രാധാറാണിയോടുള്ള പ്രാർത്ഥന


നമ്മൾ പലരും രാധാറാണിയോട് പ്രാർത്ഥിക്കുന്നു കാരണം അവർ കൃഷ്ണൻ്റെ ഹ്ലാദിനി ശക്തിയാണ്. "കൃഷ്ണൻ" എന്ന വാക്കിൻ്റെ അർത്ഥം സർവ്വാകർഷകൻ എന്നാണ്, പക്ഷേ രാധാറാണി കൃഷ്ണനെ ആകർഷിക്കും വിധം അത്രയ്ക്കും  മഹനീയയാകുന്നു. കൃഷ്ണൻ എല്ലായ്പ്പോഴും എല്ലാവരെയും ആകർഷിക്കുകയും, രാധാറാണി കൃഷ്ണനെ ആകർഷിക്കുകയും ചെയ്യുന്നുവെങ്കിൽ, എങ്ങനെയാണ് ശ്രീമതി രാധറാണിയുടെ സ്ഥാനം നമ്മൾ സങ്കൽപ്പിക്കുക? നമ്മൾ വിനയപൂർവ്വം മനസ്സിലാക്കാൻ ശ്രമിക്കുകയും,ഇങ്ങനെ പറഞ്ഞുകൊണ്ട് നമ്മുടെ പ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്യണം. "രാധാറാണി, അവിടുന്ന് കൃഷ്ണന് വളരെ പ്രിയപ്പെട്ടവളാണ്.   അവിടുന്ന് വൃഷഭാനു രാജാവിന്റെ പുത്രിയും കൃഷ്ണന്റെ പ്രിയഭാജനവുമാകുന്നു. ഞങ്ങൾ അവിടുത്തേക്ക് ഞങ്ങളുടെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു." രാധാറാണി കൃഷ്ണന് വളരെ പ്രിയപ്പെട്ടവളാണ്, രാധാറാണിയുടെ കാരുണ്യത്തിലൂടെ നാം കൃഷ്ണനെ സമീപിച്ചാൽ നമുക്ക് അദ്ദേഹത്തെ എളുപ്പം പ്രാപിക്കാനാകും. രാധാറാണി  ഒരു ഭക്തനെ ശുപാർശ ചെയ്യുകയാണെങ്കിൽ, അവൻ എത്രതന്നെ ബുദ്ധിശൂന്യനാണെങ്കിലും,  കൃഷ്ണൻ ഉടനെ തന്നെ അവനെ സ്വീകരിക്കുന്നു.


( ആരോഹണം 5 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more