കഠോപനിഷത്ത്
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവതു
ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഗ്രഹമേവ ച
ഇന്ദിയാണി ഹയാനാഹുർവിഷയാം സ്തേഷു ഗോചരാൻ
ആത്മേന്ദ്രിയമനോയുക്തം ഭോക്തേത്യാഹുർ മനീഷിണഃ
"ഭൗതികദേഹമാകുന്ന രഥത്തിലെ തേരാളിയാണ് ജീവാത്മാവ്. ബുദ്ധിയാണതിനെ നയിക്കുന്ന സാരഥി, മനസ്സ് കടിഞ്ഞാണും, ഇന്ദ്രിയ ങ്ങൾ കുതിരകളുമത്രേ. ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും സമ്പർക്കത്താൽ ജീവൻ സുഖദുഃഖങ്ങളനുഭവിക്കുന്നു. അഭിജ്ഞരായവർ ഇത് മനസ്സിലാക്കുന്നു." മനസ്സിന് വഴികാട്ടേണ്ടതാണ് ബുദ്ധി. എങ്കിലും തന്റെ വാശിയും ബലവുംകൊണ്ട് പലപ്പോഴും അത് ബുദ്ധിയെ കീഴടക്കുന്നു. കടുത്തരോഗബാധ ഔഷധങ്ങളുടെ ശക്തിയെ തോല്പിക്കുന്നതുപോലെ. അങ്ങനെ വഴക്കമില്ലാത്ത ഒരു മനസ്സിനെ യോഗചര്യ കൊണ്ട് നിയന്ത്രിക്കപ്പെടേണ്ടതാണ്. പക്ഷേ, അർജുനനെപ്പോലുള്ള ഒരു പ്രാപഞ്ചികന് അത് സാദ്ധ്യമല്ല. ആധുനിക മനുഷ്യരെക്കുറിച്ച് പിന്നെന്തു പറ യാനാണ് ! സമുചിതമായൊരുപമയാണിവിടെ ഉപയോഗിച്ചിട്ടുള്ളത്. ആഞ്ഞടിക്കുന്ന കാറ്റിനെ പിടിച്ചുനിർത്താൻ ആർക്കും കഴിയില്ല. പ്രക്ഷുബ്ധമായ മനസ്സിനെ പിടിച്ചുനിർത്താൻ അതിലുമധികം പ്രയാസമുണ്ട്. ചൈതന്യമഹാപ്രഭു നിർദ്ദേശിക്കുന്നതുപ്പോലെ 'ഹരേ കൃഷ്ണ’ എന്ന മോക്ഷദായക മഹാമന്ത്രം ഏറ്റവും വിനയത്തോടെ ജപിക്കുക മാത്രമാ ണ് മനോനിയന്ത്രണത്തിന് ഏറ്റവും പ്രയാസം കുറഞ്ഞ ഉപായം. സവൈ മനഃ കൃഷ്ണ പദാരവിന്ദയോഃ എന്നതാണ് ഇതിന് നിർദ്ദിഷ്ടമായ പദ്ധതി. തന്റെ മനസ്സ് പൂർണ്ണമായി കൃഷ്ണണനിലർപ്പിക്കുക, എന്നാൽ മാത്രമേ മ നസ്സിനെ അലട്ടുന്ന മറ്റു പ്രവൃത്തികളെല്ലാം ഇല്ലാതാവുകയുള്ളൂ.
കഠോപനിഷത്ത് 1.3.3-4
Comments
Post a Comment