തേളും സാധുവും

ഒരിക്കൽ ഒരു സാധു ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഭഗവാന്റെ നാമങ്ങൾ ജപിക്കുന്നതിനും ചെയ്തു തരുന്ന എല്ലാത്തിനും ഭഗവാനോട് നന്ദി പറയുന്നതിനായും അദ്ദേഹം സമയം ചെലവഴിച്ചു. സഞ്ചരിക്കുന്ന വഴിയുടെ കുറുകെയായിട്ടുണ്ടായിരുന്ന ഒരു കിണറ്റിൽ നിന്ന് വെള്ളം കുടിക്കാൻ അദ്ദേഹം തീരുമാനിച്ചു.


സാധു കിണറിനു മുകളിലൂടെ ഉള്ളിലേക്ക് കുനിഞ്ഞു നോക്കിയപ്പോൾ ഒരു തേൾ കിണറ്റിൽ വീണുപോയതായി അദ്ദേഹത്തിൻ്റെ ശ്രദ്ധിയിൽ പെട്ടു. "ഞാൻ തേളിനെ സഹായിക്കണം, അല്ലെങ്കിൽ അത് വെള്ളത്തിൽ മുങ്ങിപ്പോകും," ദയാലുവായ സാധു കരുതി. അദ്ദേഹം തൻ്റെ കൈയിൽ കുറച്ച്  വെള്ളം എടുത്ത്  കിണറ്റിൽ വീണ തേളിനെ കൈയ്യിൽ ഉയർത്താൻ ശ്രമിച്ചു. എന്നാൽ തേൾ അതിൻ്റെ മൂർച്ചയുള്ള മുള്ള്‌ കൊണ്ട് സാധുവിൻ്റെ കൈയിൽ കുത്തി മുറിവേൽപ്പിച്ചതുനുശേഷം വീണ്ടും വെള്ളത്തിൽ വീണു. വേദന ലഘൂകരിക്കാൻ സാധു കൈ തടവുകയും, പിന്നെ വീണ്ടും അദ്ദേഹം  കിണറിനു മുകളിലൂടെ കുനിഞ്ഞു തൻ്റെ കൈയിൽ കുറച്ച് വെള്ളം എടുത്ത്  കിണറ്റിൽ വീണ തേളിനെ പുറത്തെടുക്കാൻ ശ്രമിച്ചു


തേളിനെ രക്ഷിക്കാൻ അദ്ദേഹം വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ തേൾ ഓരോ തവണയും അദ്ദേഹത്തെ കുത്തുകയായിരുന്നു. ഓരോ തവണയും സാധുവിന്റെ കൈ വേദനകൊണ്ട് പുളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കൈ മുഴുവൻ രക്തസ്രാവവും വീക്കവുമായി, എന്നിട്ടും അദ്ദേഹം തേളിന്റെ ജീവൻ രക്ഷിക്കാൻ  വീണ്ടും വീണ്ടും ശ്രമിച്ചു.


സമീപത്ത്‌ തന്നെ ഒരാൾ ഇതെല്ലാം നോക്കിക്കൊണ്ടിരുന്നിരുന്നു. സംഭവിക്കുന്നതെല്ലാം കണ്ട് അയാൾ സ്തബ്ധനായി. "നന്ദികെട്ട ഈ തേൾ താങ്കളെ കടിച്ചുകൊണ്ടെയിരിക്കുന്നു, താങ്കൾ അതിനെ വീണ്ടും വീണ്ടും രക്ഷിക്കാൻ നോക്കുന്നു. എന്തുകൊണ്ടാണ് താങ്കൾ അതിനെ മുങ്ങിച്ചാവാൻ അനുവദിക്കാത്തത്?" അദ്ദേഹം ചോദിച്ചു. 


ദയാലുവായ സാധു കരുണയോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "തേളിന്റെ സ്വഭാവം കടിക്കുകയെന്നതാണ്," അതിന്റെ സ്വഭാവം ഉപേക്ഷിക്കാൻ അതിന്  കഴിയില്ല. എന്റെ സ്വഭാവം സംരക്ഷിക്കുക എന്നതാണ്, എനിക്കും എന്റെ സ്വഭാവം മാറ്റാൻ കഴിയില്ല ". അങ്ങനെ പറഞ്ഞ് സാധു തേളിനെ വെള്ളത്തിൽ നിന്ന് രക്ഷിച്ചു.


സഹിഷ്ണുതയുടെയും ക്ഷമയുടെയും ഗുണങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ നമുക്ക് മറ്റുള്ളവരെ സേവിക്കാൻ കഴിയും.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more