ശുദ്ധ ഭക്തരുടെ പ്രാർത്ഥന


 ശുദ്ധ ഭക്തരുടെ പ്രാർത്ഥന 


🍁🍁🍁🍁🍁


ഒരു വ്യക്തിയുടെ അഭീഷ്ടങ്ങളനുസരിച്ച് വിഭിന്ന രീതികളിലുള്ള വരങ്ങളുണ്ട്. ഉന്നത ഗ്രഹങ്ങളിൽ വളരെ ദീർഘായുസും ഉയർന്ന ജീവിത നിലവാരവും സന്തോഷവും ഉളളതിനാൽ അവിടേക്കുളള കയറ്റമാണ് കർമികൾ ആഗ്രഹിക്കുന്നത്. ജ്ഞാനികളും യോഗികളും ഭഗവാന്റെ അസ്തിത്വത്തിൽ അലിഞ്ഞു ചേരാൻ അഭിലഷിക്കുന്നു. ഇതിനെ കൈവല്യമെന്നു വിളിക്കുന്നു. ഭഗവാൻ അതിനാൽ കൈവല്യപതി - കൈവല്യം എന്നറിയപ്പെടുന്ന വരത്തിന്റെ യജമാനൻ, അല്ലെങ്കിൽ ഭഗവാൻ - എന്നു വിളിക്കപ്പെടുന്നു. പക്ഷേ ഭക്തന്മാർ ഇതിനെക്കാളൊക്കെ വ്യത്യസ്തമായൊരു വരമാണ് ഭഗവാനിൽ നിന്ന് സ്വീകരിക്കുന്നത്. ഭക്തന്മാർക്ക് ഉന്നത ഗ്രഹ പ്രാപ്തിയിലോ, ഭഗവാന്റെ അസ്തിത്വത്തിൽ അലിഞ്ഞു ചേരുന്നതിലോ ആകാംക്ഷയില്ല. അവരെ സംബന്ധിച്ച് ഇവ രണ്ടും നരകത്തെക്കാൾ മെച്ചമല്ല. 'നരക' എന്ന വാക്കിന്റെ അർത്ഥം നരകമെന്നാണ്. അതേപോലെ, ഭൗതികാസ്തിത്വം തന്നെ നരകീയവസ്ഥയിലായതിനാൽ ഇവിടെ അസ്തിത്വമുളളവർ "നരകാ' എന്നു വിളിക്കപ്പെടുന്നു. എങ്ങനെതന്നെയാ യാലും പൃഥു മഹാരാജാവ്, കർമികൾ ആഗ്രഹിക്കുന്ന വരമോ, ജ്ഞാനികൾ അഭിലഷിക്കുന്ന അനുഗ്രഹമോ കാംക്ഷിച്ചില്ല. കൈവല്യം, നരകീയാ വസ്ഥയിലുളള ജീവിതത്തെക്കാൾ നല്ലതല്ലെന്നും, സ്വർഗീയ ഗ്രഹങ്ങളിലെ ആനന്ദത്തെ സംബന്ധിച്ചാണെങ്കിൽ അവ വാസ്തവത്തിൽ “മായാജാലം മാത്രമാണെന്നും ചൈതന്യ ഭഗവാന്റെ ഒരു മഹാഭക്തനായിരുന്ന ശ്രീല പ്രബോധാനന്ദ സരസ്വതി  പ്രസ്താവിച്ചിട്ടുണ്ട്. ഭക്തന് അവയുടെ ആവശ്യമില്ല. ഭക്തൻ ബ്രഹ്മദേവന്റെയോ, മഹാദേവന്റെയോ പദവികളെ ഗൗനിക്കാറേയില്ല, എന്തിന്, വിഷണുഭഗവാന്റെ തുല്യനാകാൻ പോലും അവൻ ആഗ്രഹിക്കില്ല. ഭഗവാന്റെ പരിശുദ്ധ ഭക്തനെന്ന നിലയിൽ പൃഥു മഹാരാജാവ് തന്റെ നിലപാട് വളരെ വ്യക്തമാക്കി.



( ശ്രീമദ് ഭാഗവതം 4/20/25/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam


വാട്സ്ആപ്പ്


🔆🔆🔆🔆🔆🔆🔆🔆



https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆


https://www.suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more