അസുരന്മാരുടെ ആഗ്രഹങ്ങളും ഈശ്വരന്റെ പദ്ധതികളും


 അസുരന്മാരുടെ ആഗ്രഹങ്ങളും ഈശ്വരന്റെ പദ്ധതികളും


🍁🍁🍁🍁🍁🍁🍁




ത്രൈപിഷ്ടപോരുഭയഹ സ നൃസിംഹരൂപം
കൃത്വാ ഭ്രമദ്ഭ്രുകുടി ദംഷ്ട്രകരാളവക്ത്രം 
ദൈത്യേന്ദ്രമാശു ഗദയാഭിപതന്തമാരാ-
ദൂരൗ നിപാത്യ വിദദാര നഖൈഃ സ്ഫുരന്തം


വിവർത്തനം
🍁🍁🍁🍁🍁🍁🍁


ദേവന്മാരുടെ മഹാഭയങ്ങളെ കീഴടക്കാൻ പരമദിവ്യോത്തമപുരുഷൻ നരസിംഹാവതാരം കൈക്കൊണ്ടു. കൈയിൽ ഗദയേന്തിക്കൊണ്ട്
ഭഗവാനെ ദ്വന്ദ്വയുദ്ധത്തിനായി വെല്ലുവിളിച്ച അസുരരാജാവ് ഹിരണ്യകശിപുവിനെ ഭഗവാൻ, തന്റെ ഊരുക്കളിൽ ( തുട ) കിടത്തി, ഉഗ്രക്രോധത്തോടെ പുരികങ്ങൾ ചുളിച്ച്, വായ് പിളർന്ന് ഘോര ദംഷ്ട്രകൾ പ്രദർശിപ്പിച്ചുകൊണ്ട്, വജ്രതുല്യങ്ങളായ നഖങ്ങളാൽ അസുരരാജാവിന്റെ മാറിടം പിളർന്നു.

ഭാവാർത്ഥം
🍁🍁🍁🍁🍁🍁


ഹിരണ്യകശിപുവിന്റെയും, അദ്ദേഹത്തിന്റെ മഹാനായ പുത്രൻ പ്രഹ്ലാദ മഹാരാജാവിന്റെയും പുരാവൃത്തം ശ്രീമദ് ഭാഗവതം
സപ്തമ സ്കന്ധത്തിൽ വർണിച്ചിരിക്കുന്നു. ഹിരണ്യകശിപു ഭൗതിക സംപ്രാപ്തങ്ങളിലൂടെ അതിശക്തനായിത്തീരുകയും, ബ്രഹ്മാവിന്റെ അനുഗ്രഹം ലഭിക്കുകയാൽ സ്വയം അമരനാണെന്ന് വിചാരിക്കുകയും ചെയ്തു. ബ്രഹ്മാവ് അമരത്വമെന്ന വരം നൽകുന്നതിന് ശക്തിയറ്റവനായിരുന്നു. എന്തെന്നാൽ, അദ്ദേഹം പോലും അമരനായിരുന്നില്ല, അഥവാ അമരത്വം ഉള്ളവനായിരുന്നില്ല. എങ്കിലും, ഹിരണ്യകശിപു, ബ്രമാവിൽനിന്നും , ഒട്ടൊക്കെ അമരത്വത്തിനു സമാനമായ ഒരു വരം കൂടിലഗതിയാൽ പ്രാപ്തമാക്കി. താൻ മനുഷ്യരാലോ, ദേവന്മാരാലോ, എതെങ്കിലും ശസ്ത്രത്താലോ,
രാത്രിയിലോ, പകലോ വധിക്കപ്പെടുകയില്ലെന്ന് ഹിരണ്യകശിപു ദൃഢമായി വിശ്വസിച്ചിരുന്നു. ആകിലും, ഭഗവാൻ പാതി മനുഷ്യനും, പാതി സിംഹവും ചേർന്നൊരു രൂപം സ്വീകരിച്ചു. അത് ലൗകികിയായ ഹിരണ്യകശിപുവിനെപ്പോലൊരു അസുരന് സങ്കൽപ്പിക്കാവുന്നതിനപ്പുറമായിരുന്നു. അപ്രകാരം, ബ്രഹ്മദേവന്റെ വരത്തിന് ഭംഗം സംഭവിക്കാതെ, അഥവാ അതിന് അനുയോജ്യമാംവണ്ണം ഭഗവാൻ അവനെ നിഗ്രഹിച്ചു. ഭഗവാൻ, അവനെ മടിയിൽ കിടത്തി വധിക്കുകയാൽ അവൻ പൃഥ് വിയിലോ, ജലത്തിലോ, ആകാശത്തിലോ അല്ലായിരുന്നു. നരസിംഹദേവൻ, അദ്ദേഹത്തിന്റെ വജ്രതുല്യ നഖങ്ങളാലാണ് അസുരന്റെ മാറിടം പിളർന്നത്. അത്ഹി രണ്യകശിപുവിന് സങ്കൽപ്പിക്കുവാൻ കഴിയുന്നതിനതീതമായ മനുഷ്യശാസ്ത്രമായിരുന്നു. ഹിരണ്യകശിപു എന്നതിന്റെ മൂലാർഥം, സ്വർണത്തിന്റെയും, മൃദുവായ ശയ്യയുടെയും പിറകെ പായുന്ന ഒരുവൻ, അതായത്, സർവ ലൗകികരുടെയും പരമലക്ഷ്യമായ ഭൗതിക സുഖസൗകര്യങ്ങളുടെ പിറകെ പായുന്ന ഒരുവൻ എന്നാകുന്നു. ഭഗവാനുമായി യാതൊരു വിധ ആധാരാധേയ ഭാവവുമില്ലാത്ത അത്തരം ആസുരവ്യക്തികൾ, ക്രമേണ ഭൗതിക ആർജനങ്ങളിൽ മദോദ്ധതമായിത്തീരുകയും, പരമോന്നത ഭഗവാന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ, ഭഗവദ്ഭക്തരെ ദ്രോഹിക്കുവാൻ ആരംഭിക്കുകയും ചെയ്യുന്നു. പ്രഹ്ലാദ മഹാരാജാവ് ദൈവവശാൽ ഹിരണ്യകശിപുവിന്റെ പുത്രനായി ഭവിച്ചു. ബാലനായ പ്രഹ്ലാദൻ മഹാഭഗവദ്ഭക്തനായിരുന്നതിനാൽ, അദ്ദേഹത്തിന്റെ അസുരനായ പിതാവ് ഹിരണ്യകശിപു കഴിവിന്റെ പരമാവധി ഭക്തപ്രഹ്ലാദനെ ദ്രോഹിച്ചു. കൊടിയ പീഡനത്തിന്റെ പാരമ്യത്തിൽ ദേവന്മാരുടെ ശത്രുവിനെ വധിക്കാനായി മാത്രം ഭഗവാൻ നരസിംഹദേവ അവതാരം സ്വീകരിച്ചു. അസുരന്റെ സങ്കൽപ്പത്തിന് അതീതമായ രീതിയിൽ ഭഗവാൻ ഹിരണ്യകശിപുവിനെ വധിച്ചു. നാസ്തിക അസുരന്മാരുടെ ഭൗതികമായ പദ്ധതികൾ സദാ സർവശക്തനായ ഭഗവാനാൽ തകർക്കപ്പെടുന്നു.


( ശ്രീമദ് ഭാഗവതം 2.7.14/ ഭാവാർത്ഥം )

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more