പ്രഹ്ലാദൻ ഗർഭത്തിൽ വച്ച് എന്തു പഠിച്ചു




 ശ്രീ നരസിംഹ അവതാരം


🍁🍁🍁🍁🍁🍁🍁


ഭാഗം 6


പ്രഹ്ലാദൻ ഗർഭത്തിൽ വച്ച് എന്തു പഠിച്ചു


🍁🍁🍁🍁🍁🍁🍁



മാതാവിന്റെ ഗർഭത്തിലായിരുന്നപ്പോൾ തനിക്കെങ്ങനെയാണ് നാരദമുനിയിൽ നിന്ന് ഭാഗവതധർമം ശ്രവിക്കാൻ സാധിച്ചതെന്ന് ഈ അദ്ധ്യായത്തിൽ പ്രഹ്ലാദൻ, ദൈത്യപുത്രന്മാരായ തന്റെ സഹപാഠികളുടെ സംശയമകറ്റാൻ അവർക്ക് വിശദീകരിച്ചു കൊടുക്കുന്നു. ഹിരണ്യകശിപു കഠിനതപസ്സനുഷ്ഠിക്കുന്നതിന് തന്റെ രാജ്യം വിട്ട് മന്ദരാചല പർവതത്തിലേക്ക് പോയപ്പോൾ അസുരന്മാരെല്ലാം നാനാവഴിക്ക് ചിതറിപ്പോയിരുന്നു. ഹിരണ്യകശിപുവിന്റെ പത്നി കയാതു ആ സമയത്ത് ഗർഭവതിയായിരുന്നു. അവൾ മറ്റൊരു അസുരനു കൂടി ജന്മം കൊടുക്കാൻ പോകുന്നുവെന്ന് തെറ്റായി ചിന്തിച്ച് ദേവന്മാർ അവളെ തടവിലാക്കി. അവൾ പ്രസവിച്ചാലുടൻ ആ കുഞ്ഞിനെ വധിക്കാനായിരുന്നു അവരുടെ പദ്ധതി. അവർ കയാതുവിനെ സ്വർഗലോകത്തേക്ക് കൊണ്ടുപോകവെ, മാർഗമദ്ധ്യത്തിൽ നാരദ മുനിയെ സന്ധിച്ചു. കയാതുവിനെ കൊണ്ടുപോകുന്നത് തടഞ്ഞ നാരദൻ, ഹിരണ്യകശിപു തപസ്സ് കഴിഞ്ഞ് മടങ്ങി വരുന്നതു വരെ സംരക്ഷിക്കാൻ അവളെ തന്റെ ആശ്രമത്തിലേക്ക് കൊണ്ടുപോയി. നാരദമുനിയുടെ ആശ്രമത്തിൽ, തന്റെ ഗർഭത്തിലെ ശിശുവിന് സംരക്ഷണം നൽകണമെന്ന് കയാതു നാരദനോട് പ്രാർത്ഥിച്ചു. കുട്ടിയെ സംരക്ഷിക്കാമെന്ന് ഉറപ്പു നൽകിയ നാരദൻ അവൾക്ക് ആദ്ധ്യാത്മിക ജ്ഞാനം ഉപദേശിച്ചു. മാതാവിന്റെ ഗർഭത്തിത്തിലായിരിക്കുമ്പോൾത്തന്നെ പ്രഹ്ലാദൻ നാരദമുനിയുടെ ഉപദേശങ്ങൾ വളരെ ശ്രദ്ധാപൂർവം ശ്രവിച്ചു. ആത്മാവ് എപ്പോഴും ഭൗതിക ശരീരത്തിൽ നിന്ന് വേറിട്ടതാണ്. ജീവസത്തയുടെ ആത്മീ രൂപത്തിന് യാതൊരു വ്യതിയാനവും സംഭവിക്കുന്നില്ല. ശരീര സങ്കൽപത്തിന് അതീതനായ ഏതു വ്യക്തിയും നിർമലനാകയാൽ ആ വ്യക്തിക്ക് അതീന്ദ്രിയ ജ്ഞാനം സ്വീകരിക്കാൻ കഴിയും. ഈ അതീന്ദ്രിയ ജ്ഞാനം ഭക്തിയുതസേവനമാണ്, പ്രഹ്ലാദൻ മാതാവിന്റെ ഗർഭത്തിലായിരുന്നപ്പോൾത്തന്നെ നാരദമുനിയിൽ നിന്ന് ഭക്തിയുതസേവനത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ചു. ഒരു യഥാർത്ഥ ആദ്ധ്യാത്മിക ഗുരുവിന്റെ ഉപദേശ പ്രകാരം ഭഗവദ് സേവനത്തിൽ വ്യാപൃതനാകുന്ന ഏതു വ്യക്തിയും വളരെപ്പെട്ടെന്ന് മോചിതനാവുകയും, മായയുടെ പിടിയിൽ നിന്ന് സ്വതന്ത്രനായി അജ്ഞതകളിൽ നിന്നും ഭൗതികാഭിലാഷങ്ങളിൽ നിന്നും വിടുതൽ നേടുകയും ചെയ്യും. ഭഗവാനെ ശരണം പ്രാപിക്കുകയും, ഭൗതികാഭിലാഷങ്ങളിൽ നിന്ന് മോചനം നേടുകയുമാണ് എല്ലാവരുടെയും കർത്തവ്യം. ഏതവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഒരുവന് ഈ പരിപൂർണത കൈവരിക്കാ വുന്നതാണ്. ഭക്തിയുതസേവനം ഭൗതിക കർമ്മങ്ങളായ വ്രതം, തപസ്സ്, നിഗൂഢയോഗം, പുണ്യകർമങ്ങൾ എന്നിവയെയൊന്നും ആശ്രയിക്കുന്നില്ല. അത്തരം ആസ്തികളൊന്നുമില്ലാതെ തന്നെ ഒരുവന് ഒരു വിശുദ്ധ ഭക്തന്റെ കാരുണ്യത്തിലൂടെ ഭക്തിയുതസേവനം നേടാൻ കഴിയും.


തുടരും...


നാളെ ...


നരസിംഹദേവൻ ദൈത്യരാജാവിനെ വധിക്കുന്നു


🍁🍁🍁🍁🍁


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁


https://suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more