അമരത്വം നേടാനുള്ള ഹിരണ്യകശിപുവിന്റെ പദ്ധതി


 ശ്രീ നരസിംഹ അവതാരം


🍁🍁🍁🍁🍁🍁🍁


ഭാഗം 2


🍁🍁🍁🍁🍁🍁


അമരത്വം നേടാനുള്ള ഹിരണ്യകശിപുവിന്റെ പദ്ധതി


🍁🍁🍁🍁🍁🍁🍁🍁



ഹിരണ്യകശിപു മരണമില്ലാത്തവനാകാൻ ആഗ്രഹിച്ചു. ആരാലും തോൽപ്പിക്കപ്പെടരുതെന്നും, രോഗത്താലും വാർദ്ധക്യത്താലും ആക്രമിക്കപ്പെടരുതെന്നും, ഒരു ശത്രുവിനാലും ഉപദ്രവിക്കപ്പെടരുതെന്നും ആഗ്രഹിച്ചു. അപ്രകാരം പ്രപഞ്ചത്തിന്റെ പരമമായ ഭരണാധികാരിയാകണമെന്നായിരുന്നു അഭിലാഷം. ഈ അഭിലാഷത്തോടെ അയാൾ മന്ദര പർവതത്തിന്റെ താഴ് വരയിൽ പ്രവേശിച്ച് തീവ്രതപസ്സും ധ്യാനവും ആരംഭിച്ചു. ഹിരണ്യകശിപു ഈ തപസ്സിൽ വ്യാപൃതനായിരിക്കുന്നതു കണ്ട ദേവന്മാർ അവരവരുടെ ഭവനങ്ങളിലേക്ക് മടങ്ങി. എന്നാൽ തപസ്സിൽ മുഴുകിയിരുന്ന ഹിരണ്യകശിപുവിന്റെ ശിരസ്സിൽ നിന്ന് ഒരു പ്രത്യേക തരം അഗ്നി ജ്വലിക്കുകയും അത് പക്ഷിമൃഗാദികളും ദേവന്മാരും ഉൾപ്പെടെയുള്ള പ്രപഞ്ചവാസികൾക്കു മുഴുവൻ ഉപദ്രവമുണ്ടാക്കുവാനും തുടങ്ങി. തീക്ഷ്ണമായ താപം മൂലം ഊർധ്വഅധോലോകവാസികൾക്കെല്ലാം ജീവിതം ദുസ്സഹമായപ്പോൾ ദേവന്മാർ ബ്രഹ്മദേവനെ സമീപിച്ച് ഈ അനാവശ്യ താപം ഇല്ലാതാക്കണമെന്ന് പ്രാർത്ഥിച്ചു. ഹ്രസ്വമായ ജീവിത കാലയളവിനെ അതിജീവിച്ച് അമരത്വം നേടാനും, ധ്രുവലോകം ഉൾപ്പെടെ സർവ ഗ്രഹങ്ങളുടെയും സർവാധിപതിയാകാനുമുളള ഹിരണ്യകശിപുവിന്റെ ആഗ്രഹം ദേവന്മാർ ബ്രഹ്മദേവനെ അറിയിച്ചു.


ഹിരണ്യകശിപുവിന്റെ തപസ്സിന്റെയും ധ്യാനത്തിന്റെയും ലക്ഷ്യം ദേവന്മാരിൽ നിന്ന് കേട്ടറിഞ്ഞ ബ്രഹ്മദേവൻ ,ഭൃഗു മഹർഷി, ദക്ഷൻ തുടങ്ങിയ മഹത് വ്യക്തികളുടെ അകമ്പടിയോടെ ഹിരണ്യകശിപുവിനെ കാണാൻ പോയി. ധ്യാനത്തിലായിരുന്ന ഹിരണ്യകശിപുവിന്റെ ശിരസ്സിൽ ബ്രഹ്മാവ് കമണ്ഡലുവിൽ നിന്ന് ജലം തളിച്ചു.


അസുരന്മാരുടെ രാജാവായ ഹിരണ്യകശിപു പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്മദേവന്റെ മുന്നിൽ ശിരസ്സ് നമിച്ച് അദ്ദേഹത്തിന് ആവർത്തിച്ചാവർത്തിച്ച് സാദരപ്രണാമങ്ങളും പ്രാർത്ഥനകളും അർപ്പിച്ചു. ബ്രഹ്മദേവൻ വരം നൽകാമെന്ന് സമ്മതിച്ചപ്പോൾ ഹിരണ്യകശിപു, താൻ ഏതെങ്കിലും ജീവിയാൽ തുറസ്സായ സ്ഥലത്തു വച്ചോ മറവിൽ വച്ചോ, പകലിലോ രാത്രിയിലോ, ഏതെങ്കിലും ആയുധത്താലോ, ഭൂമിയിൽ വച്ചോ ആകാശത്തിൽ വച്ചോ, മനുഷ്യനാലോ മൃഗത്താലോ ദേവനാലോ, അല്ലെങ്കിൽ ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ മറ്റേതെങ്കിലും ജീവിയാലോ വധിക്കപ്പെടരുതെന്ന വരം ആവശ്യപ്പെട്ടു. കൂടാതെ സർവഗ്രഹങ്ങളുടെയും സർവേശ്വരത്വവും, അണിമ, ലഘിമ ആദിയായ എട്ടു യോഗ സിദ്ധികളും അയാൾ ആവശ്യപ്പെട്ടു


തുടരും...


നാളെ 


ഹിരണ്യകശിപു പ്രപഞ്ചത്തെ ഭീതിപ്പെടുത്തുന്നു


🍁🍁🍁🍁🍁


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁


https://suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more