ശുദ്ധഭക്തിയുടെ മാർഗം

 


പുണ്യനദിയായ ഗംഗാജലത്തേക്കാൾ അധികം ശക്തിയുള്ളവരാകുന്നു ശുദ്ധഭഗവദ്ഭക്തർ. ദീർഘകാലം ഗംഗാസ്നാനം ചെയ്യുക വഴി ഒരാൾക്ക് ആത്മീയ നേട്ടം പ്രാപ്തമാക്കാം. എന്നാൽ, ശുദ്ധഭഗവദ് ഭക്തന്റെ കൃപയാൽ ഒരാൾ തൽക്ഷണം പവിത്രീകരിക്കപ്പെടുന്നു. ശൂദനോ, സ്ത്രീയോ, വ്യവസായിയോ ആരുമാകട്ടെ, വംശ പരിഗണന കൂടാതെ, പരമദിവോത്തമപുരുഷനായ ശ്രീകൃഷ്ണ ഭഗവാന്റെ പാദ കമലങ്ങളെ ആർക്കും അഭയം പ്രാപിക്കാം. അപ്രകാരം അഭയം പ്രാപിക്കുന്ന ആരും ഭഗവദ്ധാമത്തിൽ മടങ്ങിച്ചെല്ലും. ഭഗവദ്പാദകമലങ്ങളിൽ അഭയം പ്രാപിക്കുകയെന്നാൽ ഭഗവദ്ഭക്ത ചരണകമലങ്ങളിൽ അഭയം പ്രാപിക്കുകയാകുന്നു. സേവനം മാത്രം ഏക ലക്ഷ്യമായ അത്തരം ശുദ്ധ ഭക്തരെ ‘വിഷ്ണുപാദ്', ‘പ്രഭുപാദ്' എന്നീ നാമങ്ങളാൽ അഭിസംബോധന ചെയ്യുന്നു. അത്തരം ഭഗവദ്ഭക്തർ ഭഗവാന്റെ പാദാംബുജ പ്രതി നിധികളാണെന്ന് ഈ നാമങ്ങൾ സുസ്പഷ്ടമാക്കുന്നു. ആകയാൽ, ശുദ്ധ ഭഗവദ്ഭക്തനെ തന്റെ ആചാര്യനായി സ്വീകരിച്ചംഗീകരിച്ച്, ശുദ്ധഭക്ത പാദാംബുജങ്ങളിൽ അഭയം പ്രാപിക്കുന്നവർ തൽക്ഷണം പരിശുദ്ധരായിത്തീരുന്നു. അത്തരം ഭഗവദ്ഭക്തരെ, ഭഗവാന് തുല്യരായി ആദരിക്കണം; എന്തെന്നാൽ, അവർ ഭഗവാന്റെ സ്വകാര്യ ഭൗതികലോകത്തിലുള്ള പതിതാത്മാക്കളെ ത്രാണനം ചെയ്ത്, ഭഗവദ്ധാമത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നു. അവ്വണ്ണമുള്ള ശുദ്ധഭക്തരെ ശ്രേഷ്ഠമായ രീതിയിൽ ‘ഭഗവത് പ്രതിനിധികളായി' , വെളിപ്പെട്ട ധർമശാസ്ത്രങ്ങൾ അഭി സംബോധന ചെയ്യുന്നു. ആത്മാർത്ഥ ശിഷ്യൻ, ആത്മീയ ആചാര്യനെ ഭഗവാന് സമാനമായി കരുതുകയും, അതേസമയം, സദാ ഭഗവദ്സേവകന്റെ വിനയാന്വിത സേവകനായി സ്വയം കരുതുകയും ചെയ്യുന്നു. ശുദ്ധഭക്തിയുടെ മാർഗം ഇപ്രകാരമാകുന്നു.


- ( ശ്രീമദ് ഭാഗവതം 1.1.15 /ഭാവാർത്ഥം )




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more