ശരിയായ യോഗപരിശീലനം

 


ശുചൗ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മനഃ
നാത്യു ച്ഛ്രിതം നാതിനീചം ചൈലാജിനകുശോത്തരം
തത്രൈകാഗ്രം മനഃ കൃത്വാ യതചിത്തേന്ദ്രിയക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മവിശുദ്ധയേ

യോഗപരിശീലനത്തിന് ഉദ്ദേശിക്കുന്നവർ ഒരു വിജനസ്ഥലത്ത് പോയി നിലത്ത് കുശപ്പുല്ല് വിരിച്ച് അതിനു മീതെ മാൻതോലും വസ്ത്ര വും വിരിക്കണം. ഇരിപ്പിടം അത്യുന്നതമോ ഏറെ താഴ്സന്നതോ ആവരുത്. പരിസരം വിശുദ്ധമായിരിക്കണം; യോഗി ഈ ആസനത്തിൽ ഉറച്ചിരുന്ന് മനസ്സിനേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ച് ഏകാഗ്രചിത്തനാ യി ആത്മശുദ്ധീകരണത്തിനുവേണ്ടി യോഗമനുഷ്ഠിക്കണം.

ഭാവാർത്ഥം
***************

‘വിശുദ്ധപരിസര'മെന്നത് തീർത്ഥാടനകേന്ദ്രങ്ങളെ സൂചിപ്പിക്കുന്നു. ഭാരതത്തിൽ, യോഗികളും അതീന്ദ്രിയജ്ഞാനികളും ഭക്തന്മാരുമെല്ലാം വീടുവിട്ട് പ്രയാഗ, മഥുര, വൃന്ദാവനം, ഹൃഷീകേശം, ഹരിദ്വാരം മുതലായ പുണ്യസ്ഥലങ്ങളിൽപ്പോയി താമസിക്കുകയും, ഗംഗയേയും യമുനയേയുംപോലുള്ള നദികളുടെ തീരത്ത് ഏകാന്ത സ്ഥലത്തിരുന്ന് യോഗാഭ്യാസംചെയ്യുകയും പതിവുണ്ട്. പലപ്പോഴും ഇത് സാധിച്ചു എന്ന് വരില്ല, വിശേഷിച്ച് പാശ്ചാത്യർക്ക്. വൻ നഗരങ്ങളിൽ രൂപംകൊള്ളുന്ന യോഗസംഘടനകൾ ഭൗതികമായി നേട്ടങ്ങളുണ്ടാക്കു ന്നതിൽ വിജയിച്ചേയ്ക്കാമെങ്കിലും ശരിയായ യോഗപരിശീലനത്തിനുതകുന്നില്ല. ആത്മനിയന്ത്രണമോ മനഃസ്വസ്ഥതയോ ഇല്ലാത്തവർക്ക് ധ്യാനം ശീലിക്കാനാവില്ല. അതുകൊണ്ടാണ് കലിയുഗത്തിലെ മനുഷ്യർ, പൊ തുവേ അല്പായുസ്സുക്കളും, ആത്മീയബോധം കുറഞ്ഞവരും, വിവിധ ക്ലേശങ്ങളാൽ അസ്വസ്ഥരുമായി കാണപ്പെടുന്നതെന്ന് ബൃഹന്നാരദീയ പുരാണത്തിൽ പറഞ്ഞിരിക്കുന്നത്. ആത്മാവബോധത്തിനുള്ള അത്യു ത്തമോപായം ഭഗവന്നാമോച്ചാരണമാണെന്ന വസ്തുതയും അതിൽ പ്ര സ്താവിച്ചിട്ടുണ്ട്.


ഹരേർനാമ ഹരേർനാമ ഹരേർനാമൈവകേവലം
കലൗ നാസ്ത്യേവ, നാസ്ത്യേവ, നാസ്ത്യേവ ഗതിരന്യഥാ


"കലഹത്തിന്റേയും കാപട്യത്തിന്റേയുമായ ഇക്കാലത്ത് ഹരിയുടെ തിരുനാമോച്ചാരണം മാത്രമാണ് മോക്ഷത്തിനുള്ള ഒരേയൊരു മാർഗ്ഗം. മറ്റൊരു വഴിയില്ല, മറ്റൊരു വഴിയില്ല, മറ്റൊരു വഴിയില്ലതന്നെ."


(ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം ആറ് / ശ്ലോകങ്ങൾ 11-12)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more