പെടുന്ന പക്ഷം അവൻറെ ശരീരം ആധ്യാത്മിക ശരീരമായി മാറുകയും അവന് സ്വഗൃഹത്തിലേക്കു , ഭഗവദ്ധാമത്തിലേക്ക് തിരിച്ചു പോകാൻ കഴിയുകയും ചെയ്യും. ഗജേന്ദ്രന്റെ ശരീരത്തിൽ ഭഗവദ്സ്പർശം ഉണ്ടായതിനാൽ അവന് ഒരു ആധ്യാത്മിക ശരീരം ലഭ്യമായി.ധ്രുവ മഹാരാജാവും ഇതുപോലെ ആദ്ധ്യാത്മിക ശരീരം സ്വീകരിക്കുകയുണ്ടായി.'അർച്ചനാ പദ്ധതി ' അഥവാഭഗവദ്വിഗ്രഹത്തിന്റെ നിത്യാരാധന ഒരുവന് നിത്യവും പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ ദർശിക്കുവാൻ ഉള്ള അവസരം ലഭ്യമാക്കുന്നു. ഇപ്രകാരം അത് അവന് ഒരു ആദ്ധ്യാത്മിക ശരീരം ലഭിക്കുവാനും ഭഗവദ്ധാമത്തിലേക്ക് തിരികെ പോകുവാനും മതിയായ ഭാഗ്യം ഉളവാക്കുന്നു. പരമോന്നതനായ ഭഗവാൻറെ ശരീരം സ്പർശിക്കുന്നതിലൂടെ മാത്രമല്ല അദ്ദേഹത്തിൻറെ ലീലകളെക്കുറിച്ച് ശ്രവിക്കുന്നതിലൂടെയും മഹിമകൾ കീർത്തനം ചെയ്യുന്നതിലൂടെയും പാദപങ്കജങ്ങൾ ദർശിക്കുന്നതിലൂടെയും അദ്ദേഹത്തിന് ആരാധനകൾ അർപ്പിക്കുന്നതിലൂടെയും- മറ്റു വാക്കുകളിൽ പറഞ്ഞാൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഭഗവാന് സേവനമനുഷ്ഠിക്കുന്നതിലൂടെ ഒരുവൻ എല്ലാ ഭൗതിക മാലിന്യങ്ങളിൽനിന്നും പരിശുദ്ധികരിക്കപ്പെടുന്നു. പരമോന്നതനായ ഭഗവാനെ ദർശിക്കുന്നതു ഫലം ഇതാണ്. പരിശുദ്ധ ഭക്തനായ ഒരുവൻ (അന്യാഭിലാഷിതാ ശൂന്യം)-ശാസ്ത്രത്തെയും പരമദിവ്യോത്തമ പുരുഷനായ ഭഗവാന്റേയും വാക്കുകൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വൻ, നിശ്ചയമായും നിർമ്മലനായി തീരും. അവൻ ഗജേന്ദ്രനെ പോലെ ഒരു ആദ്ധ്യാത്മിക ശരീരം സ്വീകരിക്കുകയും ഭവനത്തിലേക്ക് ഭഗവത്ധാമത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നു.


ഭാവാർത്ഥം/ ശ്രീമദ്ഭാഗവതം .8 .4. 6



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Post a Comment

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more