ഭോഗ ആരതി

 



ഭോഗ ആരതി 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


                                                                        

 (1)

ഭജ ഭക്തവത്സല ശ്രീ ഗൗരഹരി 

ശ്രീ ഗൗരഹരി സോഹി ഗോഷ്ഠ ബിഹാരീ

നന്ദ - യശോമതി ചിത്തഹാരീ 

ഭജ ഭക്തവത്സല ശ്രീ ഗൗരഹരി 


 (2)

ബേലാ ഹോലോ ദാമോദര ആയിസ എഖാനോ  

ഭോഗ - മന്ദിരേ ബോസി കൊരഹോ ഭോജന


 (3)

നന്ദേര നിദേസേ ബെയ്സേ ഗിരി - വര - ധാരീ 

ബലദേവ - സഹ സഖാ ബെയ്സേ സാരീ സാരീ


 (4)

സൂക്താ - ശാകാഡീ - ഭാജീ നാലീതാ കുഷിമാൻഡ 

ദാലി ദാല്നാ ദുഗ്ദ - തുമ്പീ ദഹി മോചാ - ഖൻഡ 


 (5)

മുദ്ഗ - ബോരാ മാഷ - ബോരാ റോട്ടീകാ - ഘൃതാന്ന 

സഷ്കുലീ പിഷ്ടാക ഖീർ പുളി പായസാന്ന 


 (6)

കർപ്പൂര അമൃത - കേളി രംഭാ ഖീര - സാര 

അമൃത രസാലാ ആംല ദ്വദാശപ്രകാശ 


 (7)

ലൂസി ചീനി സർപ്പൂരി ലഢു രസബോളി

ഭോജന കൊരേന കൃഷ്ണ ഹോയേ കുതൂഹലീ 


 (8)

രാധികാര പക്കഅന്ന വിവിധ വ്യൻജന 

പരമ ആനന്ദേ കൃഷ്ണ കൊരേന ഭോജന 


 (9)

ഛലേ - ബലേ ലഢൂ കായ് ശ്രീ മധുമംഗള 

ബഗല ബാജേയ് ആര ദേയ ഹരി- ബോലോ 

ഹരിബോൽ ഹരിബോൽ ഹരിബോൽ ഹരിബോൽ 

ഹരിബോൽ ഹരിബോൽ ഹരിബോൽ ഹരിബോൽ


 (10)

രാധികാധീ ഗണേ ഹേരി നയനേര കോണേ 

തൃപ്ത  ഹോയേ ഖായ് കൃഷ്ണ യശോദാ - ഭവനേ 

            

 (11)

ഭോജാനാന്തേ പിയേ കൃഷ്ണ സുബാസിതബാരി 

സബേ മുഖപ്രഖാലോയ് ഹോയേ സാരീ സാരീ 


 (12)

ഹസ്ത - മുഖ പ്രഖാലിയാ ജട സഖാ - ഗണേ 

ആനന്ദേ വിശ്രമ കോരേ ബലദേവ - സനേ 


 (13)

ജാബുല രസാല ആനേ താംബുല - മസാലാ 

താഹാ ഖേയേ കൃഷ്ണ - ചന്ദ്ര സുഖേ നിദ്രാഗേലാ 


 (14)

വിശാലാഖ ശിഖി - പുഛ ചാമര ദുലായ 

അപൂർവ്വ ശയ്യായ കൃഷ്ണ സുഖേ നിദ്രാ ജായ 


 (15)

യശോമതി ആജ്ഞാപേയേ ധനിഷ്ഠാ - ആനീതോ 

ശ്രീകൃഷ്ണ - പ്രസാദ രാധാ ഭുൻജേ ഹോയേ പ്രീതോ 


 (16)

ലളിതാദി സഖീ - ഗണ അവശേഷ പായ 

മനേ മനേ സുഖ രാധാ കൃഷ്ണ ഗുണ ഗായാ 

     

 (17)

ഹരിലീല ഏക്മാത്ര ജാഹാര പ്രമോദ 

ഭോഗാരതി ഗായേ ഠാക്കൂർ ഭക്തിവിനോദ 


ജയ ഗോവിന്ദ ഗോവിന്ദ ഗോപാല 

ഗോപാലാ കൃഷ്ണ നന്ദ ദുലാല 

നന്ദ ദുലാല കൃഷ്ണ യശോദ ദുലാല 

യശോദ ദുലാലാ കൃഷ്ണ ശചി ദുലാല 

ശചി ദുലാല കൃഷ്ണ ഗൗര ഗോപാല 

ജയ ഗോവിന്ദ ഗോവിന്ദ ഗോപാല 


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ



ഭോഗ ആരതി - വിവർത്തനം 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



 (1) 

