ശ്രീ കൃഷ്ണ (പരമദിവ്യോത്തമപുരുഷൻ)



പാശ്ചാത്യ നാടുകളിൽ കൃഷ്ണൻ പോലെയുള്ള ഗ്രന്ഥങ്ങളുടെ പുറം ചട്ട കാണുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യം ഇതാണ്.

ആരാണു കൃഷ്ണൻ? കൃഷ്ണനോടൊപ്പം കാണുന്ന ഈ പെൺകുട്ടി ആരാണ്? പരംപൊരുളായ പരാമാത്മാവണു കൃഷ്ണൻ എന്നാണു പെട്ടെന്നു പറയാവുന്ന മറുപടി . പരമാത്മാവിന് അഥവാ ഭഗവാനു നൽകുന്ന വിവരണം പൂർണമായും യോജിക്കുന്നത് കൃഷ്ണനാണ് എന്നതു തന്നെ കാരണം. മറെറാരു തരത്തിൽ പറഞ്ഞാൽ സർവ്വാത്മനാ ആകർഷണീയനാണു കൃഷ്ണൻ. സർവംകഷമായ ആകർഷകത്വം എന്ന തത്ത്വത്തിനു ബാഹ്യമായി ഭഗവാൻ എന്ന പദത്തിനു മറെറാരർത്ഥമില്ല. ഒരാൾ സർവ്വാത്മനാ ആകർഷണീയനാകുന്നതെങ്ങനെ? ഒന്നാമതായി ധാരാളം സമ്പത്തുളളവൻ പൊതുവെ ആകർഷണീയനാകും. അതുപോലെ തന്നെ ഏറെ ശക്തനായവനും എല്ലാവർക്കും ഇഷ്ടപ്പെട്ടവനാകും. പ്രശസ്തനായവനിലേയ്ക്ക് ആകർഷിക്കപ്പെടാത്തവരാരുണ്ട്? അതുപോലെ തന്നെ ജ്ഞാനിയും, ഒന്നിനോടും ആസക്തി ഇല്ലാത്തവനും സർവ്വഥാ ആകർഷണീയരാണ്. അതിനാൽ ഇനി പറയുന്ന കാര്യങ്ങളാൽ ഒരുവൻ ആകർഷണീയനാകുമെന്ന് പ്രായോഗികാനുഭവത്തിൽ നിന്നും വ്യക്തം; 1) ധനം 2) അധികാരം 3) യശസ്സ് 4) സൗന്ദര്യം 5) ജ്ഞാനം 6) വൈരാഗ്യം - ഈ ആറു ഐശ്വര്യങ്ങളും സീമാതീതമായ തോതിലുളളവനെയാണ് ഭഗവാൻ എന്നു പറയുന്നത്. ഇതു പരാശരമുനിയുടെ വിവരണമാണ്.

നാം അനേകം സമ്പന്നരെ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ അനേകം ശക്തന്മാരേയും യശസ്വികളേയും സുന്ദരന്മാരേയും പണ്ഡിതന്മാരേയും ജ്ഞാനികളേയും ഒപ്പം ഭൗതിക നേട്ടങ്ങളിൽ വിരക്തി വന്ന വിരാഗികളേയും കണ്ടിട്ടുണ്ട്. എന്നാൽ മാനവ ചരിത്രത്തിൽ കൃഷ്ണനെപ്പോലെ ഒരേ സമയം തന്നെ സീമാതീതമായ സമ്പത്തും ശക്തിയും യശസ്സും സൗന്ദര്യവും ജ്ഞാനവും വൈരാഗ്യവും കൈവന്നിട്ടുള്ള മറെറാരാളെ നാം കണ്ടിട്ടില്ല. 5000 വർഷങ്ങൾക്കു മുമ്പ് ഈ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട ചരിത്ര പുരുഷനാണ് ഭഗവാൻ കൃഷ്ണൻ. ഈ ഭൂമിയിൽ ഒരു സാധാരണ മനുഷ്യനെപ്പോലെ 125 സംവത്സരങ്ങൾ ലീലകളാടിയ അദ്ദേഹത്തിന്റെ സമസ്ത പ്രവർത്തനങ്ങളും അനന്വയങ്ങളായിരുന്നു. പ്രത്യക്ഷപ്പെട്ട നിമിഷം മുതൽ അപ്രത്യക്ഷമായ നിമിഷം വരെയുള്ള അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ലോകചരിത്രത്തിൽ തികച്ചും അദ്വീതീയമായിരുന്നു. അതിനാൽ ഭഗവാൻ എന്നു പറഞ്ഞാൽ നാമെന്താണർത്ഥമാക്കുന്നത് എന്നറിയാവുന്നവരൊക്കെ കൃഷ്ണനെ ഭഗവാനായി അംഗീകരിക്കും. ഭഗവാനു തുല്യം ആരുമില്ല. അദ്ദേഹത്തേക്കാൾ മഹാനായും ആരുമില്ല. ഈശ്വരൻ മഹാനാണ് എന്ന പ്രസിദ്ധമായ ചൊല്ലിൻറ പൊരുളിതാണ്.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more