ഭയം

 



ആപന്നഃ സംസൃതിം ഘോരാം യന്നാമ വിവശോ ഗൃണൻ
തതഃ സദ്യോ വിമുച്യേത യദ് ബിഭേതി സ്വയം ഭയം


വിവർത്തനം

സ്വയം വ്യക്തിസ്വരൂപം പൂണ്ട ഭയം, കൊടും ഭീതിയോടെ ചിന്തിക്കുന്ന കൃഷ്ണന്റെ പവിത്ര നാമം ബോധപൂർവമല്ലാതെ ജപിക്കുക കൂടി, ജനിമൃതി ആവർത്തനചകമാകുന്ന ഘോര പ്രതിബന്ധങ്ങളിൽ അകപ്പെട്ടിരിക്കുന്ന ജീവാത്മാക്കൾ തൽക്ഷണം സ്വതന്ത്രരാക്കപ്പെടുന്നു.

ഭാവാർത്ഥം

സർവതിന്റെയും പരമനിയന്താവ് പരമദിവോത്തമപുരുഷനായ ഭഗവാൻ കൃഷ്ണൻ, അഥവാ വാസുദേവനാകുന്നു. സർവശക്തനായ പരമ ദിവ്യോത്തമപുരുഷന്റെ ക്രോധത്തെ ഭയപ്പെടാത്തതായി യാതൊരു സൃഷ്ടിയുമില്ല. പ്രബല അസുരന്മാരായ രാവണൻ, ഹിരണ്യകശിപു, കംസൻ തുടങ്ങി നിരവധി അതിശക്തരായ രാക്ഷസന്മാർ പരമദിവ്യോത്തമപുരുഷനാൽ വധിക്കപ്പെട്ടു. പരമദിവ്യോത്തമപുരുഷന്റെ സ്വശക്തി, ഭഗവദ്നാമത്തിൽ, സർവശക്തനായ വാസുദേവ ഭഗവാൻ അധികാരപ്പെടുത്തിയിരിക്കുന്നു. സർവരും ഭഗവാനുമായി സംബന്ധപ്പെട്ടവരും, ഭഗവാനുമായി താദാത്മ്യമുള്ളവരുമാകുന്നു. ഭയസ്വരൂപം പോലും കൃഷ്ണ നാമത്തെ അത്യധികം ഭയപ്പെടുന്നുവെന്ന് ഈ ഗ്രന്ഥത്തിൽ പ്രസ്താ വിച്ചിരിക്കുന്നു. കൃഷ്ണനാമം കൃഷ്ണനിൽനിന്നും അഭിന്നമാണെന്ന് ഇത് വ്യക്തമാക്കുന്നു. കൃഷ്ണനാമം സ്വയം കൃഷ്ണ ഭഗവാന്റെയത്ര അതി ശക്തമാണ്. ആകയാൽ നാമവും, ഭഗവാനും തമ്മിൽ യാതൊരു ഭേദവുമില്ലതന്നെ. മഹാവിപത്തുകളുടെ നടുക്കയത്തിലകപ്പെട്ട യാതൊരാൾക്കും ശ്രീകൃഷ്ണ ഭഗവാന്റെ നാമങ്ങളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. ബോധപൂർവമല്ലാതെയോ, സാഹചര്യ സമ്മർദം മൂലമോ കൃഷ്ണന്റെ അതീന്ദ്രിയ നാമം ജപിച്ചാൽപ്പോലും, ജനിമൃതി നിർഭരമായ ആവർത്തനചക്രത്തിൽനിന്നും മോചനം നേടാനാവുന്നു.


(ശ്രീമദ് ഭാഗവതം 1.1.14)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more