ആതിഥ്യമര്യാദ

 



ശ്രീമദ് ഭാഗവത ശിക്ഷ


ആതിഥ്യമര്യാദ


അതിഥികളെ സ്വീകരിക്കുന്നതിനുള്ള നിയമമെന്താണ് ശ്രീമദ് ഭാഗവതത്തിൽ നിന്ന് പഠിക്കാം


ഒരു ശത്രുവാണ് വീട്ടിൽ അതിഥിയായി വരുന്നതെങ്കിൽപ്പോലും, അവനെ എല്ലാവിധ ആതിഥ്യമര്യാദകളോടും കൂടി സ്വീകരിക്കണമെന്ന് വേദാനുശാസന ധർമസംഹിതകളിൽ ആതിഥോപചാര ധർമാനുസാരത്വത്തിൽ പറഞ്ഞിരിക്കുന്നു. താൻ ശത്രുഭവനത്തിലാണ് ആഗതനായിരിക്കുന്നതെന്ന പ്രതീതി അവന് (ശത്രുവിന്) അനുഭവപ്പെടാനുള്ള യാതൊരു വിധ സാഹചര്യവും, അഥവാ പെരുമാറ്റവും നമ്മുടെ ഭാഗത്തുനിന്നും നിശ്ചയമായും ഉണ്ടാകരുത്. ശ്രീകൃഷ്ണ ഭഗവാൻ, അർജുനനോടും, ഭീമ സേനനോടും കൂടി മഗധയിൽ ജരാസന്ധനെ സന്ദർശിക്കാൻ പോയപ്പോൾ, ബഹുമാന്യരായ തൻ്റെ ശത്രുക്കളെ രാജാവ് ജരാസസൻ രാജകീയമായ സ്വീകരണം നൽകി ആദരിച്ചു. അതിഥിയായ  ഭീമസേനന് ജരാസന്ധനുമായി യുദ്ധത്തിലേർപ്പെടേണ്ടിവന്നെങ്കിൽ തന്നെയും, അവർക്ക് ഗംഭീരമായ സ്വീകരണമാണ് ജരാസന്ധൻ നൽകി യത്. രാത്രിയിൽ അവർ അതിഥികളെയും, മിത്രങ്ങളെയും പോലെ ഒരുമിച്ചുകൂടിയെങ്കിലും, പിറ്റേന്ന് പകൽ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട്, അഥവാ വെല്ലുവിളിച്ചുകൊണ്ട്, സ്വജീവനെ അപായപ്പെടുത്തിക്കൊണ്ട് അവർ യുദ്ധത്തിലേർപ്പെട്ടു. ആതിഥോപചാരപൂർവമായ ധർമാനുസാരത്വം ഇവ്വിധത്തിലാകുന്നു. അതിഥിക്ക് യാതൊന്നും നൽകാൻ കഴിവില്ലാത്ത ദരിദ്രൻ ഇരിക്കാൻ ഒരു പുൽപ്പായും, കുടിക്കാൻ ജലവും, മധുര ഭാഷണങ്ങളും നൽകിയാൽത്തന്നെ അത് ധാരാളമാണെന്ന് ആതിഥോപചാര ധർമാനുസാരത്വം അനുശാസിക്കുന്നു. ആകയാൽ, ഒരു അതിഥിയെ സ്വീകരിക്കുന്നതിന് - മിത്രമായാലും, ശത്രുവായാലും ശരി - അതിന് യാതൊരു ചെലവുമില്ല. അത് വെറും ശ്രേഷ്ഠമായ, അഥവാ പ്രശംസാർഹമായ ആചാരങ്ങളുടെ പ്രശ്നം മാത്രമാണ്. (ശ്രീമദ് ഭാഗവതം 1.18.28 / ഭാവാർത്ഥം )


തന്റെ മരണക്കിടക്കയിൽ സമ്മേളിച്ച ശക്തരായ ഋഷിമാരെ പ്രപഞ്ചത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സ്വീകരിച്ച ഭീഷ്മദേവൻ അതിഥികളെ സ്വീകരിച്ചതിന് മറ്റൊരു ഉദാഹരണമുണ്ട്.


പന്ത്രണ്ട് മഹത് പ്രാമാണികന്മാരിൽ ഒരാളാണ് ഭീഷ്മ ദേവൻ. ആകയാൽ, തന്റെ മരണശയ്യക്ക് സമീപം ഒത്തുചേർന്ന ലോകത്തിന്റെ നാനാഭാഗത്തുള്ള എല്ലാ ശക്തിമത്തായ ഋഷിമാരെയും അദ്ദേഹത്തിന് സ്വീകരിച്ച് സ്വാഗതമരുളാൻ കഴിഞ്ഞു. ഭവനത്തിലോ, സാധാരണ ആരോഗ്യാവസ്ഥയിലോ അല്ലാതിരുന്നതിനാൽ അപ്പോൾ അദ്ദേഹം അവരെ സ്വീകരിച്ച് സ്വാഗതമരുളാൻ ശാരീരികമായി കഴിവില്ലാത്തവനായിരുന്നു. എന്നാൽ, ശരിയായ ചിന്താഗതിയിലുള്ള പ്രവർത്തനങ്ങളിൽ തികച്ചും യോഗ്യനായിരുന്നതിനാൽ, ഹൃദയംഗമമായ ചേഷ്ടകളിലൂടെ മധുരമായി സംസാരിക്കാൻ അദ്ദേഹത്തിനു സാധിച്ചുവെന്നു മാത്രമല്ല, എല്ലാവരും ഉചിതമാംവിധം സ്വീകരിക്കപ്പെടുകയും ചെയ്തു. ശാരീരിക പ്രവർത്തനം, മനസ്സ്, വാക്ക് എന്നിവയാൽ ഒരാൾക്ക് സ്വകർത്തവ്യനിർവഹണത്തിന് സാധ്യമാകുന്നു. അവരെ അനുയോജ്യമായ സ്ഥലത്ത് എപ്രകാരം വിനിയോഗിക്കണമെന്ന് അദ്ദേഹത്തിന് ശരിക്കുമറിയാം. ആകയാൽ, ശാരീരികമായി തയ്യാറല്ലെങ്കിലും, അവരെ സ്വീകരിക്കാൻ അദ്ദേഹത്തിന് യാതൊരു വിഷമവുമുണ്ടായില്ല. (ശ്രീമദ് ഭാഗവതം 1.9.9 / ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more