ഭഗവത് പ്രസാദത്തിന്റെ മഹാത്മ്യം


 ഭഗവത് പ്രസാദത്തിന്റെ മഹാത്മ്യം


🌸🌸🌸🌸🌸🌸🌸🌸🌸


ത്വയോപഭുക്തസ്രഗ്ഗന്ധവാസോലങ്കാര ചർച്ചിതാഃ

ഉച്ഛിഷ്ടഭോജിനോ ദാസാസ്തവ മായാം ജയേമ ഹി


വിവർത്തനം


🌸🌸🌸🌸🌸🌸


അങ്ങ് നേരത്തെ ആസ്വദിച്ചു കഴിഞ്ഞ പുഷ്പഹാരങ്ങളാലും, സുഗന്ധ ലേപനങ്ങളാലും വസ്ത്രാഭരണാദികളാലും, സ്വയം അലങ്കരിച്ചും, അങ്ങയുടെ ഭക്ഷണാവശിഷ്ടങ്ങൾ ഭുജിച്ചും അങ്ങയുടെ ഭൃത്യൻമാരായ ഞങ്ങൾ തീർച്ചയായും അങ്ങയുടെ മായാ ശക്തിയെ കീഴടക്കും.


 ഭാവാർത്ഥം


🌸🌸🌸🌸🌸🌸🌸


 ഉദ്ധവൻ മായാശക്തിയിൽ നിന്നുള്ള മോചനത്തിനായി ഭഗവാനെ സമീപിക്കുന്നില്ല എന്ന് ഈ  ശ്ലോകത്തിൽ നിന്ന് വ്യക്തമാകുന്നു . കൃഷ്ണഭഗവാന്റെ വിശ്വസ്തനായ സന്തതസഹചാരി എന്ന നിലയിൽ ഉദ്ധവൻ നിസ്സംശയം പൂർണമായും മുക്താത്മവായിരുന്നു കൃഷ്ണനെ കൂടാതെ ഒരു നിമിഷം പോലും ജീവിക്കുകയെന്ന  ചിന്ത ദുസ്സഹമായതിനാൽ അദ്ദേഹം ഭഗവാനോട് പ്രാർത്ഥിക്കുന്നു. ഈ വികാരം ഭഗവത് പ്രേമം എന്ന് വിളിക്കപ്പെടുന്നു. ഉദ്ധവൻ ഇപ്രകാരം ഭഗവാനെ സംബോധന ചെയ്യുന്നു. "അങ്ങയുടെ മായാശക്തി ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ പോലും അങ്ങയുടെ ഭക്ഷണപദാർത്ഥങ്ങളുടേയും, വസ്ത്രാഭരണാധികളുടെ അവശിഷ്ടങ്ങളാകുന്ന ഞങ്ങളുടെ ശക്തമായ ആയുധങ്ങളാൽ ഞങ്ങൾ അവളെ അനായാസം കീഴടക്കും. മറ്റുവാക്കുകളിൽ, ഞങ്ങൾ പ്രയോജനരഹിതമായ അഭ്യൂഹങ്ങളാലും മാനസിക ഭാവനകളാലുമല്ലാതെ കൃഷ്ണ പ്രസാദം കൊണ്ട് നിഷ്പ്രയാസം മായയെ ജയിക്കും."


 ( ശ്രീമദ് ഭാഗവതം 11 .6. 46 )

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more