ശ്രീമദ്‌ ഭാഗവതം മാനവരാശിയുടെ സംതൃപ്തിഹേതു.

 



    രണ്ട് തരത്തിലുള്ള മനുഷ്യരുണ്ട്. ഭൗതിക ലോകത്തിലും സ്ഥൂല ശരീരത്തിലും അത്യന്തം ആസക്തരായിട്ടുള്ളവരും അതീന്ദ്രിയജ്ഞാനം വളരെയധികം പരമായ ഉന്നത തലത്തിലുള്ള വരും ശ്രീമദ് ഭാഗവതം ഏവർക്കും ഭൗതികവാദികൾക്കും അതീന്ദ്രിയ വാദികൾക്കും ലാളിത്യം പ്രദാനം ചെയ്യുന്നു. ഭഗവാന്റെ യശസ്കരമായ കർമ്മങ്ങളെ സംബന്ധിക്കുന്ന ശ്രദ്ധ വിഷയത്തിൽ, ശ്രവണത്തിലൂടെ ഭൗതികലോകത്തിലും ആദ്ധ്യാത്മികലോകത്തിലും മനുഷ്യർക്ക് സമമൂല്യമുള്ള അനുഗ്രഹം പ്രാപ്തമാക്കാൻ കഴിയും. ഭൗതികവാദികൾ ഭൗതികമായ നിയമങ്ങളിലും അവ എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നതിലും അധികം തൽപരരായിരുന്നു. അത്തരത്തിലുള്ള ഭൗതികമായ വശ്യതയിൽ അവർ അത്ഭുതങ്ങൾ ദർശിക്കുന്നു .എപ്പോഴും ഭൗതികമായ കൃത്രിമ പകിട്ടിൽ അവർ ഭഗവത് മാഹാത്മ്യങ്ങളെ വിസ്മരിക്കുന്നു ഭൗതികമായ പ്രവർത്തനങ്ങളും അവയുടെ അത്ഭുതങ്ങളും എല്ലാം ഭഗവാനാണ് ആരംഭിക്കുന്നതെന്ന് അവർ തീർച്ചയായും അറിഞ്ഞിരിക്കണം. ഒരു ഉദ്യാനത്തിലെ പനിനീർപ്പൂവ് ക്രമേണ അതിൻറെ ആകൃതിയും നിറവും സ്വന്തമാക്കിക്കൊണ്ട് മനോഹരമായിത്തീരുന്നത് അന്ധമായ ഭൗതിക നിയമത്താലാണെന്ന് ബാഹ്യ ദൃശ്യാ തോന്നുമെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയല്ല .ഈ ഭൗതീകമായ നിയമത്തിന് പിന്നിൽ പരമോന്നത ഭഗവാൻറെ സമ്പൂർണ്ണ അവബോധത്തിന്റെ നിർദേശമുണ്ട്. അല്ലാത്തപക്ഷം കാര്യങ്ങൾ അവ്വണ്ണം ക്രമ നിബദ്ധമായി സാക്ഷാത്കരിക്കപ്പെടുകയില്ല. ഒരു ചിത്രകാരൻ ഒരു റോസാപ്പൂവിനന്റെ ചിത്രം പൂർണ ശ്രദ്ധയോടും കലാഭാവത്തോടും കൂടി മനോഹരമായി വരക്കുന്നുണ്ടെങ്കിൽത്തന്നെയും അതിന് ഒരു യഥാർത്ഥ റോസാപ്പൂവിന്റെയത്ര പൂർണ്ണത വരുന്നില്ല .അതാണ് സത്യമെങ്കിൽ ആ സൗന്ദര്യത്തിന് പിന്നിൽ ഒരു ബുദ്ധികേന്ദ്രം ഇല്ലാതെയാണ് ഒരു യഥാർത്ഥ റോസാപ്പൂവ് അതിൻറെ രൂപം കൈക്കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് എങ്ങിനെ പറയാൻ കഴിയും?

ഇത്തരത്തിലുള്ള നിർണയഹേതു ജ്ഞാനമാകുന്നു .സർവ്വവ്യാപിയാകയാൽ പരമപ്രജ്ഞക്ക് സകലതിനേയും ശ്രദ്ധാപൂർവം പരിരക്ഷിക്കാൻ കഴിയുമെന്ന് സൃഷ്ടി-സംഹാരങ്ങളിലൂടെ മുകളിലത്തെ വിവരണത്തിൽ നിന്നും ഒരുവൻ തീർച്ചയായും മനസ്സിലാക്കണം .ഭഗവാൻറെ സർവ്വവ്യാപിത്വത്തെ സംബന്ധിക്കുന്ന പരമാർത്ഥം അതാകുന്നു. എന്നിരുന്നാലും തികഞ്ഞ ഭൗതികവാദികളേക്കാൾ അധികം വിഡ്ഢികളായവർ സ്വയം അതീന്ദ്രിയ വാദികളാണെന്നും അത്തരത്തിലുള്ള പരമ-സർവ്വവ്യാപന ഉപലബ്ധി ഉണ്ടെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും യാതൊരു വിധത്തിലുമുള്ള തെളിവു നൽകുന്നില്ല. അത്തരംവിഡ്ഢികൾക്ക് തൊട്ടടുത്ത ചുമരിന് പിന്നിൽ എന്താണ് നടക്കുന്നത് എന്ന് പോലും അറിയുവാൻ കഴിയുകയില്ല. എന്നിരുന്നാലും അവർ പരമോന്നത ഭഗവാൻറെ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന അവബോധം അവരുടെ ഉടമയിൽ ഉണ്ടെന്ന് കപടമായി അഹങ്കരിക്കുന്നു .ശ്രീമദ് ഭാഗവത ശ്രവണം അവർക്കും ഒരു മഹത്തായ സഹായം തന്നെയാണ് .പരമപ്രജ്ഞയെന്ന് വെറുതെ അവകാശപ്പെടുന്നത് വഴി ഒരുവൻ പരമമായ അറിവുള്ളവനായി ആയിത്തീരുകയില്ല. ലോകത്തിൽ അത്തരത്തിലുള്ള പരമമായ ജ്ഞാനം ഉണ്ടെന്ന് ഒരുവൻ തെളിയിക്കേണ്ടതായിട്ടുണ്ട്. എത്രയായാലും നൈമിഷാരണ്യത്തിലെ ഋഷികൾ സ്ഥൂലഭൗതികവാദികൾക്കും,കപട അതീന്ദ്രിയവാദികൾക്കും അതീതരായിരുന്നതിനാൽ പ്രാമാണികരാൽ സംവാദം ചെയ്യപ്പെട്ടതു പോലെ അവർ വിധം അദ്ധ്യാത്മിക കാര്യങ്ങളിൽ യഥാർത്ഥ സത്യം അറിയുവാൻ സർവ്വദാ അത് അത്യന്തം ഉത്സുകരായിരുന്നു

(ഭാവാർത്ഥം/ശ്രീമദ്‌ ഭാഗവതം 2.10.49,50)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more