ഭക്തരോട് എല്ലായ്പ്പോഴും കാരുണ്യവാനും പ്രമോദാരനുമായ ശ്രീ ഗൗരഹരിയെ ആരാധിക്കൂ. വ്രജത്തിൽ കളിച്ചുവളർന്ന് വ്രജഗൃഹങ്ങളിൽനിന്ന് വെണ്ണ മോഷ്ടിക്കുകയും നന്ദ മഹാരാജാവിന്റേയും യശോദാമാതാവിന്റെയും ഹൃദയം  കവർന്ന സാക്ഷാൽ ഭഗവാൻ കൃഷ്ണൻ തന്നെയാണ് ശ്രീ ഗൗര ഹരി. 

 (2) 

മാതാവായ യശോദ കൃഷ്ണനെ വിളിക്കുന്നു. എന്റെ ഉണ്ണീ ദാമോദരാ നേരം വളരെ വൈകിയിരിക്കുന്നു . ഭോജനമുറി യിലേക്ക് വേഗത്തിൽ വന്ന് നിന്റെ അമൃതേത്തു കഴിക്കൂ. 

 (3) 

ഗോവർദ്ധനഗിരി ഉയർത്തിയ കൃഷ്ണൻ നന്ദമഹാരാജാവിന്റെ നിർദ്ദേശപ്രകാരം ജേഷ്ഠനായ ബലരാമനോടും മറ്റു പശുപാലകഗോപാലന്മാരോടും കൂടി അമൃതേത്തിനായി നിരനിരയായി ഇരിക്കുന്നു. 

 (4) 

ഭോജനമന്ത്രങ്ങൾക്കുശേഷം അവർ ബലദായകമായ ഇലക്കറികളും വറുത്ത ഉപ്പേരികളും ചണച്ചെടിയുടെ ഇലകളാൽ തയ്യാറാക്കിയ സ്വാദിഷ്ടമായ പച്ചടിയും വാഴക്കുടപ്പൻ കൊണ്ടുണ്ടാക്കിയ തോരനും കഴിക്കുന്നു. യശോദ മാതാവ് അവർക്കിഷ്ടമുള്ള മധുരമുള്ള മത്തങ്ങയും വിവിധതരം പഴങ്ങളും വിളമ്പുന്നു. തിളപ്പിച്ച പാലിൽ പരിപ്പ് ചേർത്ത് നിർമ്മിച്ച സമചതുരാകൃതിയിലുള്ള കേക്കുകളും മധുരത്തൈരും പാലിൽ പഴസത്ത് ചേർത്ത് തയ്യാറാക്കിയ പാനീയങ്ങളും നൽകുന്നു. 

 (5) 

പിന്നീടവർ തുവരപരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവ ചേർത്തുണ്ടാക്കിയ ചപ്പാത്തിയും രസബോളിയും ചോറും നെയ്യും ഭക്ഷിക്കുന്നു. അതിനുശേഷം പാലിൽ പഞ്ചസാരയും എള്ളും പേർത്തുണ്ടാക്കിയ കേക്ക്, അരിപൊടി പാലിൽ വേവിച്ചുണ്ടാക്കിയ കേക്ക്, പാൽപായസം എന്നിവയും ഭുജിക്കുന്നു.

 (6) 

കർപ്പൂരം ചേർത്തതിനാൽ വളരെ സ്വാദിഷ്ഠമായ കടുംപായസം, അമൃതുപോലുള്ള വെണ്ണക്കട്ടികൾ, വാഴപഴങ്ങൾ എന്നിവയും വാളൻപുളി, നാരങ്ങ, മധുരനാരങ്ങ, മാതളനാരകം തുടങ്ങിയ ഫലങ്ങൾ ചേർത്തുണ്ടാക്കിയ പന്ത്രണ്ട്തരം പുളിങ്കറികളും യശോദ അവർക്ക് വിളമ്പുന്നു. 

 (7) 

മധുരമുള്ള ഗോതമ്പ് പൊടിയിൽ തയ്യാറാക്കിയ നെയ് പൂരട്ടിയ പൂരികൾ, പഞ്ചസാരലായനിയിൽ അരിയും പരിപ്പും ചേർത്തുണ്ടാക്കിയ ലഡു, ജിലേബി, ബോളി എന്നിവയെല്ലാം അത്യധികം കൊതിച്ചുയോടെ കൃഷ്ണൻ സേവിച്ചു.

