ഭഗവാന്റെ അതീന്ദ്രിയ കർമങ്ങളെ പ്രകീർത്തിക്കാനായി ശ്രീ നാരദ മുനി അദ്ദേഹത്തിന്റെ വീണ മീട്ടുന്നു. അപ്രകാരം, പ്രപഞ്ചത്തിലെ സർവ ക്ലേശഭരിത ജീവാത്മാക്കൾക്കും ആശ്വാസം പ്രാദാനം ചെയ്യുന്നു. വിശ്വ പ്രപഞ്ചത്തിനുളളിൽ ആരും ആനന്ദഭരിതരല്ല. സന്തോഷമായി അനുഭവപ്പെടുന്നത് ‘മായ'യുടെ മിഥ്യയാണ്. അശുദ്ധമായ അമേദ്ധ്യത്തിൽ വസിക്കുന്ന പന്നി പോലും ആനന്ദവാനായി കാണപ്പെടുന്നത് ഭഗവാന്റെ മായാ ശക്തി അത്രയ്ക്കും ശക്തിമത്താകയാലാണ്. ഈ ഭൗതിക ലോകത്തിൽ ആരുംതന്നെ യഥാർത്ഥത്തിൽ സന്തോഷവാന്മാരല്ല. ശ്രീ നാരദ മുനി ക്ലേശഭരിതരായ നിവാസികളെ പ്രബുദ്ധരാക്കാനായി എല്ലായിടത്തും സഞ്ചരിച്ചു. അദ്ദേഹത്തിന്റെ ദൗത്യം അവരെ ഭഗവദ്ധാമത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതാണ്. ആ മഹാ ഋഷിയുടെ കാലടികളെ പിന്തു ടരുന്ന എല്ലാ ആത്മാർത്ഥ ഭഗവദ്ഭക്തരുടെയും ദൗത്യവും അതുതന്നെ യാണ്.
(ഭാവാർത്ഥം / ശ്രീമദ് ഭാഗവതം 1.6.38)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
Comments
Post a Comment