ഹിരണ്യകശിപു, അസുരന്മാരുടെ രാജാവ്


 ശ്രീ നരസിംഹ അവതാരം


🍁🍁🍁🍁🍁🍁🍁


ഭാഗം 1


🍁🍁🍁🍁🍁🍁


ഹിരണ്യകശിപു, അസുരന്മാരുടെ രാജാവ്


🍁🍁🍁🍁🍁🍁🍁🍁🍁

ഭഗവാൻ വരാഹരൂപത്തിൽ അവതരിച്ച് ഹിരണ്യകശിപുവിന്റെ സഹോദരൻ ഹിരണ്യാക്ഷനെ വധിച്ചപ്പോൾ അയാളുടെ പുത്രന്മാരും സഹോദരൻ ഹിരണ്യകശിപുവും അത്യന്തം ദുഃഖിതരായി. ഹിരണ്യകശിപു ജനങ്ങളുടെ ധാർമിക കർമങ്ങൾ ക്ഷയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അങ്ങേയറ്റം പാപകരമായി പ്രതികരിച്ചു. കുപിതനായ അദ്ദേഹം ഭഗവാൻ പക്ഷപാതിയാണെന്ന് ആരോപിക്കുകയും, തന്റെ സഹോദരനെ വധിക്കാൻ അദ്ദേഹമെടുത്ത വരാഹാവതാരത്തെ അവഹേളിക്കുകയും ചെയ്തു. അവൻ എല്ലാ അസുരന്മാരെയും രാക്ഷസന്മാരെയും ഇളക്കി വിട്ട് മുനിമാരുടെയും മറ്റു ഭൂനിവാസികളുടെയും ധാർമികാചാരചടങ്ങുകൾക്കെല്ലാം വിഘ്നം വരുത്തിച്ച് അവരെ ഉപദ്രവിക്കാൻ ആരംഭിച്ചു. ദേവന്മാർ യജ്ഞങ്ങളനുഷ്ഠിക്കാൻ നിർവാഹമില്ലാതെ ഭൂമിയിൽ അദൃശ്യരായി അലഞ്ഞു നടന്നു.


വൈദികാചാരങ്ങളനുസരിച്ച് സഹോദരന്റെ മരണാനന്തരചടങ്ങുകൾ പൂർത്തിയാക്കിയതിനു ശേഷം ഹിരണ്യകശിപു, സഹോദര പുത്രന്മാരെ സാന്ത്വനിപ്പിക്കുന്നതിന് ജീവിതത്തിന്റെ സത്യത്തെക്കുറിച്ചുള്ള ശാസ്ത്ര വചനങ്ങൾ ഉദ്ധരിച്ച് അവരോടിപ്രകാരം പറഞ്ഞു: “എന്റെ പ്രിയപ്പെട്ട അനന്തരവന്മാരേ, ധീരന്മാർക്ക് ശത്രുവിനു മുന്നിലെ മൃത്യു മഹനീയമാണ്. ജീവസത്തകൾ അവരുടെ ഫലോദ്ദിഷ്ഠ കർമങ്ങൾക്കനുസരിച്ച് ഈ ഭൗതിക ലോകത്തിൽ ഒന്നിച്ചു ചേരുകയും വീണ്ടും പ്രകൃതിയുടെ നിയമങ്ങളാൽ വേർപിരിയുകയും ചെയ്യുന്നു. എന്നാൽ, ശരീരത്തിൽ നിന്നു വിഭിന്നമായ ജീവാത്മാവ് ശാശ്വതനും, മാറ്റമില്ലാത്തവനും, പരിശുദ്ധനും, സർവവ്യാപിയും, എല്ലാത്തിനെക്കുറിച്ചും അറിവുള്ളവനുമാണെന്ന് നാം മന സ്സിലാക്കണം. ഭൗതിക ശക്തിയാൽ ബന്ധിതനാകുമ്പോൾ ആത്മാവിന് അതിന്റെ മാറി മാറിയുള്ള സഹവാസമനനുസരിച്ച് ജീവിതത്തിന്റെ ഉയർന്ന വർഗങ്ങളിലോ താഴ്ന്ന വർഗങ്ങളിലോ ജന്മം ലഭിക്കുന്നു. ഈ രീതിയിൽ, സന്തോഷിക്കുന്നതിനോ ക്ലേശിക്കുന്നതിനോ ഉതകുന്ന നാനാതരം ശരീരങ്ങൾ മാറി മാറി ലഭിക്കുന്നു. ഒരുവൻ ഭൗതികാസ്തിത്വത്താൽ ബാധിക്കപ്പെടുന്നതാണ് അവന്റെ സന്തോഷത്തിനും സന്താപത്തിനുമുളള കാരണം; മറ്റു കാരണങ്ങളൊന്നുമില്ല, അതിനാൽ കർമത്തിന്റെ ഉപരിപ്ലവമായ പ്രവർത്തനങ്ങൾ കണ്ട് ഒരുവൻ ദുഃഖിക്കരുത്.


പിന്നീട് ഹിരണ്യകശിപു ഉശീനരം എന്ന രാജ്യത്ത് വസിച്ചിരുന്ന സുയജ്ഞൻ എന്ന രാജാവുമായി ബന്ധപ്പെട്ട ഒരു ചരിത്ര സംഭവം വിവരിച്ചു. രാജാവ് വധിക്കപ്പെട്ടപ്പോൾ ദുഃഖത്താൽ മതിഭ്രമം പൂണ്ട രാജ്ഞിമാരെ സാന്ത്വനിപ്പിക്കുന്നതിന് നൽകപ്പെട്ട ഉപദേശങ്ങൾ ഹിരണ്യകശിപു തന്റെ സഹോദര പുത്രന്മാർക്ക് ഉദ്ധരിച്ചു. വേട്ടക്കാരന്റെ അസ്ത്രമേറ്റു ഭാര്യ മരിച്ച ദുഖത്താൽ ഉറക്കെ വിലപിച്ചുകൊണ്ടിരുന്ന ഒരു കുലിംഗപ്പക്ഷി അതേ വേട്ടക്കാരന്റെ അസ്ത്രത്താൽ തുളയ്ക്കപ്പെട്ട കഥയാണദ്ദേഹം ഉദ്ധരിച്ചത്. ഈ കഥകളാൽ ഹിരണ്യകശിപു തന്റെ സഹോദര പുത്രന്മാരെയും മറ്റു ബന്ധുക്കളെയും ദുഃഖത്തിൽ നിന്നു മോചിപ്പിച്ചു. അപ്രകാരം തന്റെ മാതാവ് ദിതിയെയും സഹോദരപത്നി രുഷാഭാനുവിനെയും സാന്ത്വനിപ്പിച്ച ഹിരണ്യ കശിപു അവരുടെ മനസുകളെ ആദ്ധ്യാത്മിക ചിന്തകളിൽ വ്യാപരിപ്പിച്ചു.


തുടരും...


നാളെ 


അമരത്വം നേടാനുള്ള ഹിരണ്യകശിപു വിന്റെ പദ്ധതി


🍁🍁🍁🍁🍁


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁



https://suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more