എൺപത്തിനാല് ലക്ഷം തരം ജീവി വർഗങ്ങൾ



ഏയ്ത ബ്രഹ്മാണ്ഡ ഭരി' അനന്ത ജീവിഗണ

ചൗരാശീ ലക്ഷ യോനിതേ കരയേ ഭ്രമണ



വിവർത്തനം


“ഈ ബ്രഹ്മാണ്ഡത്തിൽ 84,00,000 ജീവി വർഗങ്ങളിലായി എണ്ണമറ്റ ജീവസത്തകളുണ്ട്, അവയെല്ലാം ഈ വിശ്വപ്രപഞ്ചത്തിൽ അലഞ്ഞു തിരിയുന്നു.


ഭാവാർത്ഥം


ഈ ഗ്രഹത്തിൽ മാത്രമേ ജീവസത്തകളുള്ളൂവെന്ന് കരുതുന്ന ശാസ്ത്രജ്ഞന്മാരെന്നും തത്ത്വജ്ഞാനികളെന്നും വിളിക്കപ്പെടുന്നവർക്കുള്ള ഒരു വെല്ലുവിളിയാണിത്. ശാസ്ത്രജ്ഞന്മാരെന്ന് പറയപ്പെടുന്നവർ ചന്ദ്രനിൽ പോകുന്നു, അവർ അവിടെ ജീവനില്ലെന്ന് പറയുകയും ചെയ്യുന്നു. ഇത് ശ്രീചൈതന്യ മഹാപ്രഭുവിന്റെ വചനങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഈ വിശ്വപ്രപഞ്ചത്തിൽ എല്ലായിടത്തും 84,00,000 ജീവിവർഗങ്ങളിലായി എണ്ണമറ്റ ജീവസത്തകളുണ്ടെന്ന് അവിടുന്ന് പറയുന്നു. ജീവസത്തകൾ സർവഗതം ആണെന്ന് ഭഗവദ്ഗീത (2.24) പറയുന്നു. അവയ്ക്ക് എവിടെ വേണമെങ്കിലും പോകാൻ സാധിക്കും എന്നാണ് ഇതിനർഥം. ജീവസത്തകൾ ഭൂമിയിലും, ജലത്തിലും, വായുവിലും, അഗ്നിയിലും, ശൂന്യാകാശത്തിലും നിലനിൽക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. അപ്രകാരം എല്ലാത്തരം ഭൗതിക പദാർഥങ്ങളിലും ജീവസത്തകളുണ്ട്. സമഗ്ര ഭൗതിക പ്രപഞ്ചവും ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ടതിനാൽ, എങ്ങനെ ഒരു ഗ്രഹത്തിൽ മാത്രം ജീവനുണ്ടായിരിക്കുകയും മറ്റുള്ളവയിൽ ഇല്ലാതിരിക്കുകയും ചെയ്യും? അത്തരമൊരു വിഡ്ഢിത്തം വൈദിക വിദ്യാർഥികൾ ഒരിക്കലും അംഗീകരിക്കുകയില്ല. ഓരോ ഗ്രഹത്തിലും - അവ ഭൂമി, ജലം, അഗ്നി, വായു എന്നിവകളാൽ നിർമിക്കപ്പെട്ടതാണെങ്കിലും അല്ലെങ്കിലും ജീവസത്തകളുണ്ടെന്ന് വൈദിക സാഹിത്യങ്ങളിൽ നിന്ന് നാം മനസിലാക്കുന്നു. ഈ ജീവസത്തകൾക്ക് ഭൂമിയിൽ കാണുന്ന ജീവികളുടെ അതേ രൂപമായിരിക്കണമെന്നില്ല, പക്ഷേ അവയ്ക്ക് വ്യത്യസ്ത പദാർഥങ്ങളാൽ നിർമ്മിക്കപ്പെട്ട വ്യത്യസ്ത രൂപങ്ങളുണ്ട്. ഈ ഭൂമിയിൽ പോലും കരയിലെ മൃഗങ്ങളുടെ രൂപങ്ങൾ ജലജീവികളുടെ രൂപങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് നമുക്ക് കാണാൻ കഴിയും. പരിതസ്ഥിതികൾക്കനുസരിച്ച് ജീവിതാവസ്ഥകൾ വ്യത്യസ്തമായിരിക്കും, പക്ഷേ നിസ്സംശയമായി എല്ലായിടത്തും ജീവജാലങ്ങളുണ്ട്. മറ്റേതെനങ്കിലും ഗ്രഹത്തിലെ ജീവസത്തകളുടെ അസ്തിത്വം നമ്മളെന്തിന് നിഷേധിക്കണം? ചന്ദ്രനിൽ പോയെന്ന് അവകാശപ്പെടുന്നവർ അവിടെ പോയിട്ടേയില്ലായിരിക്കാം, അല്ലെങ്കിൽ അവരുടെ അപരിപൂർണമായ ദൃഷ്ടികൾ കൊണ്ട് അവിടെയുള്ള പ്രത്യേക തരം ജീവജാലങ്ങളെ കാണാൻ കഴിഞ്ഞിട്ടില്ലായിരിക്കാം. 


