രാധേ ജയ ജയ മാധവ ദയിതേ
ഗോകുല-തരുണീ മണ്ഡല-മഹിതേ
ദാമോദര രതി വർദ്ധന വേഷേ
ഹരി നിഷ്കുട വൃന്ദാ വിപിനേശേ
വൃഷഭാനുദധീ നവ-ശശിലേഖേ
ലളിതാ സഖി ഗുണ രമിത വിശാഖേ
കരുണാം കുരുമയി കരുണാ ഭരിതേ
സനക സനാതന വർണ്ണിത ചരിതേ
വിവർത്തനം
ഭഗവാൻ മാധവന്റെ പ്രേമഭാജനമായ രാധിക ഗോകു ലത്തിലെ യുവതരുണികളാൽ ആരാധിക്കപ്പെടുന്നവള നിനക്ക് എല്ലാ സ്തുതികളും നിനക്ക് എല്ലാ സ്തുതികളും ഭഗവാൻ ദാമോദരന്റെ പ്രേമത്തെ വർദ്ധിപ്പിക്കുമാറ് നിന്നെ അലങ്കരിക്കുന്നു. നിനക്ക് എല്ലാ സ്തുതികളും ഗേ വാൻ ഹരിയുടെ ആനന്ദനികുഞ്ജങ്ങളായ വൃന്ദാവനത്തിന്റെ രാജ്ഞിയായ അല്ലയോ രാധി വൃഷഭാനുവിന്റെ സമുദ ത്തിൽനിന്നും ഉദിച്ചുയർന്ന ചന്ദ്രികേ! ലളിതയുടെ സഖിയേ കൃഷ്ണനോടുള്ള വിശ്വസ്തത, പ്രേമം, കാരുണ്യം തുടങ്ങിയ അത്ഭുത ഗുണങ്ങളാൽ നീ വിശാഖയെ നിന്റെ വിശ്വസ്ത യാക്കുന്നു. അല്ലയോ കരുണാസമുദ്രമാ നിന്റെ അതീന്ദ്രിയ ഗുണങ്ങൾ സനകൻ, സനാതനൻ തുടങ്ങിയ ശ്രേഷ്ഠ ഋഷി വര്യന്മാരാൽ വർണ്ണിക്കപ്പെടുന്നു. അല്ലയോ രാധിക, എന്നിൽ കാരുണ്യം ചൊരിഞ്ഞാലും
Comments
Post a Comment