നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന്
ശാശ്വതമായ പരിഹാരം
പാപിയാണെന്ന ചിന്ത
അപി ചേദസി പാപേഭ്യഃ സർവേഭ്യഃ പാപകൃത്തമഃ
സർവം ജ്ഞാനപ്ളവേനൈവ വൃജിനം സംതരിഷ്യസി
പാപികളിൽവെച്ച് മഹാപാപിയാണെന്നിരിക്കിലും അതീന്ദിയ ജ്ഞാനമാകുന്ന തോണിയിൽ സ്ഥിതിചെയ്യുമ്പോൾ നിനക്ക് ഈ ദുഃഖസമുദ്രം തരണംചെയ്യാൻ സാധിക്കും.
ഭാവാർത്ഥം:
കൃഷ്ണണനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള തന്റെ മൂലസ്വരൂപത്തെക്കുറിച്ച് വ്യക്തമായി അറിയുക എന്നത് എത്ര മനോഹരമാണ്! അജ്ഞാനമാകുന്ന സമുദ്രത്തിലെ നിലയ്ക്കാത്ത ജീവിതസമരത്തിൽ നിന്ന് ഒരാളെ ക്ഷണേന രക്ഷപ്പെടുത്തുവാൻ അതിന് കഴിയും. ഭൗതിക ലോകത്തെ ചിലപ്പോൾ അജ്ഞാനസമുദ്രമായും ചിലപ്പോൾ ആളിക്കത്തുന്ന ആരണ്യമായും വിശേഷിപ്പിക്കാറുണ്ട്. എത്ര നിപുണനായ നീന്തൽക്കാരനായാലും ശരി, കടലിൽ ജീവൻ നിലനിർത്താനുള്ള സമരം കടുത്തതാണ്. ആ നീന്തൽക്കാരനെപ്പിടിച്ചു കയറ്റാൻ വരുന്ന ആളാണ് ഉത്തമനായ രക്ഷകൻ, ഭഗവാനിൽ നിന്ന് ലഭിക്കുന്ന സമ്പൂർണ്ണ ജ്ഞാനമാണ് മുക്തിക്കുള്ള മാർഗ്ഗം, കൃഷ്ണാവബോധം. ഈ തോണി വളരെ ലളിതമാണ്, അത്രതന്നെ ശ്രേഷഠവും.
( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 4.36 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Comments
Post a Comment