ജീവസത്തകൾ അനന്തമാണെന്ന് വിവരിക്കപ്പെട്ടിരിക്കുന്നു; എങ്കിലും അവ 84,00,000 ജീവിവർഗങ്ങളിലായാണുള്ളതെന്നും പറഞ്ഞിരിക്കുന്നു. വിഷ്ണു പുരാണത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:


ജലജാ നവക്ഷാണി സ്ഥാവരാ ലക്ഷവിംശതി 

കൃമയോ രുദ്രസംഖ്യകാഃ പക്ഷിണാം ദശലക്ഷണം 

ത്രിംശൽലക്ഷാണി പശവഃ ചതുർലക്ഷാണി മാനുഷാഃ


"9,00,000 ജീവി വർഗങ്ങൾ ജലത്തിൽ വസിക്കുന്നുണ്ട്. വൃക്ഷങ്ങളെയും ചെടികളെയും പോലുളള അചരങ്ങളായ 20,00,000 ജീവസത്തകളുമുണ്ട്. കീടങ്ങളും ഉരഗങ്ങളുമായി 11,00,000 ജീവി വർഗങ്ങളുണ്ട്, 10,00,000 പക്ഷിവർഗങ്ങളും ഉണ്ട്. നാൽക്കാലികൽ 30,00,000 ഇനങ്ങളുണ്ട്, 4,00,000 മനുഷ്യ വർഗങ്ങളും,"  ഈ വർഗങ്ങളിൽ ചിലതിന് ഒരു ഗ്രഹത്തിൽ മാത്രമേ അസ്തിത്വമുണ്ടായിരിക്കുകയുളളൂ, മറ്റൊരു ഗ്രഹത്തിലുമില്ലായിരിക്കാം. പക്ഷേ, പ്രപഞ്ചത്തിലെ എല്ലാ ഗ്രഹങ്ങളിലും - സൂര്യനിൽ പോലും - ജീവസത്തകളുണ്ട്. ഇത് വൈദിക സാഹിത്യങ്ങളുടെ നിർണയമാണ്. ഭഗവദ്ഗീത (2.20) സ്ഥിരീകരിക്കുന്നു.


ന ജായതേ മ്രിയതേ വാ കദാചിൻ

നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ


അജോ നിത്യഃ ശാശ്വതോ£യം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ


“ആത്മാവിന് ഒരിക്കലും ജനനമരണങ്ങളില്ല. ആത്മാവ് ഉണ്ടായിട്ടില്ല. ഉണ്ടാകുന്നില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല. ആത്മാവ് അജനും നിത്യനും ശാശ്വതനും പ്രാചീനനുമാണ്. ശരീരം നശിക്കുമ്പോൾ അവൻ ഹനിക്കപ്പെടുന്നില്ല".


ജീവസത്തകൾ ഒരിക്കലും നശിക്കാത്തതിനാൽ ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ദേഹാന്തര പ്രാപ്തി ചെയ്യുന്നു. അപ്രകാരം അവബോധത്തിന്റെ പുരോഗതിക്കനുസരിച്ച് രൂപങ്ങൾക്ക് പരിണാമം സംഭവിക്കുന്നു. ഒരുവൻ വ്യത്യസ്ത ശരീരങ്ങളിൽ അവബോധത്തിന്റെ വ്യത്യസ്ത തലങ്ങൾ അനുഭവിക്കുന്നു. ഒരു നായയുടെ അവബോധം മനുഷ്യന്റേതിൽ നിന്ന് വ്യത്യസ്തമാണ്. ഒരേ വർഗത്തിൽ പോലും ഒരു പിതാവിന്റെ അവബോധം പുത്രന്റേതിൽ നിന്നും ഒരു കുട്ടിയുടെ അവബോധം ഒരു യുവാവിന്റേതിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതായി നാം കാണുന്നു. അപ്രകാരം വ്യത്യസ്ത രൂപങ്ങൾ ഉള്ളതുപോലെ അവബോധത്തിന്റെ വ്യത്യസ്ത തലങ്ങളും ഉണ്ട്. അവബോധത്തിന്റെ വ്യത്യസ്ത തലങ്ങൾ കാണുമ്പോൾ, അവരുടെ ശരീരങ്ങളും വ്യത്യസ്തമാണെന്ന് നമുക്കനുമാനിക്കാം. മറ്റു വാക്കുകളിൽ, വ്യത്യസ്ത തരത്തിലുളള ശരീരങ്ങൾ വ്യത്യസ്ത തലങ്ങളിലുള്ള അവബോധത്തെ ആശ്രയിച്ചിരിക്കുന്നു. ഇതും ഭഗവദ്ഗീതയിൽ (8.6) സ്ഥിരീകരിച്ചിട്ടുണ്ട്:


യം യം വാപി സ്മരൻ ഭാവം ത്യജത്യന്തേ കളേവരം 

തം തം ഏവൈതി കൗന്തേയ സദാതദ്ഭാവഭാവിതഃ


“ഒരുവന്റെ മരണ സമയത്തെ അവബോധം അവന്റെ അടുത്ത ജന്മത്തിലെ ശരീരത്തെ നിശ്ചയിക്കുന്നു". ആത്മാവിന്റെ ദേഹാന്തര പ്രാപ്തിയുടെ പ്രക്രിയ ഇതാണ്. നാനാവിധത്തിലുളള ശരീരങ്ങളുണ്ട്; അവബോധത്തിന്റെ അടിസ്ഥാനത്തിൽ നാം ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് പ്രയാണം ചെയ്യുന്നു.


 ചൈതന്യ ചരിതാമൃതം /  മദ്ധ്യലീല 19.138 )  



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more