വാസ്തവത്തിൽ സ്ത്രീ എല്ലായ്പ്പോഴും അവളുടെ ഭർത്താവിനാൽ സംരക്ഷിക്കപ്പെടണം. നാരായണന്റെ നെഞ്ചിൽ വസിക്കുന്ന ഭാഗ്യദേവതയെപ്പറ്റി നമ്മൾ എപ്പോഴും പറയാറുണ്ട്. മറ്റു വാക്കുകളിൽ, ഭാര്യ ഭർത്താവിനാൽ ആലിംഗനബദ്ധയായിരിക്കണം. അപ്രകാരം അവൾ സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യും. ഒരുവൻ അവന്റെ പണവും സ്ഥലങ്ങളും തന്റെ വ്യക്തിപരമായ സംരക്ഷണത്തിൽ സൂക്ഷിക്കുന്നതുപോലെ ഭാര്യയെയും വ്യക്തിപരമായ മേൽനോട്ടത്തിൽ സംരക്ഷിക്കണം. ബുദ്ധി ഹൃദയത്തിലായിരിക്കുന്നതുപോലെ നല്ലവനായ ഒരു ഭർത്താവിന്റെ നെഞ്ചിലായിരിക്കണം അവന്റെ ഭാര്യയുടെ സ്ഥാനം. ഭാര്യാഭർത്താക്കന്മാർ തമ്മിലുളള ശരിയായ ബന്ധം ഇതാണ്. ഒരു ഭാര്യ അതിനാൽ അർധാംഗനി, അഥവാ ഭർത്താവിന്റെ ശരീരത്തിന്റെ പാതിയെന്നു വിളിക്കപ്പെടുന്നു. ഒരുവന് ഒരു കാൽകൊണ്ടോ, ഒരു കൈകൊണ്ടോ, ശരീരത്തിന്റെ ഒരു ഭാഗംകൊണ്ടാ മാത്രം നിലനിൽക്കാനാവില്ല. അവന് രണ്ട് വശങ്ങളും ഉണ്ടായിരിക്കണം. അതുപോലെ പ്രകൃതിയുടെ രീതിപ്രകാരം ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് ജീവിക്കണം. താഴ്ന്ന വർഗങ്ങളിലുള്ള ജീവിതങ്ങളിൽ, പക്ഷികളിലും മൃഗങ്ങളിലും മറ്റും പ്രകൃതിയുടെ ക്രമീകരണത്താൽ മിഥുനങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് കാണാം. അതുപോലെ മനുഷ്യ ജീവിതത്തിലും ദമ്പതികൾ ഒരുമിച്ച് ജീവിക്കുന്നത് ശ്രഷ്ഠമായ മാതൃകയാണ്. ഭവനം ഭക്തിയുതസേവനത്തിനുളള സ്ഥലവും, ഭാര്യ ആചാരപരമായി സ്വീകരിക്കപ്പെടുന്ന പതിവ്രതയുമായിരിക്കണം. ഇപ്രകാരമായാൽ ഒരുവന് കുടുംബത്തിൽ സന്തോഷപൂർവം ജീവിക്കാൻ കഴിയും.
( ശ്രീമദ് ഭാഗവതം 4/26/17/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
Comments
Post a Comment