ഇവിടെ, സദാ അത്യന്തം ആപൽകരമായ അവസ്ഥയിൽ നിൽക്കുന്ന ഒരു മാനിനെ ദൃഷ്ടാന്തമായി ചൂണ്ടിക്കാട്ടി രാജാവിനെ ഉപദേശിക്കുന്നു. എല്ലാ വശത്തുനിന്നും ഭീഷണി ഉണ്ടായിട്ടും മാൻ അതറിയാതെ ഒരു പുഷ്പോദ്യാനത്തിൽ പുല്ലു തിന്നു നിൽക്കുന്നു. എല്ലാ ജീവസത്തകളും, പ്രത്യേകിച്ച് മനുഷ്യ ജീവികൾ കുടുംബ മധ്യത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് എപ്പോഴും ചിന്തിക്കുന്നു. മനോഹരമായ മലർവാടിയിൽ തേനീച്ചകളുടെ മധുരഗീതങ്ങൾ ശ്രവിച്ച് നിൽക്കുംപോലെ, എല്ലാവരും കുടുംബ ജീവിതത്തിന്റെ സൗന്ദര്യമായ ഭാര്യയിൽ കേന്ദ്രീകരിച്ചു നിലകൊളളുന്നു. തേനീച്ചകളുടെ മധുരഗാനങ്ങളെ കുടുംബത്തിൽ കുട്ടികളുടെ മധുരസംഭാഷണങ്ങളോട് ഉപമിക്കാം. മനുഷ്യജീവി ആ മാനിനപ്പോലെ തന്റെ മുന്നിൽ കാലഘടകം കടുവയെപ്പോലെ നിൽക്കുന്നുണ്ടെന്ന് കാര്യം അറിയാതെ കുടുംബത്തോടൊത്ത് സന്തോഷിക്കുന്നു. മനുഷ്യജീവിയുടെ ഫലേച്ഛാ കർമങ്ങൾ അവന് മറ്റൊരു അപകടാവസ്ഥ സൃഷ്ടിക്കുകയും, അവനെ നാനാതരം ശരീരങ്ങൾ സ്വീകരിക്കാൻ ബാധ്യസ്ഥനാക്കുകയും ചെയ്യുന്നു. മരുഭൂമിയിൽ മരീചിക തേടുന്ന മാനിന്റെ മൃഗതൃഷ്ണ ആസ്വാദകമല്ല. മാനിന് വല്ലാത്ത ലൈംഗിക തൃഷ്ണയുമുണ്ട്. മാനിനെപ്പോലെ രമിച്ച് ജീവിക്കുന്ന ഒരുവൻ യഥാസമയം കാലത്താൽ വധിക്കപ്പെടുമെന്ന് ചുരുക്കം. അതുകൊണ്ട്, നാം നിയതിയുടെ വ്യവസ്ഥപ്രകാരമുളള നമ്മുടെ പദവി മനസിലാക്കുകയും, മരണം വരുന്നതിനു മുമ്പ് ഭക്തിയുതസേവനം സ്വീകരിക്കുകയും ചെയ്യണമെന്ന് വൈദികസാഹിത്യം ഉപദേശിക്കുന്നു. ഭാഗവത പ്രകാരം (11.9.29)
ലബ്ധ്വാ സുദുർലഭം ഇദം ബഹു-സംഭവാന്തേ
മാനുഷ്യം അർത്ഥഭം അനിത്യം അപീഹ ധീരഃ
തുർണം യതേത ന പതേദ് അനുമൃത്യു യാവൻ
നിഃശ്രേയസായ വിഷയഃ ഖലു സർവതഃ സ്യാത്
അനേകം ജന്മങ്ങൾക്കൊടുവിൽ നമ്മൾ ഈ മനുഷ്യരൂപം നേടി; അതിനാൽ മരണം വരുന്നതിനു മുമ്പ് നമുക്ക് ഭഗവാന്റെ അതീന്ദ്രിയ ഭക്തിയുതസേവനത്തിൽ മുഴുകണം. മനഷ്യജീവിതത്തിന്റെ സാഫല്യം ഇതാണ്.
( ശ്രീമദ് ഭാഗവതം 4/29/53/ഭാവാർത്ഥം )
Comments
Post a Comment