കരുണാമൂർത്തി

 


ഭഗവദ്ഗീത(9.29)യിൽ ഭഗവാൻ പറയുന്നു. 


സമോഹം സർവ-ഭൂതേഷു ന മേ ദേഷ്യോസ്തി ന പ്രിയ 

യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം


“എനിക്ക് ആരോടും വിദ്വേഷമില്ല, ആരോടും പക്ഷപാതവുമില്ല. ഞാൻ എല്ലാവരോടും തുല്യനാണ്. പക്ഷേ ഭക്തിപൂർവം എനിക്കായി സേവനം ചെയ്യുന്ന ഒരുവൻ എന്റെ സുഹൃത്താണ്, അവൻ എന്നിലധിവസിക്കുന്നു. ഞാൻ അവന്റെയും മിത്രമാണ്. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ നിശ്ചയമായും എല്ലാ ജീവാത്മാക്കളോടും സമഭാവനയിലാണ് വർത്തിക്കുന്നത്. പക്ഷേ ഭഗവാന്റെ പാദപങ്കജങ്ങളിൽ പൂർണ സമർപ്പിതനായ ഒരു ഭക്തൻ അഭക്തനിൽ നിന്ന് വിഭിന്നനാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഭഗവാന്റെ തുല്യമായ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ എല്ലാവർക്കും അവിടുത്തെ പാദപങ്കജങ്ങളിൽ ശരണം തേടാവുന്നതാണെങ്കിലും, അഭക്തന്മാർ അങ്ങനെ ചെയ്യുന്നില്ല, അതുമൂലം അവർ ഭൗതിക പ്രകൃതിയാൽ സൃഷ്ടിക്കപ്പെടുന്ന അനന്തരഫലങ്ങൾ അനുഭവിക്കുന്നു. ചെറിയൊരുദാഹരണത്തിലൂടെ നമുക്കീ യാഥാർത്ഥ്യം ഗ്രഹിക്കാൻ സാധിക്കും. രാജാവ്, അല്ലെങ്കിൽ ഭരണകൂടം എല്ലാ പൗരന്മാരോടും തുല്യമാണ്. അതുകൊണ്ട് ഭരണകൂടത്തിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹനായ ഒരു പൗരന് ഭരണകൂടം അവ നൽകുന്നു. ഭരണകൂടം പക്ഷപാതം കാട്ടു ന്നുവെന്ന് ഇതിനർത്ഥമില്ല. അധികാരിയിൽ നിന്ന് ആനുകൂല്യങ്ങൾ നേടാൻ കഴിയുന്നത് എങ്ങനെയെന്ന് അറിയാവുന്ന ഒരുവൻ അത് നേടുന്നു, പക്ഷേ ഇതറിയാതെ ആ ആനുകൂല്യങ്ങളെ അവഗണിക്കുന്ന ഒരാൾക്ക് അത് നേടാൻ കഴിയുന്നില്ല. രണ്ടു തരത്തിലുളള ആളുകളുണ്ട് - അസുരന്മാരും ദേവന്മാരും. ദേവന്മാർ പരമോന്നതനായ ഭഗവാന്റെ പദവിയെക്കുറിച്ച് പൂർണമായ അറിവുള്ളവരാണ്. ആയതിനാൽ അവർ അദ്ദേഹത്തെ അനുസരിക്കുന്നു. പക്ഷേ അസുരന്മാർ ഭഗവാന്റെ പരമാധികാരത്തെക്കുറിച്ച് അറിയാമെങ്കിൽപ്പോലും അവർ അദ്ദേഹത്തിന്റെ ആധികാരികതയെ മനഃപൂർവം നിഷേധിക്കുന്നു. അതുകൊണ്ട് ഭഗവാൻ മനുഷ്യജീവിയുടെ മനോഭാവത്തിനനുസരിച്ച് വിവേചനങ്ങളുണ്ടാക്കുന്നു, അല്ലാത്തപക്ഷം അദ്ദേഹം എല്ലാവരോടും തുല്യനാണ്. തന്നെ ശരണം പ്രാപിക്കുന്ന ഒരുവന്റെ എല്ലാ അഭിലാഷങ്ങളും ഒരു കൽപ്പവൃക്ഷത്തപ്പോലെ ഭഗവാൻ സഫലമാക്കുന്നു, പക്ഷേ അദ്ദേഹത്തെ ശരണം പ്രാപിക്കാത്ത ഒരുവൻ സമർപ്പിതാത്മാവിൽ നിന്ന് വിഭിന്നനാണ്. ഭഗവാന്റെ പാദപങ്കജങ്ങളിൽ ശരണം പ്രാപിക്കുന്ന ഒരുവൻ ദേവനോ അസുരനോ എന്നു നോക്കാതെ ഭഗവാൻ അവനെ അനുഗ്രഹിക്കുന്നു.


( ശ്രീമദ് ഭാഗവതം 8 / 23 / 8 / ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more