വന്ദേ£ ഹം ശ്രീ ഗുരോഃ ശ്രീയുത പദകമലം ശ്രീ ഗുരുൻ വൈഷ്ണവാംശ്ച
ശ്രീരൂപം സാഗ്രജാതം സഹഗണ രഘുനാഥാന്വിതം തം സജീവം
സാദ്വൈതം സാവധൂതം പരിജനസഹിതം കൃഷ്ണചൈതന്യദേവം
ശ്രീരാധാകൃഷ്ണപാദാൻ സഹഗണലളിതാ ശ്രീ വിശാഖാന്വിതാംശ്ച
ഞാനെന്റെ ആത്മീയഗുരുനാഥന്റേയും എല്ലാ വൈഷ്ണവരുടേയും പാദാരവിന്ദങ്ങളിൽ സാദരം പ്രണമിക്കുന്നു. ശ്രീല രൂപ ഗോസ്വാമി, അദ്ദേഹത്തിന്റെ ജ്യേഷ്ഠഭ്രാതാവായ സനാതന ഗോസ്വാമി, രഘുനാഥ ദാസ ഗോസ്വാമി, രഘുനാഥ ഭട്ട ഗോസ്വാമി, ഗോപാല ഭട്ട ഗോസ്വാമി, ശ്രീല ജീവ ഗോസ്വാമി ഇവരുടെയെല്ലാം പാദാരവിന്ദങ്ങളിൽ ഈയുള്ളവന്റെ സാദരപ്രണാമം. ചൈതന്യ മഹാപ്രഭു, നിത്യാനന്ദ പ്രഭു, അദ്വൈതാചാര്യൻ, ഗദാധര പണ്ഡിറ്റ്, ശ്രീവാസ പണ്ഡിറ്റ്, മറ്റു സഹപ്രവർത്തകർ എല്ലാവരേയും ഞാൻ നമസ്ക്കരിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണനേയും ശ്രീമതി രാധാറാണിയേയും അവരുടെ തോഴിമാരായ ലളിത, വിശാഖ, തുടങ്ങിയവരേയും ഞാൻ സാദരം പ്രണമിക്കുന്നു.
Comments
Post a Comment