ഉത്തമനായ യോഗി.



ആത്മൗപമ്യേന സർവത്ര സമം പശ്യതി യോഽർജുന
സുഖം വാ യദി വാദുഃഖം സ യോഗ പരമോ മതഃ

വിവർത്തനം
🍁🍁🍁🍁🍁🍁🍁
അല്ലയോ അർജുനാ, എല്ലാ ജീവികളേയും അവരുടെ സുഖത്തി ലും ദുഃഖത്തിലും തന്നോട് സദൃശനായികണ്ട് സമഭാവനയോടെ വർത്തിക്കുന്നവനാണ് ഉത്തമനായ യോഗി.

ഭാവാർത്ഥം
🍁🍁🍁🍁🍁🍁
കൃഷ്ണാവബോധമുള്ള ഒരാൾ ഉത്തമയോഗിയായിരിക്കും. സ്വാനുഭവം പ്രമാണമാക്കി ഓരോരുത്തരുടേയും സുഖദുഃഖ ങ്ങൾ അയാൾ മനസ്സിലാക്കുന്നു. താനും ഭഗവാനുമായുള്ള ബന്ധം മറന്നുപോകുന്നതാണ് ജീവന് ദുഃഖകാരണം. മനുഷ്യന്റെ സർവ്വകർമ്മ ങ്ങളുടേയും പരമഭോക്താവും സർവ്വഗ്രഹങ്ങളുടേയും ദേശങ്ങളുടേയും ഉടമയും ജീവാത്മാക്കളുടെ ഉറ്റ സുഹൃത്തും കൃഷ്ണൻ തന്നെയെന്ന് ബോദ്ധ്യമാകുന്നതാണ് സുഖത്തിന്റെ കാരണം. പ്രകൃതിയുടെ തിഗുണങ്ങളാൽ, ഭൗതികപ്രകൃതിയുടെ ഗുണങ്ങളാൽ, ബദ്ധനായ ജീവാ ത്മാവിന്, താനും ഭഗവാനുമായുള്ള ബന്ധം വിസ്മരിക്കുമ്പോഴാണ് മു ന്നു വിധം ഭൗതികദുഃഖങ്ങൾ അനുഭവിക്കേണ്ടിവരുന്നതെന്ന് ഒരുത്ത മയോഗിക്കറിയാം. കൃഷ്ണാവബോധം ആനന്ദകരമെന്നറിവുള്ളതുകൊണ്ട് അയാൾ മറ്റുള്ളവർക്കും അത് പകർന്നുകൊടുക്കാൻ ശ്രമിക്കും. കൃഷ്ണാവബോധവാനാകേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏവ രേയും ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന ഉത്തമയോഗിയത്രേ ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യപ്രവർത്തകൻ. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട സേവകനും അയാൾതന്നെ. ന ച തസ്മാന്മനുഷ്യേഷു കശ്ചിന്മേപ്രിയകൃത്തമഃ (ഭഗവദ്ഗീത 18.69) ഒരു ഭഗവദ്ഭക്തൻ സകല ജീവജാലങ്ങളുടേയും ശ്രേയസ്സിനെ കാംക്ഷിക്കുന്നതുകൊണ്ട് ഏവരുടേയും ഉത്തമ സുഹൃത്താണെന്നും പറയാം. അയാൾ തനിക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവർക്കുകൂടി വേണ്ടിയാണ് യോഗത്തിൽ പൂർണ്ണത നേടാൻ ആഗ്രഹിക്കുന്നത്. അതിനാൽ ഉത്തമയോഗിയായിത്തീർന്ന ആ ഭക്തൻ തന്റെകൂടെയുള്ള ജീവാത്മാക്കളിൽ ഈർഷ്യാലുവല്ല. തന്റെ ഉത്കർഷ ത്തിൽ മാത്രം താത്പര്യമുള്ള ഒരു യോഗിക്കും ഭഗവദ്ഭക്തനും തമ്മിൽ വ്യത്യാസമിതാണ്. ധ്യാനത്തിൽ പരിപൂർണ്ണമായി മുഴുകാൻവേണ്ടി വിജനസ്ഥലത്തുപ്പോകുന്ന ഒരു യോഗി, ഏവർക്കും കൃഷ്ണാവബോധമുള്ളവനാക്കാനായി ആവുന്നത്ര യത്നിച്ചുപോരുന്ന ഒരു ഭക്തന്നെപ്പോലെ പരിപൂർണ്ണനാകുന്നില്ല.


( ശ്രീല പ്രഭുപാദർ / ഭഗവദ് ഗീതാ യഥാരൂപം 6.32)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more