അവ്യയനായ ഭഗവാനെ ഈ ലോകം അറിയാത്തതെന്ത് കൊണ്ട് ?

 


ത്രിഭിർഗുണമയൈർഭാവൈരേഭിഃ സർവമിദം ജഗത്

മോഹിതം നാഭിജാനാതി മാമേദ്യഃ പരമവ്യയം


    

   തിഗുണങ്ങളാൽ (സത്ത്വം, രജസ്സ്, തമസ്സ്) വ്യാമോഹിതമായ ഈ ലോകം ഇവയ്ക്കതീതനും അവ്യയനുമായ എന്നെ അറിയുന്നില്ല.


 പ്രകൃതിയുടെ ത്രിഗുണങ്ങളാൽ വശീകരിക്കപ്പെട്ടതാണ് ഈ ലോകം. അങ്ങനെ ത്രിഗുണങ്ങളാൽ വ്യാമോഹത്തിൽപ്പെട്ടവർക്ക്, ശ്രീകൃഷ്ണൻ ഈ ഭൗതികപ്രകൃതിക്ക് അതീതനും സർവ്വേശ്വരനുമാണ് എന്ന് അറിഞ്ഞുകൂടാ.


      പ്രകൃതിക്കധീനനായ ഓരോ ജീവാത്മാവിനും ഓരോ വിധത്തിലുള്ള ശരീരാകൃതിയും പ്രത്യേക രീതിയിലുള്ള മാനസികവും ശാരീരികവുമായ പ്രവർത്തനങ്ങളും ഉണ്ട്. ഈ മൂന്നു ഭൗതികഗുണങ്ങളിൽ പ്രവർത്തിക്കുന്ന നാലു വിഭാഗം മനുഷ്യരുണ്ട്. സത്ത്വഗുണം മാത്രമുള്ള വരെ ബ്രാഹ്മണരെന്ന് വിളിക്കുന്നു. പൂർണ്ണമായും രജോഗുണത്തിലു ള്ളവരെ ക്ഷത്രിയരായും രജസ്തമോഗുണങ്ങൾക്കധീനരായവരെ വൈശ്യരായും, വെറും തമോഗുണം മാത്രമുള്ളവരെ ശുദ്രരായും വിളിച്ചുപോരുന്നു. അവരിലും താഴേയ്ക്കിടയിലുള്ളവർ മൃഗങ്ങളോ മൃഗപ്രായരേ ആണ്. എന്നാൽ ഇവയൊന്നും സ്ഥിരമല്ല. നാം ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ആരുമാകട്ടെ, ഈ ജീവിതം ക്ഷണികമാണ്. മാത്രമല്ല അടുത്ത ജന്മത്തിൽ ആരാവാൻപ്പോകുന്നു എന്നറിയാനും വയ്യ. എന്നിട്ടും മായാശക്തിക്ക് വശംവദരായി നമ്മൾ സ്വയം ദേഹാത്മഭാവന കൈക്കൊണ്ട് അമേരിക്കൻ, ഇന്ത്യൻ, റഷ്യൻ, ബ്രാഹ്മണൻ, ഹിന്ദു, മുസ്ലീം എന്നിങ്ങനെയൊക്കെ വിചാരിക്കുന്നു. ഭൗതികപ്രകൃതിയുടെ തിഗുണങ്ങളിലകപ്പെട്ടുപോവുകയാൽ ഇവയ്ക്കെല്ലാം പിന്നിൽ നിൽക്കുന്ന പരമപുരുഷനെ നാം മറന്നുപോകുകയും ചെയ്യുന്നു അതുകൊണ്ടാണ് ത്രിഗുണങ്ങളാൽ വ്യാമോഹിതരായവർ ഭൗതികപശ്ചാത്തലത്തിനു പിന്നിലുള്ള തന്നെ- ഭഗവാനെ, അറിയുന്നില്ലെന്ന് കൃഷ്ണൻ പറയുന്നത്.


   ജീവാത്മാക്കൾ അനേക വിധത്തിലുണ്ട്, മനുഷ്യർ, ദേവന്മാർ മൃഗങ്ങൾ എന്നിങ്ങനെ. അവയിലോരോന്നും ഭൗതികപ്രകൃതിക്കധീനരാണ്; അതീന്ദ്രിയനായ ഭഗവാനെ മറന്നുപോയവരുമാണ്. രാജസ്താ സസ്വഭാവികൾക്ക്, എന്തിന്, സാത്ത്വികന്മാർക്കുപ്പോലും പരമസത്യത്തിന്റെ അവ്യക്തിഗതബ്രഹ്മബോധത്തിനപ്പുറം പോകാൻ കഴിയുന്നില്ല. സൗന്ദര്യം, ഐശ്വര്യം, ജ്ഞാനം, ബലം, യശസ്സ്, ത്യാഗം എന്നിവ തികഞ്ഞ പുരുഷാകാരം പൂണ്ട ഭഗവാന്റെ മുമ്പിൽ അവർ അമ്പരന്നുപോവുകയേയുള്ളൂ. സാത്ത്വികർക്കുപ്പോലും ഭഗവാന്റെ വ്യക്തിഭാവം അറിയാൻ സാധിക്കില്ലെന്നിരിക്കെ, രജസ്തമോധീനർക്ക് അതെങ്ങനെ സാധിക്കും. പ്രകൃതിയുടെ ഈ മൂന്ന് ഗുണങ്ങൾക്കും അതീതമാണ് കൃഷണാവബോധം. കൃഷ്ണാവബോധത്തിൽ സ്ഥിരനിഷ്ഠരായവർ മാത്രമാണ് യഥാർത്ഥത്തിൽ മുക്തി നേടുന്നത്.


ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം അദ്ധ്യായം 7 / ശ്ലോകം 13


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more