ഗൗര ആരതി


(1)

കിബാ ജയ ജയ ഗൗരാചാന്ദേർ ആരതി കോ ശോഭാ 

ജാഹ്നവീ തട വനേ ജഗ മന ലോഭാ


(2)

കിബാ ദക്ഖിണേ നിതായ് ചാന്ദ്, വാമേ ഗദാധര 

നികടേ അദ്വൈത, ശ്രീനിവാസ ഛത്ര - ധര 


(3)

കിബാ ബൊസിയാഛേ ഗൗരാചാന്ദ് രത്ന - സിംഹാസനേ 

ആരതി കൊരേൻ  ബ്രഹ്മാ - ആദിദേവ - ഗണേ 


(4)

കിബാ നരഹരി - ആദി കൊരി ചാമര ദുലായ 

സഞ്ജയ - മുകുന്ദ - വാസു - ഘോഷ് - ആദി ഗായ 


(5)

കിബാ ശംഖ ഭാജേ ഘണ്ടാ ഭാജേ ഭാജേ കരതാള 

മധുര മൃദംഗ ഭാജേ പരമ രസാല 


(6)

കിബാ ബഹു കോടി ചന്ദ്ര ജീനി വദന ഉജ്ജ്വല 

ഗള -ദേശ വനമാലാ കൊരെ ത്ഡമാല


(7)

കിബാ ശിവ - ശുക - നാരദ പ്രേമേ ഗദ് - ഗദ 

ഭക്തി വിനോദ ദേഖേ ഗൗരാര സംപദാ





ജയ ഗൗരനിതായ് ജയ ഗൗരനിതായ്

ജയ ഗൗരനിതായ് ജയ ഗൗരനിതായ്


നിതായ് ഗൗര ഹരിബോൽ ഹരിബോൽ

ഹരിബോൽ നിതായ് ഗൗര ഹരിബോൽ




ഗൗര ആരതി - വിവർത്തനം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


(1) ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ മനോഹരമായ ആരതിക്ക് എല്ലാ സ്തുതികളും! ഗംഗാതീരത്തെ നികുഞ്ജങ്ങളിൽ നടക്കുന്ന ഈ ആരതി  പ്രപഞ്ചത്തിലെ എല്ലാ ജീവരാശികളുടേയും മനസ്സിനെ ആകർഷിക്കുന്നു. 


(2) ശ്രീ ചൈതന്യത്തിന്റെ വലതു വശത്ത് നിത്യാനന്ദ പ്രഭുവും, ഇടതു വശത്ത് ഗദാധര പ്രഭുവും, സമീപത്ത് അദ്വൈതനും, മഹാപ്രഭുവിന് കുടചൂടിക്കൊണ്ട് ശ്രീവാസ റാക്കുറും സ്ഥിതി ചെയ്യുന്നു. 


(3) രത്ന സിംഹാസനത്തിൽ ഇരിക്കുന്ന ശ്രീചൈതന്യന്, ബ്രഹ്മാവ് തുടങ്ങിയുള്ള ദേവന്മാർ ആരതി നിർവ്വഹിക്കുന്നു. 


(4) നരഹരി സർകാരനും, മറ്റ് സഹവാസികളും ശ്രീ ചൈതന്യന്, ചാമരം വീശുന്നു. സത്ത്ജയ പണ്ഡിത, മുകുന്ദ ദത്ത, വസുഘോഷ തുടങ്ങിയ ഭക്തന്മാർ മധുരതരമായ കീർത്തനം ആലപിക്കുന്നു. 


(5) ശംഖുകൾ, മണികൾ, കരതാളങ്ങൾ എന്നിവ ശബ്ദിക്കുന്നു. മധുരതരമായ മൃദംഗ ശബ്ദം മുഴങ്ങുന്നു. ഈ കീർത്തനം അത്യന്തം ആസ്വാദ്യകരമാണ്. 


(6) മഹാപ്രഭുവിന്റെ മുഖത്തെ അത്യുജ്ജ്വല ശോഭ, കോടിക്കണക്കിന് ചന്ദ്രന്മാരെ വെല്ലുന്നതാണ്. അദ്ദേഹം കഴുത്തിലണിഞ്ഞിരുന്ന വനപുഷ്പമാല്യം ജ്വലിക്കുന്നു. 


(7) അവിടെ സന്നിഹിതരായിരുന്ന ശിവൻ, ശുക ദേവ ഗോസ്വാമി, നാരദമുനി എന്നിവർക്ക് ആത്മീയാനന്ദത്താൽ കണ്ഠമിടറി. ഇപ്രകാരം ഭക്തിവിനോദ് റാക്കുർ, ശ്രീ ചൈതന്യന്റെ മഹിമാനങ്ങളെ കാണുന്നു. 



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more