 (8) 

രാധാറാണി തയ്യാറാക്കിയ ചോറും കറികളും മധുരപലഹാരങ്ങളും കേക്കുകളും കൃഷ്ണൻ അത്യാനന്ദത്തോടെയും ആമോദത്തോടെയും ഭുജിക്കുന്നു. 

 (9) 

കൃഷ്ണന്റെ ചങ്ങാതിയും ലഡുപ്രിയനും തമാശക്കാരനുമായ ബ്രാഹ്മണബാലൻ മധുമംഗള സ്നേഹിതരുടെ ലഡു തഞ്ചത്തിലും തന്ത്രത്തിലും സ്വന്തം വായിലാക്കുന്നു. ഓരോ ലഡു ഭക്ഷിക്കുമ്പോഴും ഹരിബോൽ ഹരിബോൽ എന്നുച്ചത്തിൽ കീർത്തിച്ച് കക്ഷത്തിൽ കൈവച്ചമർത്തി ശബ്ദമുണ്ടാക്കുന്നു. 

(10) 

രാധാറാണിയേയും മറ്റു ഗോപികളേയും കടക്കണ്ണാൽ കടാക്ഷിച്ച് കൃഷ്ണൻ മാതൃഭവനത്തിലിരുന്ന് യശോദ മാതാവ് നൽകിയ ഭക്ഷണം അതീവതൃപ്തിയോടെ ഭക്ഷിക്കുന്നു. 

 (11) 

ഉച്ചയൂണിനുശേഷം കൃഷ്ണൻ പനിനീർ ചേർത്തസുഗന്ധജലം കുടിക്കുകയും അതിനുശേഷം ബാലകന്മാർ ഓരോരുത്തരും നിരനിരയായി നിന്ന് കൈയും മുഖവും കഴുകുന്നു. 

 (12) 

കൈയ്യും മുഖവും ശുചിയാക്കിയ ഗോപാലബാലന്മാർ അതിനിർവൃതിയോടെ ഭഗവാൻ ബാലരാമനൊപ്പം വിശ്രമിക്കുന്നു. 

 (13) 

പശുപാലകബാലന്മാരായ ജാബൂലനും രസാലനും ചേർന്ന് കൃഷ്ണന് ഇരട്ടിമധുരവും സുഗന്ധദ്രവ്യങ്ങളും ചേർത്തു ചുരുട്ടിയ വെറ്റിലത്തളിർ നൽകി. ആ മധുരതാംബൂലം ചവച്ച് കൃഷ്ണൻ ആമോദത്തോടെ ഉറങ്ങാൻ കിടന്നു. 

 (14) 

അത്യന്തം സുന്ദരമായ സപ്രമഞ്ചകട്ടിലിൽ വിശ്രമിക്കുന്ന കൃഷ്ണന് സന്തോഷം ഉളവാക്കുവാൻ ദാസനായ വിശാലാക്ഷൻ മയിൽപീലികൊണ്ടുള്ള ആലവട്ട വിശറിയാൽ വീശുന്നു. 

 (15) 

യശോദ മാതാവിന്റെ നിർദ്ദേശപ്രകാരം ധനിഷ്ഠ എന്ന ഗോപിക കൃഷ്ണന്റെ ഭക്ഷണത്തളിക കൊണ്ടുവരികയും അതിൽ മിച്ചമുള്ള ഭക്ഷണം രാധാറാണി അമൃതെന്നപോലെ ആമോദത്തോടെ കഴിക്കുന്നു. 

 (16) 

കൃഷ്ണന്റെ ഭക്ഷണത്തളികയിൽ അവശേഷിച്ച ഭക്ഷണത്തരികൾ ലളിതാദേവിയും മറ്റു ഗോപികന്മാരും കവർന്നെടുത്തു കഴിച്ചതിനുശേഷം അവർ കൃഷ്ണന്റേയും രാധാറാണിയുടെയും മഹിമകൾ ആഹ്ളാദത്തോടെ പാടിയാടുന്നു. 

 (17) 

ഭഗവാൻ ശ്രീഹരിയുടെ ലീലകളിൽ മാത്രം ആനന്ദം കണ്ടെത്തുന്ന ശ്രീല ഭക്തിവിനോദ റാക്കൂർ ആനന്ദകരമായ ഭോഗാരതി കീർത്തനം ചെയ്യുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more