ആരാണ് ബ്രാഹ്മണർ?



ഭഗവാൻ എല്ലായ്പ്പോഴും ബ്രാഹ്മണരുടെയും പശുക്കളുടെയും ഹിത കാംക്ഷിയാണ്. അതിനാലാണ് "ഗോ-ബ്രാഹ്മണ-ഹിതായ ച' എന്നുപറയപ്പെടുന്നത്. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ കൃഷ്ണനും, അഥവാ വിഷ്ണുവും ബ്രാഹ്മണരുടെ Subscription മൂർത്തിയാണ്. യഥാർഥ  ബ്രാഹ്മണർ എപ്പോഴും വിഷ്ണുവിന്റെ പാദപങ്കജങ്ങളിൽ ദൃഷ്ടി പതിപ്പിച്ചിരിക്കുമെന്ന് വൈദിക സാഹിത്യത്തിൽ, ഋഗ്വേദത്തിലെ സ്തുതി മന്ത്രങ്ങളിൽ പറയുന്നു: ഓം തദ് വിഷ്ണോഃ പരമം പദം സദാ പശ്യന്തി സൂര്യയഃ. യോഗ്യതയുള്ള ബ്രാഹ്മണർ, കൃഷ്ണൻ, രാമൻ, വിഷ്ണു തുടങ്ങിയ വിസ്തരങ്ങളുള്ള പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ വിഷ്ണു രൂപത്തെ മാത്രമേ ആരാധിക്കുകയുള്ളൂ. വൈഷ്ണവർക്കായി ഉദ്ദേശിക്കുപ്പെട്ടിട്ടുള്ള കർമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന, ബ്രാഹ്മണകുടുംബത്തിൽ ജനിച്ചതുകൊണ്ടു മാത്രം ബ്രാഹ്മണരെന്നു പറയപ്പെടുന്നവരെ യഥാർഥ ബ്രാഹ്മണരായി അംഗീകരിക്കാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ, ബ്രാഹ്മണൻ എന്നാൽ വൈഷ്ണവൻ എന്നാണർഥം. വൈഷ്ണവൻ എന്നാൽ ബ്രാഹ്മണനെന്നും. ഭഗവാന്റെ ഭക്തനും ഒരു ബ്രാഹ്മണനാണ്. ബ്രഹ്മജ്ഞാതീതി ബ്രാഹ്മണഃ എന്നാണ് പ്രമാണം. ബ്രാഹ്മണൻ ബ്രഹ്മത്തെയും, വൈഷ്ണവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനെയും മനസ്സിലാക്കുന്നവൻ ആയിരിക്കണം. പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സാക്ഷാത്കരിക്കുന്നതിനുള്ള പ്രാരംഭമാണ് ബ്രഹ്മസാക്ഷാത്കാരം. പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ മനസ്സിലാക്കാൻ കഴിയുന്ന ഒരുവന് ഭഗവാന്റെ നിർവ്യക്തിക ഘടകമായ ബ്രഹ്മത്തെയും മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട്, വൈഷ്ണവനായിത്തീരുന്ന ഒരുവൻ നേരെതന്നെ ബ്രാഹ്മണനായി കഴിഞ്ഞിരിക്കും. ഈ അധ്യായത്തിൽ, ഭഗവാൻ സ്വയം തന്റെ ഭക്തന്മാരായ ബ്രാഹ്മണർക്ക്, അഥവാ വൈഷ്ണവർക്ക് ബ്രാഹ്മണന്റെ മഹത്വങ്ങൾ വിവരിക്കുന്നത് ശ്രദ്ധേയമാണ്. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചിട്ടും ബ്രാഹ്മണീയ യോഗ്യതകളില്ലാത്ത, ബ്രാഹ്മണരെന്നു പറയപ്പെടുന്നവർ ഇതിൽ പരാമർശിക്കപ്പെടുന്നുണ്ടെന്ന് തെറ്റായിധരിക്കപ്പെടരുത്.


(ശ്രീമദ് ഭാഗവതം 3/16/4/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more