കൃഷ്ണാവബോധത്തിൽ മുഴുകി ഭക്തിനിർഭരമായ സേവനത്തിൽ പൂർണ്ണമായ ആനന്ദത്തോടും വിജ്ഞാനത്തോടും കൂടി പ്രവർത്തിക്കലാണ് ബുദ്ധിയോഗമെന്ന് നമുക്ക് മനസ്സിലാക്കാം. ബുദ്ധിയോഗ സിദ്ധാന്തമനുസരിച്ച് ഭഗവാന്റെ സംതൃപ്തിക്കുവേണ്ടി മാത്രം പ്രവർ ത്തിക്കുന്ന ഒരാൾക്ക് ആ തൊഴിൽ എത്രമാത്രം ക്ലേശകരമായിരുന്നാലും ദിവ്യമായ ആനന്ദമനുഭവപ്പെടും. അങ്ങനെയുള്ള ദിവ്യകർമ്മ ത്തിലേർപ്പെടുകയാൽ ഭഗവത്കൃപമൂലം ദിവ്യമായ അറിവുകളെല്ലാം തീവ്രമായ ബാഹ്യശ്രമങ്ങളൊന്നും കൂടാതെ തന്നെ അനായാസേന കൈവരുന്നു. അയാൾ പൂർണ്ണമായും മുക്തനായിത്തീരും. കൃഷ്ണാവ ബോധത്തോടെയുള്ള പ്രവർത്തനവും ഫലേച്ഛമൂലമുള്ള, വിശേഷിച്ച ഭൗതികമായും കുടുംബ സംബന്ധമായുമുള്ള സുഖഭോഗ സിദ്ധിയെ ലക്ഷ്യമാക്കിചെയ്യുന്ന പ്രവൃത്തികളും തമ്മിൽ വളരെ വ്യത്യാസമുണ്ട്. അതിനാൽ നമ്മുടെ കർമ്മത്തിന്റെ അതീന്ദ്രിയ ഗുണമത്രേ ബുദ്ധിയോഗം
(ഭാവാർത്ഥം/ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം രണ്ട് / ശ്ലോകം 39)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
Comments
Post a Comment